Connect with us

മമ്മൂക്ക പറഞ്ഞ വാക്ക് ഉള്ളുലച്ചു; പക്ഷെ എന്നെ മനസിലാക്കിയത് മോഹൻ ലാൽ; വർഷങ്ങൾക്കിപ്പുറം തുറന്ന്‌ പറച്ചിൽ!!!

Malayalam

മമ്മൂക്ക പറഞ്ഞ വാക്ക് ഉള്ളുലച്ചു; പക്ഷെ എന്നെ മനസിലാക്കിയത് മോഹൻ ലാൽ; വർഷങ്ങൾക്കിപ്പുറം തുറന്ന്‌ പറച്ചിൽ!!!

മമ്മൂക്ക പറഞ്ഞ വാക്ക് ഉള്ളുലച്ചു; പക്ഷെ എന്നെ മനസിലാക്കിയത് മോഹൻ ലാൽ; വർഷങ്ങൾക്കിപ്പുറം തുറന്ന്‌ പറച്ചിൽ!!!

മലയാളികൾക്കേറെ സുപരിചിതനായ നടനും, ചലച്ചിത്രസംവിധായകനും, തിരക്കഥാകൃത്തുമാണ് മേജർ രവി. മലയാള സിനിമയിൽ പട്ടാളക്കാരുടെ ജീവിത കഥ പറഞ്ഞിട്ടുള്ള ചിത്രങ്ങൾ കൊണ്ടുവന്ന നടൻ കൂടിയാണ് മേജർ രവി. പട്ടാളക്കാരുടെ ജീവിതം എങ്ങനെയാണെന്നത് മലയാളികൾ മനസിലാക്കി തുടങ്ങിയത് മേജർ രവിയിലൂടെയാണ്.

എന്നാൽ മേജർ രവി എന്ന പേര് കേൾക്കുമ്പോൾ മനസ്സിൽ ഓടിവരുന്നത് കീർത്തിചക്രയും കുരുക്ഷേത്രയും, കാണ്ഡഹാറും, പിക്കറ്റ് 43യും ഒക്കെയാണ്. മോഹൻലാലിന്റെ കരിയർ ബെസ്റ്റ് സിനിമകളിൽ ചിലത് പിറന്നിട്ടുള്ളതും മേജർ രവിയിലൂടെയാണ്. മാത്രമല്ല വളരെ അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ് മോഹൻലാലും മേജർ രവിയും. മോഹൻലാൽ-മേജർ രവി കൂട്ടുകെട്ടിൽ ഒരുപിടി ഹിറ്റ് സിനിമകൾ പ്രേക്ഷകർക്ക് മുമ്പിലെത്തിയിട്ടുണ്ട്. എന്നാൽ മിക്ക അഭിമുഖങ്ങളിലും മോഹൻലാലിനെക്കുറിച്ച് മേജർ രവി സംസാരിച്ചിട്ടുണ്ട്. അതേസമയം മമ്മൂട്ടിയെക്കുറിച്ച് മേജർ രവി അധികം സംസാരിച്ചിട്ടില്ല.

ഇപ്പോഴിതാ കൗമുദി മൂവിസിന് നൽകിയ അഭിമുഖത്തിൽ മമ്മൂട്ടിക്കൊപ്പമുള്ള തന്റെ അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ട് മേജർ രവി പറഞ്ഞ വാക്കുകളാണിപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. പ‌ട്ടാളത്തിലിരിക്കുന്ന സമയത്ത് തന്നെ മമ്മൂക്കയുമായി പരിചയപ്പെട്ടു. പെരുന്നാളിന്റെ സമയത്ത് പോയിക്കഴിഞ്ഞാൽ ചേച്ചി നമ്മളെ ട്രീറ്റ് ചെയ്യുന്നത് കാണുന്നത് ഒരു ‌ട്രീറ്റാണ്. എല്ലാവരെയും ഇരുത്തി ബിരിയാണി കഴിപ്പിക്കും.

