Connect with us

ആ സിനിമക്കായി സമീപിച്ചപ്പോൾ സണ്ണി ലിയോൺ ചോദിച്ചു “ലാലേട്ടന്റെ കൂടെ അഭിനയിക്കാൻ പറ്റുമോ ?!”……

Malayalam Breaking News

സണ്ണി ലിയോൺ മലയാളത്തിൽ ഒരു സിനിമയിൽ പോലും ഇത് വരെ അഭിനയിച്ചിട്ടില്ല. രംഗീല എന്ന സിനിമയിൽ പ്രധാന വേഷത്തിൽ സണ്ണി ലിയോൺ എത്തുമെന്ന് അറിഞ്ഞതോടെ മലയാളി ആരാധകരെല്ലാം കട്ട കാത്തിരിപ്പിലാണ്, ആ സിനിമക്കായി. ഇപ്പോഴിതാ മമ്മൂട്ടിയുടെ മധുരരാജയിൽ ഒരു ഐറ്റം ഡാൻസിനായി സണ്ണി എത്തുന്നുവെന്ന വാര്ത്തകളും സജീവമാണ്.

മലയാളത്തിൽ നിന്ന് ഒരുപാട് പ്രോജക്ടുകളുമായി അണിയറപ്രവർത്തകർ സമീപിക്കുന്നുണ്ടെങ്കിലും സണ്ണി ലിയോണിന് ആഗ്രഹം മോഹൻലാലിൻറെ കൂടെ ഒരു സിനിമയിൽ അഭിനയിക്കണം എന്നാണത്രെ. മലയാളത്തിൽ നിന്ന് ഒരു പ്രമുഖ സംവിധായകനും നിർമ്മാതാവും ഒരു സിനിമയുടെ ചർച്ചക്കായി സമീപിച്ചപ്പോൾ “ലാലേട്ടന്റെ കൂടെ അഭിനയിക്കാൻ പറ്റുമോ ?!” എന്നാണത്രെ സണ്ണി ലിയോൺ ചോദിച്ചത്.

സിനിമ മേഖലയിൽ ധാരാളം ആരാധകരുള്ള താരമാണ് മോഹൻലാൽ എന്നറിമായിരുന്നുവെന്നും, എന്നാൽ സണ്ണി ലിയോൺ നേരിട്ട ഈ കാര്യം ചോദിച്ചപ്പോൾ ഞെട്ടി പോയെന്നുമാണ് ആ നിർമ്മാതാവ് ഇതിനെകുറിച്ച് സുഹൃത്തുക്കളോട് പറഞ്ഞതത്രെ. മുൻപ് കേരളത്തിലെ ഒരു പ്രമുഖ ചാനലിന്റെ സ്റ്റേജ് ഷോയ്ക്ക് വന്നപ്പോഴും ലാലേട്ടനെ കാണണം എന്ന ആഗ്രഹം സണ്ണി ലിയോൺ പ്രകടിപ്പിച്ചിരുന്നു.

Sunny Leone wanna act with Mohanlal

More in Malayalam Breaking News

Trending

Recent

To Top