Connect with us

ഉയരങ്ങളിലേക്ക് എത്താൻ സഹായിച്ചയാൾക്കൊരു ഹൃദയ സ്പർശിയായ ട്വീറ്റുമായി എ ആർ റഹ്‌മാൻ

Malayalam Breaking News

ഉയരങ്ങളിലേക്ക് എത്താൻ സഹായിച്ചയാൾക്കൊരു ഹൃദയ സ്പർശിയായ ട്വീറ്റുമായി എ ആർ റഹ്‌മാൻ

ഉയരങ്ങളിലേക്ക് എത്താൻ സഹായിച്ചയാൾക്കൊരു ഹൃദയ സ്പർശിയായ ട്വീറ്റുമായി എ ആർ റഹ്‌മാൻ

പ്രശസ്ത സംഗീത സംവിധായകനും ഗിറ്റാറിസ്റ്റുമായിരുന്ന ജോൺ ആന്തണിയും എ ആർ റഹ്‌മാനുമായി അടുത്ത ബന്ധമായിരുന്നു ഉണ്ടായിരുന്നത്. രണ്ടു ദിവസം മുമ്പ് ഓർമ്മയായ ജോൺ ആന്തണിയുടെ വിയോഗത്തിൽ വിഷമിച്ചുകൊണ്ടുള്ള എ ആർ റഹ്‌മാന്റെ ട്വീറ്റാണ് ഇപ്പോൾ ശ്രദ്ധേയമായിരിക്കുന്നത്.

ജോണിന്റെ സംഗീത ബാന്‍ഡുകളിലൂടെ ശ്രദ്ധേനായതിനു ശേഷമായിരുന്നു,​ സിനിമയിലേക്കുള്ള റഹ്‌മാന്റെ രംഗപ്രവേശം.1990 ല്‍ ജോണ്‍ ചെന്നൈയില്‍ തുടക്കമിട്ട റൂട്സ് ബാന്‍ഡ് റഹ്‌മാനു മാത്രമല്ല,​ ഡ്രമ്മര്‍ ശിവമണി ഉള്‍പ്പെടെ പലര്‍ക്കും ഉയരങ്ങളിലേക്കു വഴിയൊരുക്കി.

വിൽ മിസ്സ് യു ജോണി ചേട്ടാ.RIP’.. എ.ആര്‍. റഹ്‌മാന്‍ ട്വിറ്ററില്‍ കുറിച്ചു. അത്രമേല്‍ ദൃഢമായിരുന്നു,​ ജോണ്‍ ആന്തണിയുമായുള്ള റഹ്‌മാന്റെ സൗഹൃദം.

കുറച്ചു മാസം മുമ്ബ് തലസ്ഥാനത്ത് എത്തിയപ്പോള്‍ എ.ആര്‍. റഹ്‌മാന്‍ ജോണ്‍ ആന്തണിയുടെ പൂജപ്പുരയിലെ വീട്ടിലെത്തിയിരുന്നു. പഴയ സുഹൃത്തുക്കളെ ഉള്‍പ്പെടുത്തി ഒരു കൂട്ടായ്‌മ സംഘടിപ്പിക്കണമെന്നു പറഞ്ഞാണ് ജോണി അന്നു പിരിഞ്ഞതെന്ന്,​ ഒരുമിച്ചുള്ള ഫോട്ടോ കൂടി ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത് എ.ആര്‍. റഹ്മാന്‍ തന്റെ ആത്മബന്ധം തുറന്നുകാട്ടി.

താളവട്ടത്തിലെ പൊൻവീണേ .. എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ഗിറ്റാർ സോളോ ചെയ്തത് ജോൺ ആന്തണി ആയിരുന്നു.

a r rahman’s tweet

More in Malayalam Breaking News

Trending

Recent

To Top