മമ്മൂക്ക നമ്മളോട് കാണിക്കുന്ന കെയർ കാണുമ്പോൾ നമ്മളൊക്കെ ആരാണ് എന്ന് തോന്നും. ഈ ആളുകളുമായി കുടുംബം പോലെയുള്ള ബന്ധമുണ്ടായതിൽ ഞാൻ ഭാഗ്യവാനാണ്. മമ്മൂക്കയുടെ അടുത്ത് എനിക്കെന്തെങ്കിലും ആവശ്യവുമായി പോയാൽ എന്നെക്കൊണ്ട് അതൊന്നും പറ്റില്ല, ഭ്രാന്തല്ലേ എന്ന് പറയും എന്ന് മേജർ രവി പറയുന്നു.

പക്ഷെ നമ്മൾ വിഷമിച്ചിരിക്കുമ്പോൾ ഒരു കോൾ വരും.അല്ലെങ്കിൽ ഒരാൾ വന്ന് നമുക്ക് നാളെ ചെയ്യാമെന്ന് പറയും. ഏകദേശം എന്റെയും മമ്മൂക്കയുടെയും സ്വഭാവം ഒരു പോലെയാണ്. നോ പറഞ്ഞാലും ആർക്കെങ്കിലും വേണ്ടി ആവശ്യങ്ങൾ ചെയ്ത് കൊടുക്കുമെന്നും മേജർ രവി വ്യക്തമാക്കി. മോഹൻലാൽ തന്നെ എത്ര മാത്രം മനസിലാക്കുന്നു എന്നതിന് ഒരു ഉദാഹരണവും മേജർ രവി ചൂണ്ടിക്കാട്ടി.

ഉണ്ണി മുകുന്ദനെ വെച്ച് ഒരു സിനിമ ചെയ്യാൻ വേണ്ടി നോക്കി. ആദ്യം പൃഥിരാജിനെയായിരുന്നു നായകനാക്കിയത്. ഏതോ മണിരത്നം സിനിമയിൽ രാജു കുടുങ്ങി. ഒഴിവാകാൻ പറ്റുന്നില്ലെന്ന് പറഞ്ഞതോടെ ഉണ്ണി മുകുന്ദനെ വെച്ച് പടം പ്ലാൻ ചെയ്തു. ലാലിന്റെ തേവരയിലെ വീട്ടിലിരുന്ന് സംസാരിക്കെ സിനിമ ചെയ്യുന്ന കാര്യം പറഞ്ഞു. എന്താണ് കഥയെന്ന് ചോദിച്ചു. കഥ പറഞ്ഞു. മന്ത്രവാദി നായകന്റെയുള്ളിൽ കയറി.

സുമുഖനായ പയ്യൻ പൈശാചികമായ കാര്യങ്ങളാണ്. വീടിന് മുറ്റത്തുള്ള ഭഗവതിയു‌ടെ പ്രതിമ നായകൻ ഇളക്കിക്കൊണ്ട് പോയി കുളത്തിലെറിയുന്നു. എറിയുന്ന സമയത്ത് അമ്മ വന്ന് കാലിൽ പിടിക്കും. അമ്മയെ നെഞ്ചത്ത് ചവിട്ടും. അമ്മ മരിച്ച് കൊണ്ടിരിക്കുകയാണെന്ന് അറിയാതെ ഈ മകൻ വിഗ്രഹം കുളത്തിൽ എറിയും. നാട്ടുകാർ അമ്മയുടെ ശവസംസ്കാരം നടത്തുമ്പോഴും നായകന് സ്വന്തം പെറ്റമ്മയാണെന്ന് മനസിലാകുന്നില്ല.

ഈ കഥ മോഹൻലാലിനോട് പറഞ്ഞപ്പോൾ നടൻ തിരിച്ച് ചോദിച്ച ചോദ്യമെന്തെന്നും മേജർ രവി പങ്കുവെച്ചു. അണ്ണാ, ആ ഭഗവതിയെ എടുത്ത് കൊണ്ട് പോകുന്ന സമയത്ത് അമ്മ വന്ന് തടയുമ്പോൾ അമ്മയുടെ നെഞ്ചത്ത് ചവിട്ടുന്നുണ്ട‌ ഷോട്ട് എടുക്കാൻ സാധിക്കുമോ എന്ന് ചോദിച്ചു. ഞാനൊന്ന് നോക്കി. അവിടെയാണ് മോഹൻലാൽ എന്ന വ്യക്തി എന്നെ മനസിലാക്കുന്നത്. ഞാൻ അമ്മയെ എത്ര മാത്രം സ്നേഹിക്കുന്നു എന്ന് ലാലിന് അറിയാമായിരുന്നു. അന്നത്തെ അവസ്ഥയിൽ ആ സീനെടുക്കാൻ എനിക്ക് പറ്റില്ലായിരുന്നു. കാരണം അമ്മ മരിച്ചിട്ട് മൂന്ന് വർഷമേ ആയിട്ടുള്ളൂ. ഈ സിനിമ പിന്നീട് താൻ വേണ്ടെന്ന് വെച്ചെന്നും മേജർ രവി വ്യക്തമാക്കി.

