Connect with us

“കരഞ്ഞുകൊണ്ട് അമ്മ ചോദിച്ചു, എന്തിനാടാ മരിക്കാന്‍ പോയത്?” – സണ്ണി വെയ്ൻ

Malayalam Breaking News

“കരഞ്ഞുകൊണ്ട് അമ്മ ചോദിച്ചു, എന്തിനാടാ മരിക്കാന്‍ പോയത്?” – സണ്ണി വെയ്ൻ

“കരഞ്ഞുകൊണ്ട് അമ്മ ചോദിച്ചു, എന്തിനാടാ മരിക്കാന്‍ പോയത്?” – സണ്ണി വെയ്ൻ

“കരഞ്ഞുകൊണ്ട് അമ്മ ചോദിച്ചു, എന്തിനാടാ മരിക്കാന്‍ പോയത്?” – സണ്ണി വെയ്ൻ

നായകനിലുപരി കഥാപാത്രത്തിന് മുൻഗണന നൽകുന്ന ആളാണ് സണ്ണി വെയ്ൻ . സെക്കന്റ് ഷോയിൽ ആരംഭിച്ച തന്റെ കരിയർ സഹനടനിലൂടെയും നായകനിലൂടെയും പിടിച്ചു നിർത്തിയിരിക്കുകയാണ് സണ്ണി . ഒരു അഭിമുഖത്തില്‍ തന്റെ സിനിമാ ജീവിതത്തിലെ നിമിഷങ്ങളെക്കുറിച്ച് സണ്ണി മനസ്സു തുറന്നു.

‘ആദ്യ സിനിമ സെക്കന്റ് ഷോ കണ്ട് അമ്മ കരഞ്ഞു. സിനിമയില്‍ ഞാന്‍ മരിക്കുമെന്ന് അമ്മയ്ക്ക് അറിയില്ലായിരുന്നു. തീയറ്ററില്‍ നിന്നിറങ്ങിയ ശേഷം കരഞ്ഞുകൊണ്ട് അമ്മ ചോദിച്ചു, എന്തിനാടാ മരിക്കാന്‍ പോയത്? നിങ്ങള്‍ക്ക് അതിനു പകരം വേറെ എന്തെങ്കിലും ചെയ്താല്‍ പോരെ? നിന്റെ ഡയറക്ടറോട് വേറെ എന്തെങ്കിലും ചെയ്യാന്‍ പറഞ്ഞൂടായിരുന്നോ?’

‘കുരുടിയുടെ സ്വീകാര്യത കൊണ്ടാണ് ഞാനിവിടെ ഇരിക്കുന്നത്. കുരുടി മരിക്കുന്ന സീന്‍ എത്തുമ്പോള്‍ തീയറ്ററില്‍ എന്റെ മുന്‍പിലിരുന്നവര്‍ അയ്യോ എന്ന് പറഞ്ഞു. അപ്പോള്‍ എന്റെ അമ്മയുടെ അവസ്ഥ ആലോചിക്കൂ. അമ്മയും അച്ഛനും വളരെയധികം പിന്തുണ നല്‍കുന്നവരാണ്. നല്ല സ്‌ക്രിപ്‌റ്റൊക്കെ ചെയ്തുകൂടെയെന്ന് അമ്മ ഇടയ്ക്ക് ചോദിക്കും. ചിരിച്ചുകൊണ്ട് സണ്ണി പറയുന്നു. ഞാനീ നിലയിലെത്തിയതില്‍ അവര്‍ വളരെയധികം സന്തോഷിക്കുന്നുണ്ട്’ സണ്ണി പറഞ്ഞു.

sunny wayne about film career

More in Malayalam Breaking News

Trending

Recent

To Top