Connect with us

ജനീലിയയുടെ പിറന്നാള്‍ ആഘോഷമാക്കി താരകുടുബം

Social Media

ജനീലിയയുടെ പിറന്നാള്‍ ആഘോഷമാക്കി താരകുടുബം

ജനീലിയയുടെ പിറന്നാള്‍ ആഘോഷമാക്കി താരകുടുബം

സിനിമാലോകത് എന്നും പ്രിയപെട്ട താരമാണ് ജനീലിയ. അഭിനയം കൊണ്ട് പ്രേക്ഷക ഹൃദയത്തിൽ ഉണ്ടാക്കിയഓളം ചെറുതൊന്നുമല്ല . കുസൃതി നിറഞ്ഞ ചിരിയും ചേഷ്ടകളുമായെത്തിയ താരത്തിന് തുടക്കം മുതല്‍ത്തന്നെ മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. ബോളിവുഡിലൂടെ തുടങ്ങി പിന്നീട് തമിഴകത്തേക്കും തെലുങ്കിലുമൊക്കെ അരങ്ങേറുകയായിരുന്നു താരം. സിനിമയിലെത്തി അധികം കഴിയുന്നതിന് മുന്‍പ് തന്നെ ഗോസിപ്പ് കോളങ്ങളിലും നിറഞ്ഞുനിന്നിരുന്നു ജനീലിയ. റിതേഷ് ദേശമുഖുമായുള്ള പ്രണയമായിരുന്നു കാരണം. ഇരുവരും ഒരുമിച്ചേക്കുമെന്ന അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു. അധികം വൈകാതെ ഇവരുടെ വിവാഹവും നടന്നു. ഭാര്യയ്ക്ക് പിറന്നാളാശംസ നേര്‍ന്ന് എത്തിയിരിക്കുകയാണ് റിതേഷ് ഇപ്പോള്‍.

ആരാധകരുടെ പ്രിയപ്പെട്ട താരമായ ജനീലിയയുടെ പിറന്നാള്‍ ദിനമാണ് ചൊവ്വാഴ്ച. സിനിമാലോകത്തുള്ളവരും ആരാധകരുമൊക്കെ താരത്തിന് ആശംസ അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഒരുകാലത്ത് സിനിമയില്‍ തിളങ്ങി നിന്നിരുന്ന താരത്തിന് മുന്‍നിര താരങ്ങള്‍ക്കും സംവിധായകര്‍ക്കുമൊപ്പമെല്ലാം പ്രവര്‍ത്തിക്കാനുള്ള അവസരം ലഭിച്ചിരുന്നു. താരത്തിന്റെ സിനിമകളെല്ലാം ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നുണ്ട്. ഇത്തവണത്തെ ആഘോഷത്തെക്കുറിച്ചും സര്‍പ്രൈസിനെക്കുറിച്ചുമൊക്കയുള്ള ചോദ്യങ്ങളും ഉയര്‍ന്നുവന്നിട്ടുണ്ട്.

ഭാര്യയ്ക്ക് ആശംസ അറിയിച്ച് റിതേഷ് ദേശ്മുഖും എത്തിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ അദ്ദേഹത്തിന്റെ പോസ്റ്റുകള്‍ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. ജനീലിയയുടെ മനോഹരമായ ചിത്രത്തിനൊപ്പമായാണ് സ്‌നേഹാശംസ നേര്‍ന്നിട്ടുള്ളത്. ചിത്രവും കുറിപ്പുമൊക്കെ സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുകയാണ്.

പ്രിയപ്പെട്ട സുഹൃത്ത് തന്നെ ജീവിത പങ്കാളിയായി എത്തുന്നത് അത്യന്തം സന്തോഷകരമായ കാര്യമാണ്. എനിക്കറിയാവുന്ന കരുത്തയായ അമ്മ നീയാണ്, നമ്മുടെ കുടുംബത്തെ കോര്‍ത്തിണക്കുന്നവളും. ഈ ജന്മത്തിലെ എല്ലാ നല്ല പ്രവര്‍ത്തികള്‍ക്കുമായി അടുത്ത ജന്മവും ദൈവനം നിന്ന ഇതേ ഭര്‍ത്താവിനെ നല്‍കി അനുഗ്രഹിക്കട്ടെയെന്നായിരുന്നു റിതേഷ് കുറിച്ചത്.

തുജേ മേരി കസം എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നതിനിടയിലായിരുന്നു റിതേഷും ജനീലിയയും തമ്മില്‍ പ്രണയത്തിലാവുന്നത്. 2003ലായിരുന്നു ഈ സിനിമ റിലീസ് ചെയ്തത്. ഇവരുടെ ബന്ധത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് വിവാഹത്തെക്കുറിച്ച് തീരുമാനിച്ചത്. റിതേഷിന്‍രെ പിതാവിന് ഈ ബന്ധത്തില്‍ താല്‍പര്യമുണ്ടായിരുന്നില്ല. ഇതോടെ ഈ ജനീലിയ പിന്‍വാങ്ങുകയായിരുന്നു. എന്നാല്‍ റിതേഷിന്റെ തീരുമാനത്തിന് പിന്നീട് പിതാവ് പച്ചക്കൊടി കാണിക്കുകയും ഇരുവരും ഒന്നിക്കുകയുമായിരുന്നു.

മക്കളായ റിയാനും റഹിലിനുമൊപ്പം അവധിയാഘോഷത്തിലാണ് ജെനീലിയയും റിതേഷും. അവധിയാഘോഷത്തിനിടയിലെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്. ജനീലിയയുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ജീവിതത്തില്‍ മാതൃകാദമ്പതികളായി മുന്നേറുന്ന ഇവര്‍ വീണ്ടും സ്‌ക്രീനിലും ഒരുമിക്കണമെന്നും ആരാധകര്‍ പറഞ്ഞിരുന്നു. മികച്ച അവസരം ലഭിച്ചാല്‍ അങ്ങനെ സംഭവിക്കുമെന്ന് റിതേഷ് പറഞ്ഞിരുന്നു.

വിവാഹത്തോടെ കുടുംബ ജീവിതത്തിന് പ്രഥമ പരിഗണന നല്‍കുകയായിരുന്നു ജനീലിയ. ഭര്‍ത്താവിന്റെയും മക്കളുടെ കാര്യങ്ങളുമൊക്കെയായി ആകെ തിരക്കിലാണ് താരം. റിതേഷിന്റെ സഹോദരനായ ധീരജ് ദേശ്മുഖും സഹദോര പത്‌നിക്ക് സ്‌നേഹാശംസ അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. കുടുംബസമേതമുള്ള ചിത്രവും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്.

സിനിമയില്‍ സജീവമല്ലെങ്കില്‍ക്കൂടിയും ഇന്നും ആരാധകര്‍ അന്വേഷിക്കുന്നുണ്ട് ജനീലിയയെ. താരത്തിന്റെ ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ നിമിഷനേരം കൊണ്ടാണ് വൈറലായി മാറുന്നതും. പിറന്നാള്‍ ദിനത്തില്‍ പുറത്തുവന്ന ചിത്രങ്ങളെല്ലാം ഇത്തരത്തില്‍ വൈറലായി മാറിക്കഴിഞ്ഞിട്ടുമുണ്ട്.

happy birthday genelia

Continue Reading
You may also like...

More in Social Media

Trending