അതേസമയം മുൻമ്പൊരിക്കൽ മോഹന്‍ലാലുമായുള്ള സൗഹൃദത്തെക്കുറിച്ച് മേജര്‍ രവി പറഞ്ഞ വാക്കുകളും ശ്രദ്ധനേടുകയാണ്. പോര്‍ട്ട്‌ബ്ലെയറില്‍ മിലിട്ടറി ഇന്റലിജന്‍സ് ഓഫീസറായി വര്‍ക്ക് ചെയ്യുന്ന സമയത്ത് എല്ലാ ദിവസവും എയര്‍പോര്‍ട്ടില്‍ പോകും. ഇങ്ങനെയൊരു ദിവസം മോഹന്‍ലാലിന്റെ ഭാര്യാ സഹോദരന്‍ സുരേഷ് ബാലാജിയെ കണ്ടെന്ന് മേജര്‍ രവി പറയുന്നു. കാലാപാനി എന്ന സിനിമയുടെ ഷൂട്ട് അവിടെ നടക്കുന്നുമുണ്ട്. മേജര്‍ രവിയല്ലേ എന്ന് ചോദിച്ചു. ലാല്‍ സാറിന് നിങ്ങളെ കാണാന്‍ ആഗ്രഹമുണ്ടെന്നും സുരേഷ് ബാലാജി പറഞ്ഞു.

ലാല്‍ തന്നെ കാണാന്‍ ആഗ്രഹിച്ചതിന് കാരണം എന്തെന്നും ഇദ്ദേഹം പറഞ്ഞതായി മേജര്‍ രവി വ്യക്തമാക്കി. രാജീവ്ഗാന്ധി വധക്കേസിലെ ശിവരാസന്‍ ഗ്യാങിനെതിരെ ഓപ്പറേഷന്‍ ചെയ്തതില്‍ ഓപ്പറേഷന്‍ കമാന്‍ഡറായി സിബിഐയുടെ കൂടെ ഞാന്‍ ഉണ്ടായിരുന്നു എന്ന കാര്യം സുരേഷ് ബാലാജി ലാലിനോട് പറഞ്ഞിരുന്നു. അന്ന് ലാല്‍ ഭയങ്കരമായി ഇത് ഫോളോ ചെയ്യുന്ന ആളാണ്. രാജീവ് ഗാന്ധി വധക്കേസ് കഴിഞ്ഞ് ദിവസവും ലാല്‍ പേപ്പര്‍ വായിക്കും. അതില്‍ എന്റെ ഫോട്ടോഗ്രാഫും വലിയൊരു റിപ്പോര്‍ട്ടും വന്നിരുന്നു.

മലയാളിയാണ്, ഇയാളെ എവിടെയെങ്കിലും വെച്ച് കാണണമെന്ന് ലാല്‍ അന്ന് പറഞ്ഞിട്ടുണ്ടെന്നും സുരേഷ് ബാലാജി വ്യക്തമാക്കി. ഞാനും ലാലിന്റെ ഫാനാണെന്ന് ഞാന്‍ പറഞ്ഞുQ. ലൊക്കേഷനില്‍ വന്ന് അദ്ദേഹത്തെ കണ്ടൂടെ എന്ന് ചോദിച്ചു. വരാമെന്ന് ഞാനും. അന്ന് വൈകുന്നേരം ഗസ്റ്റ് ഹൗസിലേക്ക് ക്ഷണിച്ചു. കൂടെയിരുന്ന് സംസാരിക്കാമെന്ന് കരുതി അഞ്ച് മണിക്ക് തന്നെ അവിടെയെത്തി. മുഴുവന്‍ യൂണിറ്റും പാക്കപ്പ് ആയി അവിടെയുണ്ട്. സുരേഷ് ബാലാജിയെ കണ്ടു.

