Connect with us

‘മാലാഖമാര്‍ നമ്മെ സന്ദര്‍ശിക്കുമ്പോള്‍. ചിറകുകളുടെ ശബ്ദം കേള്‍ക്കുകയോ പ്രാവിന്റെ തൂവല്‍സ്പര്‍ശനം അനുഭവിക്കുകയോ ചെയ്യുന്നില്ല. പക്ഷെ അവര്‍ നമ്മുടെ ഹൃദയത്തില്‍ സൃഷ്ടിക്കുന്ന സ്‌നേഹത്താല്‍ അവരുടെ സാന്നിധ്യം നമ്മള്‍ അറിയുന്നു’; വൈറലായി സുബിയുടെ ചിത്രം

Actress

‘മാലാഖമാര്‍ നമ്മെ സന്ദര്‍ശിക്കുമ്പോള്‍. ചിറകുകളുടെ ശബ്ദം കേള്‍ക്കുകയോ പ്രാവിന്റെ തൂവല്‍സ്പര്‍ശനം അനുഭവിക്കുകയോ ചെയ്യുന്നില്ല. പക്ഷെ അവര്‍ നമ്മുടെ ഹൃദയത്തില്‍ സൃഷ്ടിക്കുന്ന സ്‌നേഹത്താല്‍ അവരുടെ സാന്നിധ്യം നമ്മള്‍ അറിയുന്നു’; വൈറലായി സുബിയുടെ ചിത്രം

‘മാലാഖമാര്‍ നമ്മെ സന്ദര്‍ശിക്കുമ്പോള്‍. ചിറകുകളുടെ ശബ്ദം കേള്‍ക്കുകയോ പ്രാവിന്റെ തൂവല്‍സ്പര്‍ശനം അനുഭവിക്കുകയോ ചെയ്യുന്നില്ല. പക്ഷെ അവര്‍ നമ്മുടെ ഹൃദയത്തില്‍ സൃഷ്ടിക്കുന്ന സ്‌നേഹത്താല്‍ അവരുടെ സാന്നിധ്യം നമ്മള്‍ അറിയുന്നു’; വൈറലായി സുബിയുടെ ചിത്രം

മലയാളികളെ ഏറെ വേദനിപ്പിച്ച മരണമായിരുന്നു സുബി സുരേഷിന്റേത്. മിമിക്രി വേദികളിലൂടെ സിനിമയിലും ടെവിഷനിലുമെല്ലാമെത്തിയ താരമായിരുന്നു സുബി സുരേഷ്. കരള്‍ രോഗത്തെ തുടര്‍ന്നായിരുന്നു സുബിയുടെ മരണം. മിമിക്രി ലോകത്ത് നിന്നും സുബിയെ അവസാനമായി കാണാന്‍ ഒരുപാട് പേരായിരുന്നു എത്തിയത്. എല്ലാവരേയും ഒരുപോലെ ഞെട്ടിപ്പിക്കുകയും വേദനിപ്പിക്കുകയും ചെയ്ത മരണമായിരുന്നു സുബിയുടേത്.

ഇക്കഴിഞ്ഞ ഫെബ്രുവരി 22 നായിരുന്നു സുബിയുടെ അപ്രതീക്ഷിത വിയോഗം. കരള്‍ രോഗത്തെത്തുടര്‍ന്ന് ആശുപത്രിയിലായിരിക്കെ അപ്രതീക്ഷിത വിയോഗമായിരുന്നു സുബി സുരേഷിന് സംഭവിച്ചത്. രോഗം വൃക്കകളെ ബാധിച്ചിരുന്നു. കരള്‍ മാറ്റിവയ്ക്കാന്‍ ആശുപത്രി ഇന്‍സ്റ്റിറ്റിയൂഷനല്‍ ബോര്‍ഡ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നു. അതിനിടയിലായിരുന്നു മരണം സംഭവിച്ചത്.

കൊച്ചിന്‍ കലാഭവനിലൂടെ മിമിക്രിയില്‍ തിളങ്ങിയ സുബി സിനിമാല എന്ന ഹാസ്യ പരിപാടിയിലൂടെയാണ് ടെലിവിഷനില്‍ ശ്രദ്ധിക്കപ്പെട്ടത്. ടിവി അവതാരകയെന്ന നിലയില്‍ വന്‍ ജനപ്രീതി നേടി. കനകസിംഹാസനം, പഞ്ചവര്‍ണതത്ത, ഡ്രാമ, 101 വെഡ്ഡിങ്, എല്‍സമ്മ എന്ന ആണ്‍കുട്ടി, തസ്‌കര ലഹള, ഹാപ്പി ഹസ്ബന്‍ഡ്‌സ് തുടങ്ങി ഇരുപതിലേറെ സിനിമകളിലും വിവിധ സീരിയലുകളിലും അഭിനയിച്ചു.

