Social Media
പ്രളയ കെടുതിയിൽ പെട്ടവർക്ക് സഹായവുമായി സണ്ണി വെയ്ന്‍ ; പോസ്റ്റ് പങ്കുവെച്ച് താരം;
പ്രളയ കെടുതിയിൽ പെട്ടവർക്ക് സഹായവുമായി സണ്ണി വെയ്ന്‍ ; പോസ്റ്റ് പങ്കുവെച്ച് താരം;
By
പ്രളയം കേരള ജനതയെ മൊത്തമായി അപകട ഭീതിയിൽ ആഴ്ത്തിയിരിക്കുകയാണ് എങ്കിൽ പോലും അതിൽ നിന്നൊക്കെ വളരെ ശക്തമായി മുന്നോട്ടു നീങ്ങുകയാണ് കേരളം ജനത .പ്രളയം മറികടന്ന് കൊണ്ടിരിക്കുകയാണ് .പല താരങ്ങളാണ് ഇപ്പോൾ സഹായവുമായി മുന്നിൽ എത്തുന്നത് .പലരും സഹായിക്കാൻ മുന്നോട്ടു വരൻ മടിച്ചത് പ്രോമിഷന് വേണ്ടിയുള്ള സഹായമാണോ എന്ന ആരോപണമായിരുന്നു . എന്നാലിപ്പോൾ ഏവരും സഹായിക്കാനായി മുന്നോട്ടു വന്നിരിക്കുകയാണ് .ഒപ്പം മുൻനിര നായകന്മാരിലൊരാളായ സണ്ണി വെയ്നും മുന്നോട്ടു വന്നിരിക്കുകയാണ് .
കേരളക്കര ഇന്ന് മഴക്കെടുതിയെ ജാതിമത ഭേതമന്യേ ഒറ്റക്കെട്ടായി നിന്ന് നേരിട്ടു കൊണ്ടിരിക്കുകയാണ്. ജാഗ്രതാ നിര്‍ദ്ദേശങ്ങളും മുന്നറിയിപ്പുകളുമായി സര്‍ക്കാരിനൊപ്പം നിന്ന് സിനിമാ പ്രവര്‍ത്തകരും രംഗത്തുണ്ട്. തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ സജീവമാക്കി നിര്‍ദ്ദേശങ്ങളും മുന്നറിയിപ്പുകളും എത്തിക്കാന്‍ രാപകലില്ലാതെ ഉണര്‍ന്ന് പ്രവര്‍ത്തിക്കുകയാണ് അവര്‍.
ഇപ്പോഴിതാ നിലമ്പൂര്‍ പോത്തുകല്ലിലെ ഉരുള്‍പ്പൊട്ടിയ മേഖലയില്‍ പോര്‍ട്ടബിള്‍ ടവര്‍ വേണമെന്ന ആവശ്യവുമായി രംഗത്ത് വന്നിരിക്കുകയാണ് നടന് സണ്ണി വെയ്ന്‍. ഇത് സ്ഥാപിക്കാന്‍ ചോദിക്കുന്ന പണവും, സൗജന്യമായി ഭൂമിയും തരാമെന്നാണ് സണ്ണി വെയ്ന്‍ ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ ഉള്ളത്. അഡ്വ. ജഹാഗീര്‍ റസാഖ് പലേരിയുടെ നമ്പരാണ് പോസ്റ്റിലുള്ളത്. ജഹാഗീറിന്റെ പോസ്റ്റ് സണ്ണി വെയ്ന്‍ പങ്കുവെച്ചതാണെന്നാണ് കരുതുന്നത്.
ദുരന്തത്തിനു മുമ്പ് തന്നെ മൊബൈല്‍ ടവറുകളോ നെറ്റുവര്‍ക്കോ ഇല്ല തികച്ചും ഒറ്റപ്പെട്ട ഗ്രാമമായിരിന്നു ഇതെന്നും അത് കൊണ്ട് ഉരുള്‍പൊട്ടല്‍ പോലും വൈകിയാണ് പുറംലോകം അറിഞ്ഞതെന്നും ഇനിയെങ്കിലും എന്തെങ്കിലും ചെയ്യേണ്ടതുണ്ടെന്ന കമന്റുകളും പോസ്റ്റിന് താഴെ വരുന്നുണ്ട്.
സണ്ണി വെയ്നിന്റെ കുറിപ്പ്…
Idea, Vodafone, Jio, Airtel ഉദ്യോഗസ്ഥര്‍ ആരെങ്കിലും ഉണ്ടെങ്കില്‍ വിളിക്കൂ. ഞങ്ങള്‍ക്ക് (നിലമ്പൂര്‍ പോത്തുകല്ലില്‍, ഉരുള്‍പൊട്ടിയ മേഖലയില്‍) portable tower വേണം. പണം ചോദിക്കുന്നത് തരാം, ഇന്‍സ്റ്റാള്‍ ചെയ്യാനുള്ള ഭൂമിയും സൗജന്യമായി തരാം. തോല്‍ക്കാനാവില്ല, അതിജീവിക്കണം…
എന്റെ നമ്പര്‍ : 9447 447 889/ 8136 888 889
sunny wayne flood post
