Connect with us

രഷ്മികാ മന്ദനയോട് അനുഷ്‌ക്കാ ഷെട്ടി ചെയ്ത ചതി!

Social Media

രഷ്മികാ മന്ദനയോട് അനുഷ്‌ക്കാ ഷെട്ടി ചെയ്ത ചതി!

രഷ്മികാ മന്ദനയോട് അനുഷ്‌ക്കാ ഷെട്ടി ചെയ്ത ചതി!


തെലുങ്ക് സിനിമ വന്‍ ഹിറ്റായി മുന്നേറുന്ന ഡീയര്‍ കോമ്രേഡില്‍ നായകന്‍ വിജയ് തേവര്‍ കൊണ്ടയേക്കാള്‍ അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങുന്നത് നായിക രശ്മികാ മന്ദാനയാണെന്ന് പറഞ്ഞാല്‍ ഒട്ടും അതിശയോക്തിയാകില്ല.. സിനിമയിലെ താരത്തിന്റെ പ്രകടനത്തില്‍ കര്‍ണാടകക്കാരും ഒരു പോലെ സന്തോഷിക്കുകയാണ്. എന്നാല്‍ തെലുങ്കിലെ സൂപ്പര്‍ നായിക അനുഷ്‌ക്കാ ശര്‍മ്മ കൊടുത്ത എട്ടിന്റെ പണിയാണ് ഇപ്പോള്‍ ഗോസിപ്പ് സിനിമാക്കാരുടെ പ്രധാന വിഷയം.

അടുത്തിടെ മാതാവ് പ്രഫുല്ലാ ഷെട്ടിക്ക് തെലുങ്ക് സൂപ്പര്‍നായിക അനുഷ്‌ക്കാഷെട്ടി സാമൂഹ്യമാധ്യമത്തിലൂടെ ജന്മദിനാശംസ നേര്‍ന്നതാണ് രശ്മികയെ വിവാദത്തില്‍ ചാടിച്ചത്. കര്‍ണാടകക്കാരിയായ അനുഷ്‌ക്ക തന്റെ മാതൃഭാഷയായ കന്നഡത്തില്‍ നല്ല വൃത്തിയുള്ള വാചകങ്ങള്‍ ഉപയോഗിച്ചായിരുന്നു ആശംസ നേര്‍ന്നത്. സകല കന്നഡക്കാരായ ആരാധകര്‍ക്കും ഇത് നന്നായി ബോധിക്കുകയും ചെയ്തു. മറ്റു ഭാഷകളില്‍ പോയി വെന്നിക്കൊടി പാറിക്കുകയും സൂപ്പര്‍നായികയായി ഉയരുകയും ചെയ്തിട്ടും അനുഷ്‌ക്ക സ്വന്തം ഭാഷയിലുള്ള തന്റെ വേരുകള്‍ മറന്നില്ലല്ലോ എന്നായിരുന്നു കന്നഡക്കാരുടെ സന്തോഷം. അഭിമാനം തോന്നുകയും ചെയ്തു.

എന്നാല്‍ തെലുങ്ക്, കന്നഡ, തമിഴ്, മലയാളം എന്നിങ്ങനെ നാലു ഭാഷകളില്‍ റിലീസ് ചെയ്ത ഡീയര്‍ കോമ്രേഡിന്റെ പ്രചരണത്തിനായി എത്തിയ രശ്മിക പറഞ്ഞതാകട്ടെ തനിക്ക് കന്നഡ ഭാഷ സംസാരിക്കാന്‍ അത്ര വശമില്ലെന്നായിരുന്നു. കന്നഡിഗര്‍ക്ക് ഇത് പിടിച്ചില്ലെന്ന് മാത്രമല്ല കര്‍ണാടകക്കാരിയും കന്നഡത്തില്‍ തുടങ്ങിയ ആളായിട്ടും രശ്മികയുടേത് അഹങ്കാരമാണെന്ന് വിലയിരുത്തുകയും ചെയ്തു. അനുഷ്‌ക്കാ ശര്‍മ്മ ഇന്‍സ്റ്റാഗ്രാമില്‍ മാതാവിന് നല്ല ശുദ്ധ കന്നഡത്തില്‍ നേര്‍ന്ന ആശംസയാണ് രശ്മികയെ അടിക്കാനുള്ള വടിയായി ആരാധകര്‍ ഉപയോഗിച്ചത്. നടി തന്റെ ഭാഷാ വേരുകള്‍ മറക്കാത്ത അനുഷ്‌ക്കയെ കണ്ട് രശ്മിക പഠിക്കണമെന്ന് ആരാധകര്‍ ഉപദേശിക്കുകയും ചെയ്തു.

ആരാധകരുടെ വിമര്‍ശനവും ട്രോളുകളും സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട് എന്നിരുന്നാലും താരം ഇതുവരെ വിമര്‍ശനത്തോട് പ്രതികരിച്ചിട്ടില്ല. കോമ്രേഡ് വന്‍ ഹിറ്റായി മാറിയതോടെ താരത്തിന് തെലുങ്കില്‍ തിരക്കേറിയിട്ടുണ്ട്. സൂപ്പര്‍താരം മഹേഷ് ബാബുവിനൊപ്പം തെലുങ്കില്‍ ഒരു ചിത്രം ചെയ്തുകൊണ്ടിരിക്കുന്ന മന്ദാന തമിഴിലേക്കും കാലു കുത്താനുള്ള ശ്രമത്തിലാണ്. കാര്‍ത്തിക്കൊപ്പം പേരിടാത്ത ചിത്രവും താരത്തെ തേടിയെത്തിയിട്ടുണ്ട്.

Dear Comrade actress Rashmika Mandanna gets trolled yet again, courtesy Anushka Shetty’s latest post

More in Social Media

Trending

Recent

To Top