Connect with us

ഈ ഇരട്ടമഴവില്ലുകൾ ഒരു സൂചനായായിരിക്കുമോ; പൃഥ്വിയെ കാത്തിരുന്ന് സുപ്രിയ

Social Media

ഈ ഇരട്ടമഴവില്ലുകൾ ഒരു സൂചനായായിരിക്കുമോ; പൃഥ്വിയെ കാത്തിരുന്ന് സുപ്രിയ

ഈ ഇരട്ടമഴവില്ലുകൾ ഒരു സൂചനായായിരിക്കുമോ; പൃഥ്വിയെ കാത്തിരുന്ന് സുപ്രിയ

ആടുജീവിതത്തിന്റെ ഷൂട്ടിംഗിനായി ജോര്‍ദ്ദാനിലേക്ക് പോയ നടന്‍ പൃഥ്വിരാജ് കൊറോണയുടെ പശ്ചാത്തലത്തിൽ നാട്ടിലേക്ക് തിരിച്ച് വരാൻ കഴിയാതെ അവിടെ കുടുങ്ങിയിരിക്കുകയാണ്. ഇതോടെ
പൃഥ്വി യ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഭാര്യ സുപ്രിയയും കുടുംബാംഗങ്ങളും.

സമൂഹമാധ്യമങ്ങളിൽ സുപ്രിയ പങ്കുവയ്ക്കുന്ന ഓരോ വരികളിലും പ്രതിഫലിക്കുന്നത് പൃഥ്വിരാജിനു വേണ്ടിയുള്ള കാത്തിരിപ്പാണ്. ഇപ്പോൾ ഇതാ ഒരു ഫോട്ടോ പങ്കുവെച്ച് കൊണ്ടാണ് സുപ്രിയ എത്തിയിരിക്കുന്നത്

‘എങ്ങും മരണത്തിന്റെ രോഗത്തിന്റെയും വാര്‍ത്തകള്‍ നിറഞ്ഞ് നില്‍ക്കുന്ന ആശങ്കയില്‍ കഴിയുന്ന ഈ സമയത്ത് ആകാശത്ത് പ്രത്യക്ഷപ്പെട്ട ഇരട്ടമഴവില്ല്. വരാനിരിക്കുന്ന നല്ല നാളേയിലേക്ക് ചെറിയ പ്രതീക്ഷയുടെ വെളിച്ചം എന്നില്‍ കൊണ്ടുവന്നു. ഇതൊരു സൂചനായായിരിക്കുമോ?’ എന്ന അടിക്കുറിപ്പോടെയാണ് സുപ്രിയ ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. പൃഥ്വിയുടെ തിരിച്ചുവരവിനായി കാത്തിരിക്കുന്നു എന്നും സുപ്രിയ കൂട്ടിച്ചേര്‍ത്തു.

ചിത്രം പങ്കു വെച്ചതോടെ നിരവധി പേരാണ് കമ്മന്റുകളുമായി എത്തിയത്. ഞങ്ങളും പ്രാര്‍ഥിക്കുന്നുണ്ട്, ഉടൻ തിരിച്ച് എത്തും ഞങ്ങളും കാത്തിരിക്കുന്നു തുടങ്ങിയ കമന്റുകളാണ് പോസ്റ്റിന് വന്നിരിക്കുന്നത്.

supriya

Continue Reading
You may also like...

More in Social Media

Trending

Recent

To Top