Connect with us

രമയ്ക്ക് അപകടത്തിൽ ​ഗുരുതരമായി പരിക്കേറ്റു, ഭ്രാന്ത് പിടിച്ചപോലെയാണ് ഞാൻ കരഞ്ഞത്, ദൈവത്തിനുപകരം ഡോക്ടർമാരെയാണ് വിളിച്ചത്; താൻ നിരീശ്വരവാദിയാണെന്ന് എസ്എസ് രാജമൗലി

Malayalam

രമയ്ക്ക് അപകടത്തിൽ ​ഗുരുതരമായി പരിക്കേറ്റു, ഭ്രാന്ത് പിടിച്ചപോലെയാണ് ഞാൻ കരഞ്ഞത്, ദൈവത്തിനുപകരം ഡോക്ടർമാരെയാണ് വിളിച്ചത്; താൻ നിരീശ്വരവാദിയാണെന്ന് എസ്എസ് രാജമൗലി

രമയ്ക്ക് അപകടത്തിൽ ​ഗുരുതരമായി പരിക്കേറ്റു, ഭ്രാന്ത് പിടിച്ചപോലെയാണ് ഞാൻ കരഞ്ഞത്, ദൈവത്തിനുപകരം ഡോക്ടർമാരെയാണ് വിളിച്ചത്; താൻ നിരീശ്വരവാദിയാണെന്ന് എസ്എസ് രാജമൗലി

ഇന്ത്യൻ സിനിമയെ ഹാേളിവുഡ് തലത്തിലേയ്ക്ക് എത്തിച്ച സംവിധായകനാണ് എസ്എസ് രാജമൗലി. ഇപ്പോഴിതാ നെറ്റ്ഫ്ളിക്സ് ഡോക്യുമെന്ററി പരമ്പരയായ മോഡേൺ മാസ്റ്റേഴ്സ്: എസ്.എസ്.രാജമൗലിയിൽ സംസാരിക്കവെ അദ്ദേഹം പറയുന്ന വാക്കുകളാണ് വൈറലായി മാറുന്നത്. താൻ നിരീശ്വരവാദിയാണെന്നും ഭാര്യ രമയ്ക്ക് അപകടംപറ്റി ശരീരം തളർന്നെന്ന അവസ്ഥയിലായപ്പോഴും തന്റെ വിശ്വാസത്തിൽനിന്ന് പിന്നാക്കം പോയില്ലെന്നും സംവിധായകൻ പറയുന്നു.

രാംചരൺ തേജയെ നായകനാക്കി മ​ഗധീര എന്ന ചിത്രം സംവിധാനം ചെയ്യുന്നതിനിടെയാണ് രമയ്ക്ക് അപകടത്തിൽ ​ഗുരുതരമായി പരിക്കേറ്റത്. ഷൂട്ടിം​ഗിനിടെ ചെറിയൊരു ഇടവേളയിൽ രമയ്ക്കൊപ്പം കാറിൽ സഞ്ചരിക്കുകയായിരുന്നു. ഞാനായിരുന്നു കാറോടിച്ചിരുന്നത്. ഈ സമയത്താണ് വാഹനം അപകടത്തിൽപ്പെട്ടത്. അധികം ആൾസഞ്ചാരമില്ലാതിരുന്ന ഒരിടമായിരുന്നു അത്.

ഏറ്റവുമടുത്ത ആശുപത്രി അവിടെനിന്ന് 60 കിലോമീറ്റർ അകലെയായിരുന്നു. ഞാൻ ശരിക്ക് പേടിച്ചു പോയി. ഞാൻ അറിയാവുന്ന ഡോക്ടർമാരെ വിളിച്ചുകൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് എൻ്റെ മനസ്സിലെവിടെയോ, പെട്ടെന്ന് ഒരു ചിന്ത വന്നുപെട്ടത്. എന്നെ സഹായിക്കാൻ ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുകയാണോ? എന്ന്.

പക്ഷേ ഞാനത് ചെയ്തില്ല. ഞാൻ ശരിക്കും പേടിച്ചു പോയി. ഭ്രാന്തുപിടിച്ചതുപോലെ കരഞ്ഞു. അതിനിടയ്ക്കും ഡോക്ട
ർമാകെ വിളിക്കുകയാണ്. ഞാൻ എൻ്റെ ജീവിതരീതിയായി കർമ്മയോഗ തിരഞ്ഞെടുത്തു. എൻ്റെ പ്രവൃത്തിയാണ് എൻ്റെ ദൈവമെന്ന് ഞാൻ കരുതി. സിനിമയാണ് എന്റെ ജോലി എന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ലോകപ്രശസ്ത സംവിധായകൻ ജെയിംസ് കാമറൂൺ, ജോ റുസോ, ബോളിവുഡ് നിർമാതാവ് കരൺ ജോഹർ, നടന്മാരായ പ്രഭാസ്, രാംചരൺ തേജ, ജൂനിയർ എൻ.ടി.ആർ, റാണ ദ​ഗുബട്ടി എന്നിവരുടെ അഭിമുഖങ്ങളും പരമ്പരയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അപ്ലോസ് എന്റർടെയിൻമെന്റും ഫിലിം കമ്പാനിയൻ സ്റ്റുഡിയോസും ചേർന്നാണ് മോഡേൺ മാസ്റ്റേഴ്സ്: എസ്.എസ്.രാജമൗലി എന്ന ഡോക്യുമെന്ററി പരമ്പര നിർമിച്ചത്. രാഘവ് ഖന്നയാണ് സംവിധാനം.

More in Malayalam

Trending

Uncategorized