Malayalam
റെയ്ഡുകൾ നടന്നത് റിമയ്ക്കും ആഷിഖ് അബുവിനുമെതിരെ; പാവം പെൺകുട്ടികൾക്ക് ലഹ രി ആദ്യം നൽകിയത് റിമ, അവരുടെ വീട്ടിലെ പാർട്ടികളിൽ പെൺകുട്ടികൾ ലൈം ഗികമായി ദുരുപയോഗം ചെയ്യപ്പെടുന്നു; ആരോപണവുമായി ഗായിക
റെയ്ഡുകൾ നടന്നത് റിമയ്ക്കും ആഷിഖ് അബുവിനുമെതിരെ; പാവം പെൺകുട്ടികൾക്ക് ലഹ രി ആദ്യം നൽകിയത് റിമ, അവരുടെ വീട്ടിലെ പാർട്ടികളിൽ പെൺകുട്ടികൾ ലൈം ഗികമായി ദുരുപയോഗം ചെയ്യപ്പെടുന്നു; ആരോപണവുമായി ഗായിക
നിരവധി ചിത്രങ്ങളിൽ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് റിമ കല്ലിങ്കൽ. അഭിനേത്രിയെന്ന നിലയിൽ കൈയ്യടി നേടുന്നത് പോലെ തന്നെ തന്റെ നിലപാടുകളുടെ പേരിലും റിമ ഒരുപാട് അഭിനന്ദനങ്ങൾ ലഭിക്കാറുണ്ട്. മലയാള സിനിമയിലെ സ്ത്രീകൂട്ടായ്മയായ ഡബ്ല്യുസിസിയുടെ മുന്നണി പോരാളികൾ ഒരാൾ കൂടിയാണ് റിമ കല്ലിങ്കൽ കുറച്ച് കാലമായി റിമ സിനിമയിൽ നിന്നും വിട്ട് നിൽക്കുകയാണ്. എന്നാൽ മറ്റ് വർക്കുകളുമായി നടി സജീവമാണ്.
എന്നാൽ ഇപ്പോഴിതാ നടി റിമ കല്ലിങ്കലിനും നടിയുടെ ഭർത്താവും സംവിധായകന്നുമായ ആഷിഖ് അബുവിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് ഗായിക സുചിത്ര. റിമ കല്ലിങ്കലിന്റെ കരിയർ തകരാനുള്ള പ്രധാന കാരണം അവർ നടത്തിയ മ യക്കുമരുന്ന് പാർട്ടികളാണ് എന്നാണ് സുചിത്രയുടെ ആരോപണം. ഇത്തരം പാർട്ടികളിൽ പങ്കെടുത്ത ഗായകരാണ് തന്നോട് ഇതിനെ കുറിച്ച് പറഞ്ഞതെന്നും സുചിത്ര പറയുന്നു.
റിമ കല്ലിങ്കിലിന്റെ കരിയർ തകർത്തത് ലഹ രിയാണ്. പാർട്ടികളിൽ മ യക്കുമരുന്ന് ഒഴുകുകയാണ്. സ്ത്രീകളും പുരുഷന്മാരും ഈ പാർട്ടികളിൽ ല ഹരി വസ്തുക്കൾ ഉപയോഗിച്ചിട്ടുണ്ട്. പാർട്ടികളിൽ ഉപയോഗിക്കാൻ പാടില്ലാത്ത വസ്തുക്കളാണ് ഇവർ ഉപയോഗിക്കുന്നത്. കൊച്ചിയിൽ റെയ്ഡുകൾ നടന്നത് റിമ കല്ലിങ്കലിനും ആഷിക്ക് അബുവിനും എതിരെയല്ലേ എന്നും അവർ ചോദിച്ചു.
ല ഹരി ഒരിക്കൽ പോലും ഉപയോഗിക്കാത്ത ഒരുപാട് പാവം പെൺകുട്ടികൾക്ക് ലഹ രി ആദ്യം നൽകിയത് റിമ കല്ലിങ്കലാണ്. റിമയുടെ വീട്ടിൽ നടന്ന പാർട്ടികളിൽ എത്ര പെൺകുട്ടികൾ ലൈം ഗികമായി ദുരുപയോഗം ചെയ്യപ്പെട്ടിട്ടുണ്ട്. ആണുങ്ങൾ ഉൾപ്പെടെ. ഇതെല്ലാം അവരെ അറസ്റ്റ് ചെയ്ത റിപ്പോർട്ടിൽ തന്നെയുണ്ട്.
