Connect with us

ശ്രീനിഷിന്റെ ലിറ്റിൽ പ്രിൻസിന് ആശംസകളുമായി താരങ്ങൾ; ഏറ്റവും നല്ല അച്ഛനും ഭർത്താവും; ശ്രീനിഷിനെ പ്രശംസിച്ച് അമല പോൾ!!!

Malayalam

ശ്രീനിഷിന്റെ ലിറ്റിൽ പ്രിൻസിന് ആശംസകളുമായി താരങ്ങൾ; ഏറ്റവും നല്ല അച്ഛനും ഭർത്താവും; ശ്രീനിഷിനെ പ്രശംസിച്ച് അമല പോൾ!!!

ശ്രീനിഷിന്റെ ലിറ്റിൽ പ്രിൻസിന് ആശംസകളുമായി താരങ്ങൾ; ഏറ്റവും നല്ല അച്ഛനും ഭർത്താവും; ശ്രീനിഷിനെ പ്രശംസിച്ച് അമല പോൾ!!!

മലയാളി പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളാണ് പേളി മാണിയും ശ്രിനീഷ് അരവിന്ദും. അവതാരകയായും നടിയായും വളരെപ്പെട്ടെന്നാണ് പേളി പ്രേക്ഷകരുടെ മനസ്സിലേയ്ക്ക് കയറിക്കൂടിയത്. അതുപോലെ തന്നെ ഹിറ്റ് സീരിയലുകളിലൂടെ ശ്രിനീഷും പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനായി മാറുകയായിരുന്നു. എന്നാല്‍ ഒന്നിച്ച് ബിഗ്‌ബോസ് സീസണ്‍ വണ്ണില്‍ പ്രത്യക്ഷപ്പെട്ടതിനു ശേഷമാണ് ഇരുവരും പ്രണയത്തിലാകുന്നതും വിവാഹം കഴിക്കുന്നതും.

മലയാളികൾ ഒരിക്കലും മറക്കാത്ത പ്രണയമാണ് ബിഗ് ബോസിലൂടെ തരംഗമായ ശ്രിനിഷിന്റെയും പേളിയുടെയും. ബിഗ് ബോസില്‍ പങ്കെടുത്തപ്പോഴായിരുന്നു ശ്രിനിഷ് അരവിന്ദും പേളി മാണിയും പ്രണയത്തിലായത്. ഗെയിമിന് വേണ്ടിയുള്ള സ്ട്രാറ്റജിയായാണ് ഇവരുടെ പ്രണയത്തെ പലരും വ്യഖ്യാനിച്ചത്. ഇനിയങ്ങോട്ടുള്ള ജീവിതം ഒന്നിച്ചാവാന്‍ ആഗ്രഹിക്കുന്നുവെന്ന് പേളി പരസ്യമായി പറഞ്ഞപ്പോഴും പലരും അത് വിശ്വസിച്ചിരുന്നില്ല. ഷോ കഴിഞ്ഞതിന് ശേഷമായി ഇരുവീട്ടുകാരുടേയും സമ്മതത്തോടെ വിവാഹിതരാവുകയായിരുന്നു ഇരുവരും.

ആദ്യ മകള്‍ നിലയെ ഗര്‍ഭിണിയായപ്പോള്‍ മുതല്‍ അവളെ പ്രസവിക്കുന്നതിന്റെയും അവളുടെ ഓരോ വളര്‍ച്ചയുടെയും വിശേഷങ്ങള്‍ അടക്കം പേളി മാണി യുട്യൂബ് ചാനലിലൂടെ പങ്കിടാറുണ്ട്. എന്നാൽ ഒരാഴ്ച മുമ്പാണ് മൂത്തമകൾ നിലയ്ക്ക് കൂട്ടായി ഇരുവർക്കും ഒരു പെൺകുഞ്ഞ് കൂടി പിറന്നത്. തങ്ങളുടെ കുടുംബത്തിലേക്ക് പുതിയതായി എത്തിയ കുഞ്ഞ് അതിഥിയുടെ വിശേഷങ്ങളാണ് പേളിയുടെയും ശ്രീനിഷിന്റെയും സോഷ്യൽമീഡിയ പേജ് നിറയെ. ​ഗർഭകാലം നാലാം മാസത്തിൽ എത്തിയപ്പോഴാണ് താൻ ​ഗർഭിണിയാണെന്ന വിവരം പേളി മാണി പരസ്യപ്പെടുത്തിയത്.

