Social Media
സമ്മർ ഇൻ ബെത്ലഹേമിൽ ജയറാമിന് പൂച്ചയെ അയച്ച നായിക ആര് ;നടിയുടെ വെളിപ്പെടുത്തൽ!
സമ്മർ ഇൻ ബെത്ലഹേമിൽ ജയറാമിന് പൂച്ചയെ അയച്ച നായിക ആര് ;നടിയുടെ വെളിപ്പെടുത്തൽ!
By
ജയാറാമും സുരേഷ്ഗോപിയും മഞ്ജു വാര്യരും പ്രധാന വേഷത്തിലെത്തിയ സമ്മർ ഇൻ ബത്ലഹേം എന്ന ചിത്രം കണ്ടവരാരും മറക്കാത്ത കഥാപാത്രമാണ് അതിലെ അജ്ഞാതനായ പൂച്ച. തന്റെ അജ്ഞാത കാമുകിമാരിൽ ആരോ ഒരാൾ അയച്ച ഈ പൂച്ച കുറച്ചൊന്നുമല്ല ചിത്രത്തിൽ ജയറാം അവതരിപ്പിച്ച കഥാപാത്രത്തെ വട്ടം ചുറ്റിച്ചത്.
അഞ്ച് കാമുകിമാരിൽ ആരാകാം ആ അജ്ഞാത സുന്ദരി എന്ന ചോദ്യം പ്രേക്ഷകനിലും നിരന്തരം ഉയർന്നിരുന്നു. ഏവരും കൂടുതലും സാധ്യത പറഞ്ഞത് ചിത്രത്തിലെ നയികമാരിൽ ഒരാളായ ശ്രീജയയ്ക്കായിരുന്നു.
നിരവധി ചിത്രങ്ങളിൽ അനിയത്തിയായും, നായികയായുമെല്ലാം തിളങ്ങിയ ശ്രീജയ ഏറെ നാൾ സിനിമയിൽ നിന്ന് അകന്നു നിന്നിരുന്നു. പിന്നീട് മോഹൻലാൽ ചിത്രം ഒടിയനിലൂടെയാണ് ശ്രദ്ധേയമായ വേഷത്തിലൂടെ തിരിച്ചു വരവ് നടത്തിയത്. ഇപ്പോഴിതാ ശ്രീജയ തന്നെ പറയുകയാണ് ആരാണ് സമ്മർ ഇൻ ബത്ലഹേമിലെ അജ്ഞാത കാമുകിയെന്ന്.
ഈ ചോദ്യം കൊണ്ട് ഫേസ്ബുക്ക് മെസെഞ്ചർ ബോക്സും ഇൻസ്റ്റഗ്രാമും നിറഞ്ഞു. മറുപടി കൊടുത്താലും വീണ്ടും വീണ്ടും വരും. ആ പെണ്ണിന്റെ കൈ കണ്ടാൽ ചേച്ചിയുടേത് പോലെയുണ്ട്, സത്യം പറയൂ. എന്നൊക്കെയാണ് മെസേജ്.
അത് ആരാണെന്ന് എനിക്കറിയില്ലെന്നതാണ് സത്യം. ആ ചോദ്യം ഇനിയും അതുപോലെ തുടരുന്നതാണ്’- ശ്രീജയ പറയുന്നു. ഒരു പ്രമുഖ മാസികയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു താരം മനസു തുറന്നത്.
Summer In Bethlehem Mystery Girl
