Malayalam Breaking News
ഒരു മറുപടി തരുമോ എന്ന് സുപ്രിയയോട് ചോദിച്ചവർക്ക് മറുപടിയുമായി പ്രിത്വിരാജ് !!
ഒരു മറുപടി തരുമോ എന്ന് സുപ്രിയയോട് ചോദിച്ചവർക്ക് മറുപടിയുമായി പ്രിത്വിരാജ് !!
By
ഒരു മറുപടി തരുമോ എന്ന് സുപ്രിയയോട് ചോദിച്ചവർക്ക് മറുപടിയുമായി പ്രിത്വിരാജ് !!
സമൂഹ മാധ്യമമായ ഇൻസ്റ്റാഗ്രാമിൽ സജീവമാണ് പൃഥ്വിരാജും സുപ്രിയയും . എല്ലാ വിശേഷങ്ങളും ഇരുവരും ഇൻസ്റ്റാഗ്രാമിൽ പങ്കു വയ്ക്കാറുണ്ട്. ഭാര്യയുടെ പോസ്റ്റിനു ഭർത്താവിന്റെയും തിരിച്ചങ്ങോട്ടുമുള്ള കമന്റുകൾ വായിക്കാൻ തന്നെ രസകരമാണ്.
ലൂസിഫറിന്റെ ഷൂട്ടിംഗ് തിരക്കിലാണിപ്പോൾ പ്രിത്വിരാജ് . സെറ്റിലെ വിശേഷങ്ങൾ സുപ്രിയ ഇൻസ്റ്റാഗ്രാമിൽ പങ്കു വെയ്ക്കാറുണ്ട്. ഷൂട്ടിങ് ലൊക്കേഷനില്‍ പൃഥ്വിയുടെ മടിയിലിരിക്കുന്ന മകളുടെ ചിത്രം കഴിഞ്ഞ ദിവസം സുപ്രിയ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. ‘ദാദാ… എന്നെ കേള്‍ക്കൂ’ എന്ന് അല്ലി പറയുമ്പോള്‍ ‘ദാദ ആക്ഷന്‍ പറയുന്ന തിരക്കിലാണ്,’ എന്നീ ക്യാപ്ഷനുകളും ബിസി ദാദ, സ്മാര്‍ട്ട് അല്ലി എന്നീ ഹാഷ് ടാഗുകളും ചേർത്തായിരുന്നു സുപ്രിയയുടെ പോസ്റ്റ്.
പോസ്റ്റിന് താഴെ ‘ചേച്ചീ ടൈം കിട്ടുമ്പോള്‍ ഇടയ്ക്ക് റിപ്ലേ തരുമോ, പ്ലീസ്? എന്നൊരു ചോദ്യവുമായി പൃഥിരാജിന്റെ ഗേള്‍ ഫാന്‍സിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടായ പൃഥി ക്വീന്‍സ് കമന്റിട്ടു. മറുപടി കമന്റിട്ടതോ സാക്ഷാൽ പൃഥ്വിയും. ‘ഞാന്‍ തന്നാല്‍ മതിയോ’ എന്നായിരുന്നു പൃഥ്വിയുടെ മറുപടി.
പൃഥിയുടെ അപ്രതീക്ഷിതമായ മറുപടി കണ്ട സന്തോഷവതികളായ ആരാധികമാര്‍, ‘ഞങ്ങളുടെ അതിശയകരമായ നിമിഷങ്ങളിലൊന്ന്, താങ്ക്യൂ ഏട്ടാ’ എന്ന കമന്റോടെ പൃഥിക്കു നന്ദിയും പറഞ്ഞു.
supriaya menons instagram post
