TV Shows
സ്റ്റാർ മാജിക്കിൽ അപ്രതീക്ഷിത സംഭവവികാസങ്ങൾ, നോബിയും ബിനു അടിമാലിയും തമ്മിൽ പൊരിഞ്ഞ തല്ല്, നാടകീയ രംഗങ്ങൾ; പ്രമോ വീഡിയോ വൈറൽ
സ്റ്റാർ മാജിക്കിൽ അപ്രതീക്ഷിത സംഭവവികാസങ്ങൾ, നോബിയും ബിനു അടിമാലിയും തമ്മിൽ പൊരിഞ്ഞ തല്ല്, നാടകീയ രംഗങ്ങൾ; പ്രമോ വീഡിയോ വൈറൽ
ജനപ്രീയ പരിപാടിയാണ് സ്റ്റാര്‍ മാജിക്. മിനി സ്‌ക്രീന്‍ താരങ്ങളും മിമിക്രി താരങ്ങളും അണിനിരക്കുന്ന പരിപാടി ഏറെ നാളുകളായി മലയാളികളുടെ നിത്യ ജീവിതത്തിന്റെ ഭാഗമാണ്. സീരിയലുകളില്‍ കഥാപാത്രങ്ങളായി മാത്രം കണ്ടിരുന്ന പലരേയും അടുത്തറിയാന്‍ പ്രേക്ഷകരെ സ്റ്റാര്‍ മാജിക് സഹായിച്ചിട്ടുണ്ട്. സ്റ്റാര്‍ മാജിക്കിലൂടെ താരങ്ങളായി മാറിയവരുമുണ്ട്.
ഇതിനിടെ, ഇപ്പോഴിതാ ഷോയുടെ പുതിയ പ്രൊമോ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയാണ്. ഷോയില്‍ അരങ്ങേറുന്ന അപ്രതീക്ഷിത സംഭവവികാസങ്ങളെക്കുറിച്ച് പറഞ്ഞുള്ള പ്രൊമോ വീഡിയോ സോഷ്യല്‍ മീഡിയിയല്‍ വൈറലായിക്കൊണ്ടിരിക്കുകയാണിപ്പോള്‍.
ജിത്തു വേണുഗോപാലും ഭാര്യ കാവേരിയുമാണ് പുതിയ എപ്പിസോഡില്‍ ഷോയിലേക്ക് അതിഥികളായെത്തുന്നത്. പരമ്പരകളിലൂടെയായി ശ്രദ്ധിക്കപ്പെട്ട ജിത്തു നേരത്തെയും സ്റ്റാര്‍ മാജിക്കില്‍ പങ്കെടുത്തിട്ടുണ്ട്. ഈയ്യടുത്തായിരുന്നു ജിത്തുവിന്റെ വിവാഹം കഴിഞ്ഞത്. ഭാര്യയ്‌ക്കൊപ്പമാണ് ജിത്തു എത്തുന്നത് എന്നതാണ് ഇത്തവണത്തെ പ്രത്യേകത. ഒരേ കളറിലുള്ള ഡ്രസണിഞ്ഞെത്തിയ ഇരുവരും വാരായോ എന്ന പാട്ടിനൊപ്പം ചുവടുവെക്കുന്നുണ്ട്. പിന്നാലെ ഷോയിലെ പതിവ് പരിപാടികളിലേക്ക് കടക്കുന്നതും പ്രൊമോയില്‍ കാണാം.
ജിത്തുവിന്റെ ഭാര്യയോടായി, കല്യാണം കഴിഞ്ഞാല്‍ എവിടെയൊക്കെ കൊണ്ടുപോവുമെന്നാണ് പറഞ്ഞിട്ടുള്ളതെന്ന് അവതാരകയായ ലക്ഷ്മി നക്ഷത്ര ചോദിക്കുകയാണ്. പാരീസ് എന്നായിരുന്നു മറുപടി. ഉടനെ തന്നെ പാസ്പോര്‍ട്ടില്ലാത്ത ഇവന്‍ എങ്ങനെ പാരീസില്‍ കൊണ്ടുപോവാനാണെന്ന് നോബി കൗണ്ടര്‍ അടിക്കുകയാണ്. ഇത് കേട്ടതും ഗ്യാസിന്റെ ബുക്ക് കാണിച്ച് ഇതാണ് പാസ്പോര്‍ട്ട് എന്ന് പറഞ്ഞ ടീമാണെന്ന് ബിനു അടിമാലിയും കൗണ്ടറടിക്കുന്നുണ്ട്. എന്നാല്‍ ചിരി വേദിയില്‍ അപ്രതീക്ഷിതമായി ചില സംഭവങ്ങളും അരങ്ങേറുന്നുണ്ടെന്നാണ് പ്രൊമോയില്‍ പറയുന്നത്. നോബിയും ബിനു അടിമാലിയുമാണ് പ്രശ്നമുണ്ടാക്കി മാറി നില്‍ക്കുന്നതായാണ് വീഡിയോയില്‍ കാണിക്കുന്നത്. വളരെ നാടകീയമായിട്ടാണ് പ്രൊമോ വീഡിയോ അവസാനിക്കുന്നത്. എന്നാല്‍ ഇത് പ്ലാന്‍ ചെയ്ത സംഭവമാണെന്നാണ് കമന്റിലൂടെ ആരാധകര്‍ പറയുന്നത്. നമ്മളിത് കുറേ കണ്ടതാണെന്ന് അവര്‍ പറയുന്നു.
അതേസമയം ഷോയില്‍ താരങ്ങള്‍ പരസ്പരം കളിയാക്കാനായി പറയുന്ന പല തമാശകളും ബോഡി ഷെയ്മിംഗും റേസിസം നിറഞ്ഞതു്മാണെന്ന വിമര്‍ശനവും ശക്തമാണ്. എന്നാല്‍ ഇത്തരം ആരോപണങ്ങളെ നിരസിക്കുകയാണ് ബിനു അടിമാലി, നോബി തുടങ്ങിയ താരങ്ങള്‍ ചെയ്തിട്ടുളള്ളത്. ഇതിന്റെ പേരില്‍ പലപ്പോഴായി ഷോയും താരങ്ങളും സോഷ്യല്‍ മീഡിയയുടെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിട്ടുണ്ട്. എങ്കിലും ഇതൊന്നും ഷോയുടെ ജനപ്രീതി ഇല്ലാതാക്കിയിട്ടില്ല.