Connect with us

മമ്മൂട്ടിക്ക് വേണ്ടിയുള്ള ഡാൻസ് സ്റ്റെപ്പുകൾ പഠിക്കുകയാണ് ഞാൻ ,അദ്ദേഹത്തിന്റെ ട്രേഡ്മാർക്ക് സ്റ്റെപ്പുകളും ഉണ്ട് -സണ്ണി ലിയോൺ

Malayalam Breaking News

രംഗീല എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് സണ്ണി ലിയോൺ ചുവടു വയ്ക്കുന്നു എന്നായിരുന്നു ഇതുവരെയുള്ള വാർത്ത. എന്നാൽ അതിനെയൊക്കെ തകർത്ത് ആരാധകർക്ക് ആവേശമുണർത്തിയ മറ്റൊരു വാർത്തയാണ് കഴിഞ്ഞ ദിവസം പുറത്തു വന്നത്. മധുര രാജയിൽ മെഗാസ്റ്റാർ മമ്മൂട്ടിക്കൊപ്പം സണ്ണി ലിയോൺ ആടിപ്പാടാൻ എത്തുന്നു.

2010 ൽ ഇറങ്ങിയ ഹിറ്റ് ചിത്രമാണ് പോക്കിരിരാജ .അതിന്റെ രണ്ടാം ഭാഗമാണ് മധുര രാജ . ചിത്രത്തിൽ ഭാഗമാകാനുള്ള സന്തോഷത്തിലാണ് സണ്ണി ലിയോൺ. ദേശിയ പുരസ്‌കാര ജേതാവിനൊപ്പമുള്ള ഈ അവസരത്തെ പറ്റി സണ്ണി പ്രതികരിക്കുന്നത് ഇങ്ങനെയാണ്.

“മമ്മൂട്ടി സാറുമായി സ്ക്രീൻ പങ്കിടാൻ ഞാൻ കാത്തിരിക്കുകയാണ്. എനിക്കിത് അത്ഭുതകരമായ ഒരു അവസരമാണ്. എനിക്ക് വേണ്ടി ചിത്രത്തിൽ പാട്ട് ചേർത്തതല്ല എന്നതാണ് പ്രധാന കാര്യം. ആ ഗാനം സിനിമയിൽ ഒരു വഴിത്തിരിവുണ്ടാക്കുന്നുണ്ട്. ” – സണ്ണി ലിയോൺ പറയുന്നു .

കൊച്ചിയിൽ ചിത്രീകരിക്കുന്ന ഗാനരംഗത്തിനു വേണ്ടി കടുത്ത പരിശീലനത്തിലാണ് സണ്ണി ലിയോൺ . ഇതൊരു പെപ്പി ഡാൻസ് നമ്പർ ആയിരിക്കും എന്നാണ് റിപ്പോർട്ടുകൾ . എന്തായാലും മമ്മൂട്ടിയുടെ ട്രേഡ്മാർക്ക് സ്റ്റെപ്പുകളും ചിത്രത്തിലുണ്ടാകുമെന്നു പ്രതീക്ഷിക്കാം.

sunny leone about mammootty

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top