സുബിയ്ക്ക് അസുഖമുണ്ടെന്ന് പോലും പലര്‍ക്കും അറിയില്ലായിരുന്നു. തന്റെ ആരോഗ്യപരമായ വിഷമങ്ങളെ എല്ലാം മാറ്റി നിര്‍ത്തിയാണ് സുബി കളിച്ചും ചിരിച്ചും എല്ലാവര്‍ക്കും മുന്നിലെത്തിയിരുന്നത്. സുബിയെ ആരാധകര്‍ അടുത്തറിയാന്‍ തുടങ്ങിയത് സുബി യൂട്യൂബ് ചാനല്‍ തുടങ്ങിയ ശേഷമായിരുന്നു. മറ്റുള്ള സെലിബ്രിറ്റികളെപ്പോലെ തന്നെ സുബിയും ആരാധകരുമായി സംവദിക്കാനും വിശേഷങ്ങള്‍ പങ്കുവെക്കാനുമായാണ് ചാനല്‍ തുടങ്ങിയത്.

തന്റെ യാത്ര വിശേഷങ്ങളും കുടുംബവിശേഷങ്ങളുമെല്ലാം സുബി ചാനലിലൂടെ പങ്കുവെച്ചിരുന്നു. എന്നാല്‍ സുബിയുടെ മരണത്തോടെ ആ ചാനല്‍ നിശ്ചലമായി. എന്നാല്‍ ചേച്ചി വളരെ ആഗ്രഹിച്ച് തുടങ്ങിയതാണ് യുട്യൂബ് ചാനലെന്നും അതിനാല്‍ തന്നെ ഇത് കളയാതെ നിലനിര്‍ത്തി കൊണ്ട് പോകാനാണ് തങ്ങള്‍ ഉദ്ദേശിക്കുന്നതെന്നും അറിയിച്ചു കൊണ്ട് സുബിയുടെ സഹോദരന്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് സുബിയുടെ ചാനലില്‍ എത്തിയിരുന്നു.

എന്നാല്‍ ഇപ്പോഴിതാ സുബിയുടെ ഫേസ്ബുക്ക് പേജില്‍ വന്ന ചിത്രമാണ് പ്രേക്ഷകരുടെ കണ്ണ് നിറയുക്കുന്നത്. െ്രെബഡല്‍ ഗൗണില്‍ അതീവ സുന്ദരിയായി പുഞ്ചിരി തൂകി നില്‍ക്കുന്ന സുബിയെയാണ് കാണാന്‍ സാധിക്കുക. െ്രെബഡല്‍ ഗൗണില്‍ അതീവ സന്തോഷത്തോടെ ചിരിച്ച് നില്‍ക്കുന്ന സുബിയുടെ ഫോട്ടോയും ഹൃദയ സ്പര്‍ശിയായ കുറിപ്പുമാണ് സുബിയുടെ ഫേസ്ബുക്ക് പേജില്‍ പുതിയതായി പോസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ളത്. നിരവധി പേരായിരുന്നു ചിത്രത്തിന് താഴെയായി സങ്കടം പങ്കിട്ടെത്തിയത്.

‘മാലാഖമാര്‍ നമ്മെ സന്ദര്‍ശിക്കുമ്പോള്‍. ചിറകുകളുടെ ശബ്ദം കേള്‍ക്കുകയോ പ്രാവിന്റെ തൂവല്‍സ്പര്‍ശനം അനുഭവിക്കുകയോ ചെയ്യുന്നില്ല. പക്ഷെ അവര്‍ നമ്മുടെ ഹൃദയത്തില്‍ സൃഷ്ടിക്കുന്ന സ്‌നേഹത്താല്‍ അവരുടെ സാന്നിധ്യം നമ്മള്‍ അറിയുന്നു’ എന്നായിരുന്നു ചിത്രത്തിന്റെ ക്യാപ്ഷന്‍. െ്രെബഡല്‍ ഗൗണില്‍ മണവാട്ടിയെപ്പോലെ കാണാന്‍ തങ്ങള്‍ ഒരുപാട് ആഗ്രഹിച്ചിരുന്നുവെന്നാണ് ആരാധകരില്‍ ഏറെപ്പേരും കമന്റ് ചെയ്തത്.