ഇന്ന റൂമില്‍ ലാല്‍ ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഞാന്‍ ഭയങ്കര എക്‌സൈറ്റ്‌മെന്റില്‍ അങ്ങോട്ടേക്ക് പോയി. റൂമിന്റെ വാതില്‍ തുറന്ന് കിടക്കുകയാണ്. ബെഡില്‍ ലാല്‍ ഇരിക്കുന്നുണ്ട്. വിദേശികള്‍ ഉള്‍പ്പെടെ ചിലര്‍ ആ റൂമില്‍ ഉണ്ട്. ഹായ് ലാല്‍ ഞാന്‍ രവിയെന്ന് പറഞ്ഞു. ലാല്‍ നോക്കി. എക്‌സൈറ്റ്‌മെന്റൊന്നും അവിടെ നിന്ന് ഇങ്ങോട്ട് കാണുന്നില്ല. അവിടെ വെച്ച് താന്‍ പരുങ്ങിപ്പോയെന്നും മേജര്‍ രവി തുറന്ന് പറഞ്ഞു.

താനൊന്ന് പോയിത്തരുമോ ഇവിടെ നിന്ന് എന്നായിരുന്നു ലാലിന്റെ വികാരം. എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ വിളിക്കണം എന്ന് പറഞ്ഞ് ഞാന്‍ കൈ കൊടുത്ത് തിരിച്ച് പോയി. സങ്കടവും അപമാനവും തോന്നി. ബൈക്ക് സ്റ്റാര്‍ട്ട് ചെയ്തു, എന്നാല്‍ എന്റെയുള്ളില്‍ മേജര്‍ രവിയെന്ന ഹുങ്കാര്‍ മനുഷ്യന്‍ ഉണര്‍ന്നു. എന്നെ ഇവിടെ വിളിച്ച് വരുത്തിയ സുരേഷ് ബാലാജിക്ക് രണ്ട് കൊടുത്തിട്ടേ പോകുന്നുള്ളന്നെ കണ്ടപ്പോള്‍ എന്തോ പ്രശ്‌നം നടന്നിട്ടുണ്ടെന്ന് സുരേഷിന് മനസിലായി. ലാലിനെ വിളിച്ച് മേജര്‍ രവിയെ കണ്ടില്ലേ എന്ന് ചോദിച്ചപ്പോള്‍ ഇല്ല, ഞാന്‍ കാത്തിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. യഥാര്‍ത്ഥത്തില്‍ മോഹന്‍ലാലിന് തന്നെ മനസിലാകാഞ്ഞതായിരുന്നെന്ന് മേജര്‍ രവി ചൂണ്ടിക്കാട്ടി.

മോഹന്‍ലാല്‍ വന്ന് ഐഡി കാര്‍ഡ് നോക്കി ഇതും നിങ്ങളും തമ്മില്‍ എന്തെങ്കിലും സാമ്യമുണ്ടോ എന്ന് ചോദിച്ചു. ലാല്‍ യഥാര്‍ത്ഥത്തില്‍ ചമ്മി. ഇനി കുറ്റം എന്റെ തലയിലാക്കണം. പക്ഷെ ഞാന്‍ കട്ടയ്ക്ക് നില്‍ക്കുകയാണ്. മേജര്‍ എന്ന് പറയാതെ രവി എന്ന് പറഞ്ഞാണ് ഞാന്‍ സ്വയം പരിചയപ്പെടുത്തിയത്. അതും തന്നെ മനസിലാക്കാത്തതിന് കാരണമായെന്നും മേജര്‍ രവി ചൂണ്ടിക്കാട്ടി. അന്ന് രാത്രി സംസാരങ്ങളും ആഘോഷങ്ങളുമായി. പന്ത്രണ്ടര മണിയായി. ഞാന്‍ ബൈക്ക് സ്റ്റാര്‍ട്ട് ചെയ്തപ്പോള്‍ ഈ മനുഷ്യന്‍ പുറകില്‍ കയറി ഇരുന്നു. ടൗണില്‍ കറങ്ങി വരാമെന്ന് പറഞ്ഞു. മറക്കാന്‍ പറ്റാത്ത നിമിഷങ്ങളാണതെന്നും മേജര്‍ രവി വ്യക്തമാക്കി.

More in Malayalam

Trending

Recent

To Top