റിമാ കല്ലിങ്കൽ നടത്തുന്ന ലഹ രി പാർട്ടികളിൽ ഇടയ്ക്കിടയ്ക്ക് പോകുന്ന മലയാളത്തിലെ സംഗീത സംവിധായകരുണ്ട്. അവിടെ എന്തെല്ലാമാണ് നടക്കുന്നതെന്ന് ആ സംവിധായകർ എന്നോട് പറഞ്ഞിട്ടുണ്ട്. ആ പാർട്ടിയിൽ ഒരു ചോക്ലേറ്റ് പോലും കഴിക്കാൻ പേടിയാണെന്ന് അവർ പറഞ്ഞു. രണ്ടെണ്ണം അടിച്ചില്ലെങ്കിൽ അഭിനയിക്കാൻ കഴിയില്ലെന്ന് പറയുന്ന നടിമാർ വരെയുണ്ട്.
സ്ത്രീ ശാക്തീകരണത്തിനായി സംസാരിക്കുന്ന ഒരാളാവാൻ സ്വയം തീരുമാനിച്ചോ എന്ന് റിമയോട് ആരും ചോദിക്കുന്നില്ല. റിമയുടെ വീട്ടിൽ നടന്ന പാർട്ടികളിൽ എത്ര പെൺകുട്ടികളാണ് ല ഹരിമരുന്നുകൾ ഉപയോഗിച്ചതെന്ന് അറിയാമോ? എന്നും സുചിത്ര ചോദിക്കുന്നു. ഗായികയുടെ വെളിപ്പെടുത്തലിന് പിന്നാലെ ഈ വാർത്ത സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറിയിരിക്കുകയാണ്.
നിരവധി പേരാണ് വിമർശനങ്ങളുമായും റിമയെയും ആഷിഖിനെയും അപഹസിച്ചും രംഗത്തെത്തിയിരിക്കുന്നത്. എന്നാൽ സുചിത്രയുടെ ഇത്തരം വെളിപ്പെടുത്തലിനോട് റിമയോ ആഷിഖ് അബുവോ പ്രതികരിച്ചിട്ടില്ല. അതേസമയം, അടുത്തിടെ നൽകിയ അഭിമുഖത്തിൽ ആഷിഖ് അബു പറഞ്ഞ കാര്യങ്ങളും വൈറലായിരുന്നു.
‘ഇടുക്കി ഗോൾഡ്’ എന്ന സിനിമ ഞാൻ സംവിധാനം ചെയ്തു. അത് ഇന്നും ഒരു കൾട്ട് ആയി ആളുകൾ ആസ്വദിക്കുന്നുണ്ട്. ഇതിന്റെ പേരിലാണ് ഒരു ലഹരി മാഫിയ വാദം എന്റെ പേരിലേയ്ക്ക് വന്നത്. ഇങ്ങനത്തെ വാദം ഉള്ളവർക്ക് ഇവിടത്തെ നിയമസംവിധാനത്തെ സമീപിക്കാവുന്നതാണ്. പരാതി കൊടുത്താൽ എന്തായാലും അതിന്മേൽ അന്വേഷണം ഉണ്ടാകും.
ആരെങ്കിലും പരാതിയുമായി മുന്നോട്ട് വന്നാൽ അതിൽ അന്വേഷണം വേണമെന്ന് തന്നെയാണ് എന്റെ അഭിപ്രായം. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഇത്തരം ലഹരി മാഫിയകളെപ്പറ്റി പറയുന്നുമുണ്ട്. അതുകൊണ്ട് തന്നെ അതിൽ അന്വേഷണം വേണം. ആരാണ് ശരിക്കുള്ള ഇവിടത്തെ ലഹരി മാഫിയയെന്ന് കണ്ടെത്തണം എന്നുമാണ് അദ്ദേഹം പറഞ്ഞത്.
മാത്രമല്ല, താൻ മട്ടാഞ്ചേരി മാഫിയയുടെ തലവനാണ് എന്ന പ്രചാരണത്തെ കുറിച്ചും ആഷിഖ് അബു പറഞ്ഞിരുന്നു. ഞങ്ങളുടേത് ഒരു പേരും ഇല്ലാത്തൊരു ഗ്യാങ് ആണ്. ഞങ്ങൾ സുഹൃത്തുക്കൾ ആയിട്ടുള്ളവരാണ് ആ ഗ്യാങ്ങിൽ ഉള്ളത്. സുഹൃത് ബന്ധത്തിന് അപ്പുറം യാതൊരു അജണ്ടയും ഞങ്ങൾക്ക് ഇല്ല. അതിനെ വ്യക്തിപരമായ വിമർശനങ്ങളായി കണ്ടാൽ മതി എന്നുമാണ് പറഞ്ഞിരുന്നത്.