ഗർഭകാലവുമായി ബന്ധപ്പെട്ട വീഡിയോകളും വളൈകാപ്പ്, ബേബി ഷവർ എന്നിവയുടെ ഫോട്ടോയും ചിത്രങ്ങളും എല്ലാം പേളി തന്റെ യുട്യൂബ് ചാനൽ വഴിയും സോഷ്യൽമീ‍ഡിയ പേജുവഴിയും പങ്കുവെച്ചിരുന്നു. എന്നാൽ ഇതുവരെയും കുഞ്ഞിന്റെ പേര് പേളിയോ മറ്റ് കുടുംബാം​ഗങ്ങളോ വെളിപ്പെടുത്തിയിട്ടില്ല. പേളിയും കുഞ്ഞും ലേബർ റൂമിൽ കിടക്കുന്ന ചിത്രങ്ങൾ പങ്കിട്ടാണ് തനിക്ക് വീണ്ടും പെൺകുഞ്ഞ് പിറന്ന വിവരം ശ്രീനിഷ് ആരാധകരെ അറിയിച്ചത്. അതിനുശേഷം കഴിഞ്ഞ ദിവസം നില തന്റെ കുഞ്ഞനിയത്തിയെ ചുംബിക്കുന്ന ചിത്രങ്ങളും പേളി പങ്കുവെച്ചിരുന്നു.

ഇപ്പോഴിതാ ശ്രീനിഷ് പങ്കുവെച്ചോരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. തന്റെ രണ്ടാമത്തെ മകൾക്കൊപ്പമുള്ള ആദ്യത്തെ ചിത്രമാണ് ശ്രീനിഷ് സോഷ്യൽമീഡിയയിൽ പങ്കിവെച്ചിരിക്കുന്നത്. ടർക്കിയിൽ പൊതിഞ്ഞ കൺമണിയെ മാറോട് ചേർത്ത് വെച്ച് സന്തോഷവും സങ്കടവും അത്ഭുതവും എല്ലാം നിറഞ്ഞ മുഖത്തോടെ മകളുടെ മുഖത്തേക്ക് തന്നെ കണ്ണെടുക്കാതെ നോക്കിയിരിക്കുന്ന ശ്രീനിഷാണ് ചിത്രത്തിലുള്ളത്.

ഈ നിമിഷം എന്റെ ഹൃദയത്തിൽ എന്നെന്നേക്കുമായി പതിഞ്ഞു… എന്നാണ് മകൾക്കൊപ്പമുള്ള ആദ്യ ചിത്രം പങ്കിട്ട് ശ്രീനിഷ് കുറിച്ചത്. ലിറ്റിൽ പ്രിൻസസ്, ഡാഡീസ് ​ഗേൾ എന്നീ ഹാഷ് ടാ​ഗുകളും ഫോട്ടോയ്ക്ക് ശ്രീനിഷ് നൽകിയിട്ടുണ്ട്. അച്ഛന്റെയും മകളുടെയും ക്യൂട്ട് ചിത്രം അതിവേ​ഗത്തിൽ വൈറലായി. സെലിബ്രിറ്റികൾ അടക്കം നിരവധി പേർ കമന്റുകളുമായി എത്തി. അതിൽ തെന്നിന്ത്യൻ സുന്ദരി അമല പോൾ കുറിച്ച കമന്റാണ് ശ്രദ്ധിക്കപ്പെടുന്നത്. ഏറ്റവും നല്ല അച്ഛനും ഭർത്താവും… എന്നാണ് ശ്രീനിഷിനെ പ്രശംസിച്ച് അമല പോൾ കുറിച്ചത്.

പേളിയുടെ അടുത്ത സുഹൃത്താണ് അമല പോൾ. പേളിയുടെ ബേബി ഷവറിന് എത്തിയ സ്പെഷ്യൽ ​ഗസ്റ്റുകളിൽ രണ്ടുപേർ അമലയും ഭർത്താവ് ജ​ഗത് ദേശായിയും ആയിരുന്നു. വേറെയും നിരവധി കമന്റുകൾ ഫോട്ടോയ്ക്ക് ലഭിച്ചിട്ടുണ്ട്. പേളിയെ എനിക്കിഷ്ടാ… എന്ന് ലാലേട്ടനോട് തുറന്ന് പറഞ്ഞിടത്ത് നിന്ന് അച്ഛനും എക്കാലത്തെയും മികച്ച ഭർത്താവും വരെ, ഈ ചെറുപ്പക്കാരനോട് ഒരുപാട് ബഹുമാനം… പേളിയും കുഞ്ഞുങ്ങളും ഈ കൈകളിൽ സുരക്ഷിതമാണ് എന്നിങ്ങനെ എല്ലാമാണ് കമന്റുകൾ. പേളിയെ പോലെ തന്നെ ആളുകൾ സ്നേഹിക്കുന്ന ഒരാളാണ് ശ്രീനിഷ്.