സുബി അവിവാഹിതയായിരുന്നു. അതുകൊണ്ട് തന്നെ പങ്കെടുക്കുന്ന അഭിമുഖങ്ങളിലെല്ലാം സുബിയോട് ചോദിച്ചിരുന്ന ചോദ്യങ്ങളിലൊന്നായിരുന്നു അവിവാഹിതയായി തുടരുന്നതിന് പിന്നിലെ കാരണം. ‘പ്രണയമൊക്കെ ഉണ്ടായിട്ടുണ്ടെങ്കിലും അതൊന്നും വിവാഹത്തിലെത്തിയില്ല. പറ്റിയ ആളെ കിട്ടിയാല്‍ പ്രണയിച്ച് വിവാഹം ചെയ്യണം.’

‘എന്റെ യെസ് എന്ന മറുപടിക്ക് വേണ്ടി കാത്തിരിക്കുകയാണ് വീട്ടില്‍ എല്ലാവരും എന്നായിരുന്നു മുമ്പൊരു അഭിമുഖത്തില്‍ സുബി പറഞ്ഞത്. കലാജീവിതത്തെ പോത്സാഹിപ്പിക്കുന്ന കുടുംബത്തേയും തന്നെയും ചേര്‍ത്തുപിടിക്കുന്ന ഒരാളായിരിക്കണം ജീവിതപങ്കാളി എന്നാണ് ആഗ്രഹമെന്നും’ സുബി പറഞ്ഞിരുന്നു.

‘എന്നെ വിവാഹം ചെയ്യണമെന്ന് പറഞ്ഞ് ഒരാള്‍ വന്നിട്ടുണ്ട്. താലി മാലയ്ക്ക് വരെ ഓര്‍ഡര്‍ കൊടുത്തിരിക്കുകയാണ് ആള്‍. ഫെബ്രുവരിയില്‍ കല്യാണം നടത്താമെന്നാണ് പറയുന്നത്. കാനഡയില്‍ ഒന്നിച്ച് പരിപാടി ചെയ്ത സമയത്താണ് അദ്ദേഹത്തിന് ഇങ്ങനെയൊരു താല്‍പര്യം വന്നത്. ഇരുവീട്ടുകാരുമായും ഇതേക്കുറിച്ച് സംസാരിച്ച് കഴിഞ്ഞതാണെന്നും’ സുബി സുരേഷ് ഫഌവഴ്‌സ് ഒരുകോടിയില്‍ പങ്കെടുത്തപ്പോള്‍ പറഞ്ഞിരുന്നു.

സുബിയുടെ മരണ ശേഷം രാഹുല്‍ സുബിയെ കുറിച്ച് പറഞ്ഞ വാക്കുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സുബിക്ക് കരള്‍ രോഗമില്ല. പൊട്ടാസ്യം, സോഡിയം എന്നിവ കുറവായിരുന്നു. ജാര്‍ഖണ്ഡില്‍ നിന്നും വന്ന ശേഷം പാലക്കാട് ഒരു പരിപാടിക്ക് പോയിരുന്നു. അതുകൊണ്ട് ആശുപത്രിയില്‍ പോകാന്‍ വൈകി. അസുഖ ലക്ഷണങ്ങളൊന്നും സുബി കാണിച്ചിരുന്നില്ല. പെട്ടന്നാണ് കാര്യങ്ങള്‍ മാറി മറഞ്ഞത്.’ ‘ആശുപത്രിയിലായിരിക്കുമ്പോഴും നല്ല ഓര്‍മയോടെയാണ് സംസാരിച്ചത്.

ആദ്യം ആശുപത്രി റൂമിലായിരുന്നു. പിന്നീടാണ് വെന്റിലേറ്ററിലേക്ക് മാറ്റിയത്. സുബിക്ക് കൊടുക്കാവുന്നതിന്റെ മാക്‌സിമം നല്ല ട്രീറ്റ്‌മെന്റ് ഞങ്ങള്‍ കൊടുത്തിട്ടുണ്ടായിരുന്നു. ഹൃദയത്തിനായിരുന്നു പ്രശ്‌നമായത്. നമ്മള്‍ അവയവം ചോദിച്ച് ചെന്നതല്ല. സുബിയുടെ ബന്ധു ഇങ്ങോട്ട് വന്ന് അവയവം തരാന്‍ സമ്മതം അറിയിച്ചതാണ് എന്നും രാഹുല്‍ പറഞ്ഞിരുന്നു.

Continue Reading
You may also like...

More in Actress

Trending

Recent

To Top