Connect with us

ഇപ്പോഴും മണിയാണ് അടുക്കള കാര്യങ്ങള്‍ക്ക് വേണ്ടി ചെലവാക്കുന്നത്; സുഹാസിനി

Actress

ഇപ്പോഴും മണിയാണ് അടുക്കള കാര്യങ്ങള്‍ക്ക് വേണ്ടി ചെലവാക്കുന്നത്; സുഹാസിനി

ഇപ്പോഴും മണിയാണ് അടുക്കള കാര്യങ്ങള്‍ക്ക് വേണ്ടി ചെലവാക്കുന്നത്; സുഹാസിനി

നിരവധി ആരാധകരുള്ള സംവിധായകനാണ് മണിരത്‌നം. 1983ല്‍ ‘പല്ലവി അനുപല്ലവി’ എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടാണ് മണി രത്‌നം തന്റെ സിനിമ ജീവിതം ആരംഭിക്കുന്നത്. 1986ല്‍ പുറത്തിറങ്ങിയ ‘മൗനരാഗം’ എന്ന ചിത്രത്തിലൂടെയാണ് മണി രത്‌നം തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്കിടയില്‍ സജീവമാവുന്നത്.

പിന്നീട് വന്ന നായകന്‍, ദളപതി, റോജ, ബോംബെ, ഇരുവര്‍, ദില്‍ സെ, ആയുധ എഴുത്ത്, രാവണന്‍, ഓകെ കണ്മണി, ചെക്ക ചിവന്ത വാനം, പൊന്നിയിന്‍ സെല്‍വന്‍ പാര്‍ട്ട് 1&2 തുടങ്ങീ ഒട്ടുമിക്ക സിനിമകളും ഹിറ്റുകളാണ്. നായകന് ശേഷം കമല്‍ഹാസന്‍ മണിരത്‌നം കോമ്പോയില്‍ വരാനിരിക്കുന്ന ‘തഗ് ലൈഫ്’ ആണ് ഏറ്റവും പുതിയ ചിത്രം.

കഴിഞ്ഞ ദിവസമായിരുന്നു അദ്ദേഹത്തിന്റെ അറുപത്തിയെട്ടാം ജന്മദിനം. ഇപ്പോഴിതാ മണി രത്‌നത്തെ കുറിച്ച് ഭാര്യ സുഹാസിനി പറഞ്ഞ വാക്കുകളാണ് ചര്‍ച്ചയാവുന്നത്. ഇപ്പോഴും അടുക്കള കാര്യങ്ങള്‍ക്ക് പണം ചിലവഴിക്കുന്നത് മണി രത്‌നമാണെന്നാണ് സുഹാസിനി പറയുന്നത്.

‘ഞാന്‍ കാര്യങ്ങള്‍ നേരത്തെ പ്ലാന്‍ ചെയ്യുന്ന വ്യക്തിയാണ്. മണി വഴക്ക് പറയും. പത്ത് ദിവസത്തിന് ശേഷം എനിക്കൊരു ഔട്ട് ഡോര്‍ ഷൂട്ട് ഉണ്ടെങ്കില്‍ ഇന്ന് എന്റെ സ്യൂട്ട് കേസ് റെഡിയാക്കി കട്ടിലിനടിയിലുണ്ടാവും. വര്‍ഷങ്ങള്‍ നീണ്ട കരിയറില്‍ മകന് വേണ്ടി ഒരു തവണ ഞാന്‍ ബ്രേക്ക് എടുത്തിട്ടുണ്ട്.

അവന് ഒരു വയസും രണ്ട് മാസവും ഉള്ളപ്പോള്‍ ശ്വസിക്കാന്‍ ബുദ്ധിമുട്ട് തോന്നി. അവന്റെ ബുദ്ധിമുട്ട് കണ്ട് എനിക്ക് വിഷമമായി. എട്ട് പത്ത് മാസം ഒരു ജോലിയും ചെയ്യാതെ മകനെ മാത്രം നോക്കി. അടുക്കള കാര്യങ്ങള്‍ക്ക് നിങ്ങളാണ് നല്‍കേണ്ടതെന്ന് കല്യാണമായയുടനെ ഞാന്‍ അദ്ദേഹത്തോട് പറഞ്ഞതാണ്.

കാരണം കല്യാണം കഴിക്കണമെന്ന് ആഗ്രഹിക്കുന്നത് പുരുഷന്‍മാരാണ്. സ്ത്രീകളെ നിര്‍ബന്ധിച്ചാണ് വിവാഹം ചെയ്യിക്കുന്നത്. ഇപ്പോഴും മണിയാണ് അടുക്കളയ്ക്ക് വേണ്ടി ചെലവാക്കുന്നത്.

പുരുഷന്‍മാര്‍ക്ക് ഞാനാണ് ഭക്ഷണത്തിന് പണം ചെലവഴിക്കണ്ടതെന്ന ചിന്ത താഴേക്കിടിയില്‍ നിന്ന് വരണം. അതിന് പകരം മദ്യപിക്കാന്‍ ഭാര്യമാരോട് പണം വാങ്ങുന്ന സാഹചര്യമാണ് ഇന്നുള്ളത്.’ എന്നാണ് സുഹാസിനി പറഞ്ഞത്.

More in Actress

Trending

Recent

To Top