പേളിയുടെ സ്വപ്നങ്ങൾക്കൊപ്പം സഞ്ചരിച്ച് അത് സാധിച്ചുകൊടുത്ത് സന്തോഷം കണ്ടെത്തുകയാണ് ശ്രീനിഷിന്റെ ലക്ഷ്യം തന്നെ. പേളിയേയും കുഞ്ഞുങ്ങളെയും ശ്രീനിഷിനൊപ്പം കാണുമ്പോൾ ശ്രീനിഷിന് മൂന്ന് പെൺകുഞ്ഞുങ്ങൾ ഉള്ളതുപോലെയാണ് തോന്നാറ് എന്നാണ് ആരാധകർ കുറിക്കാറുള്ളത്.

അതേസമയം അമല പോളും ഇപ്പോൾ ​ഗർഭിണിയാണ്. ആദ്യത്തെ കൺമണിയെ വരവേൽക്കാൻ അതീവ ആകാംഷയിലാണ് താരം. ഇക്കഴിഞ്ഞ നവംബര്‍ മാസത്തിലായിരുന്നു അമല പോളിന്റെയും ജ​ഗത് ദേശായിയുടെയും വിവാഹം. സൗത്ത് ഇന്ത്യന്‍ സിനിമാ ലോകം മുഴുവന്‍ ഏറ്റെടുത്ത വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും എല്ലാം ആഴ്ച്ചകളോളം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

വിവാഹം കഴിഞ്ഞ് രണ്ട് മാസമായപ്പോഴാണ് താൻ അമ്മയാകാൻ പോകുന്ന വിവരം അമല അറിയിച്ചത്. ചുവന്ന വസ്ത്രത്തില്‍ ഭര്‍ത്താവിനൊപ്പം നില്‍ക്കുന്ന ഫോട്ടോകള്‍ അമല പോള്‍ പങ്കുവെച്ചിട്ടുണ്ട്. ഒന്നും ഒന്നും മൂന്നാണെന്ന് ഇപ്പോഴെനിക്കറിയാമെന്നും നടി കുറിച്ചിരിക്കുന്നു. കഴിഞ്ഞ വര്‍ഷം നവംബര്‍ അഞ്ചാം തിയതിയാണ് അമല പോള്‍ വിവാഹിതയായത്.

അമ്മയാകുന്നെന്ന സന്തോഷ വാര്‍ത്ത അറിയിച്ചതിന് പിന്നാലെ നിരവധി പേരാണ് നടിക്ക് ആശംസകളുമായി എത്തിയത്. ഭൂരിഭാഗം പേരും അമലയ്ക്കും ജഗത്തിനും ആശംസകള്‍ അറിയിച്ചു. ചിലര്‍ മറ്റ് ചില ചോദ്യങ്ങളും ഉന്നയിച്ചു. വിവാഹം കഴിഞ്ഞ് രണ്ട് മാസം തികയുന്നതിന് മുമ്പാണ് അമല ഗര്‍ഭിണിയായിരിക്കുന്നത്. നടി വിവാഹത്തിന് മുമ്പേ ഗര്‍ഭിണി ആയിരിക്കാം, അതുകൊണ്ടാണ് പെട്ടെന്ന് വിവാഹം നടന്നതെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു.

വിവാഹത്തിന് കുറച്ച് നാളുകള്‍ക്ക് മുമ്പാണ് പങ്കാളിയുടെ ചിത്രം അമല പങ്കുവെച്ചത്. ജഗത് പ്രൊപ്പോസ് ചെയ്യുന്ന വീഡിയോയാണ് താരം ആദ്യം പങ്കുവെച്ചിരുന്നത്. അമല പോളിനെ ടാഗ് ചെയ്തുകൊണ്ടായിരുന്നു ജഗദിന്റെ പോസ്റ്റ്. ‘മൈ ജിപ്‌സി ക്വീന്‍ യെസ് പറഞ്ഞു’ എന്ന അടിക്കുറിപ്പോടെയാണ് ജഗദിന്റെ പോസ്റ്റ്. അമലയുടെ പിറന്നാളിനായിരുന്നു പ്രൊപ്പോസല്‍.

പിന്നീട് ഏതാനും ദിവസങ്ങള്‍ക്കിപ്പുറം ഇരുവരുടെയും വിവാഹം കഴിഞ്ഞ വിവരമാണ് പുറത്തെത്തിയത്. അമല പോള്‍ തന്നെയാണ് വിവാഹ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ച് സന്തോഷ വാര്‍ത്ത പ്രേക്ഷകരുമായി പങ്കുവച്ചത്. കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ വച്ചായിരുന്നു വിവാഹം. ഗുജറാത്ത് സ്വദേശിയാണ് ജഗദ്. ടൂറിസം ഹോസ്പിറ്റാലിറ്റി മേഖലയാണ് അദ്ദേഹത്തിന്റെ തൊഴിലിടം. നോര്‍ത്ത് ഗോവയിലെ ആഡംബര ഹോംസ്‌റ്റേയുടെ ഹെഡ് ഓഫ് സെയില്‍സ് ആയി ജോലി നോക്കുകയാണ് ഇപ്പോള്‍.

More in Malayalam

Trending

Recent