Social Media
ഇത്രയുള്ളോ ബോളീവുഡിന്റെ സൂപ്പര്‍സ്റ്റാര്‍ അക്ഷയ് കുമാര്‍!
ഇത്രയുള്ളോ ബോളീവുഡിന്റെ സൂപ്പര്‍സ്റ്റാര്‍ അക്ഷയ് കുമാര്‍!
By
വളരെ ഏറെപ്രതീക്ഷയോടെയാണ് മിഷൻ മംഗൽ കാത്തിരിക്കുന്നത് ആരാധകർ . കൂടാതെ വലിയ താരനിരതന്നെയാണ് ചിത്രത്തിൽ അണിനിരക്കുന്നത് . എം ജഗന്‍ ശക്തി സംവിധാനം ചെയ്യുന്ന മിഷന്‍ മംഗല്‍ ബോളിവുഡില്‍ മികച്ച പ്രതീക്ഷയാണ് നൽകുന്നത് . ഇന്ത്യയുടെ ചൊവ്വ പര്യവേഷണമാണ് ചിത്രത്തിന്റെ പ്രമേയം.
അക്ഷയ് കുമാര്‍ പ്രധാന കഥാപാത്രമായെത്തുന്ന ചിത്രത്തില്‍ തപ്‌സി പന്നു, വിദ്യാ ബാലന്‍, സോനാക്ഷി സിന്‍ഹ, നിത്യ മേനോന്‍, കൃതി കുല്‍ഹാരി, ശര്‍മന്‍ ജോഷി എന്നിവരാണ് മറ്റു താരങ്ങള്‍. സ്ത്രീകഥാപാത്രങ്ങളായി എത്തുന്നവർ ബോളിവുഡ് മുൻനിര നായികമാരാണ് ഇവരുടെ അഭിനയംകാണാനും പ്രക്ഷകർക്കാതിരിപ്പിലാണ് . ഓഗസ്റ്റ് 15 നാണ് ചിത്രം റിലീസിനെത്തുന്നത്. ചിത്രത്തിന്റെ പ്രൊമോഷന്‍ തിരക്കിലാണ് താരങ്ങള്‍.
ഇപ്പോള്‍ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നടന്ന പരിപാടിയിലെ ഒരു വീഡിയോയാണ് വൈറലാകുന്നത്. മിഷന്‍ മംഗളിനെ കുറിച്ച് സംസാരിച്ചു കൊണ്ടിരിക്കുന്ന അക്ഷയ് കുമാറിനെ സൊനാക്ഷി സിന്‍ഹ തളളി താഴെയിടുന്ന വീഡിയോയാണ് വൈറലാകുന്നത്. തപ്‌സി സംസാരിച്ച ശേഷമാണ് അക്ഷയ് കുമാര്‍ സംസാരിച്ചത്. കസേരയില്‍ ഇരുന്ന് പുറകിലേക്ക് ചാഞ്ഞ് എന്തോ പറയാന്‍ തുടങ്ങുമ്പോഴാണ് സൊനാക്ഷി അക്ഷയെ ചെറുതായൊന്നു തളളിയത്.
ഇതോടെ കസേരയോടൊപ്പം അക്ഷയ് താഴെ വീഴുകയായിരുന്നു. പെട്ടെന്നുണ്ടായ വീഴ്ചയില്‍ അക്ഷയ് പേടിക്കുകയും ചെയ്തു. അക്ഷയ് താഴെ വീണതു കണ്ട് പൊട്ടിച്ചിരിച്ച സൊനാക്ഷി എന്നെ ആരെങ്കിലും വെറുപ്പിച്ചാല്‍, ഞാന്‍ ഇതായിരിക്കും ചെയ്യുകയെന്നാണ് പറഞ്ഞത്. ഒട്ടും പ്രതീക്ഷിക്കാതെ സൊനാക്ഷി ഇങ്ങനെ ചെയ്തത് തപ്‌സിയെയും വിദ്യ ബാലനെയും നിത്യയെയും ഭയപ്പെടുത്തുകയും ചെയ്തു.
about akshay kumar and sonakshi-sinha funny
