Movies
ബാഹുബലി ഒരിക്കല്‍ കൂടി തിരിച്ചുവരുന്നു…, വമ്പന്‍ പ്രഖ്യാപനവുമായി എസ് എസ് രാജമൗലി; ആവേശത്തില്‍ ആരാധകര്‍
ബാഹുബലി ഒരിക്കല്‍ കൂടി തിരിച്ചുവരുന്നു…, വമ്പന്‍ പ്രഖ്യാപനവുമായി എസ് എസ് രാജമൗലി; ആവേശത്തില്‍ ആരാധകര്‍
Published on

ഇന്ത്യന്‍ സിനിമയിലെ ബ്രഹ്മണ്ഡ സംവിധായകനാണ് എസ്എസ് രാജമൗലി. ബാഹുബലി എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ ഇന്ത്യന്‍ സിനിമയുടെ യശസ്സ് വാനോളം ഉയര്‍ത്തിക്കാട്ടിയ അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ക്കെല്ലാം ഒരു പ്രത്യേക ഫാന്‍ ബേസുണ്ട്.
തെന്നിന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ പ്രഭാസിന്റെ ബാഹുബലിക്കും ബാഹുബലി 2 നും ലക്ഷക്കണക്കിന് ആരാധകരാണ് ഇപ്പോഴുമുള്ളത്. ഈ വേളയില്‍ ബാഹുബലി ഒരിക്കല്‍ കൂടി തിരിച്ചുവരാന്‍ ഒരുങ്ങുകയാണ്. ആരാധകര്‍ക്കായി വമ്പന്‍ പ്രഖ്യാപനമാണ് സംവിധായകന് എസ് എസ് രാജമൗലി നടത്തിയിരിക്കുന്നത് .
ബാഹുബലി ദ ക്രൗണ്‍ ഓഫ് ബ്ലഡ് എന്ന അനിമേറ്റഡ് സീരിസുമായാണ് എസ്എസ് രാജമൗലി എത്തുന്നത്. സോഷ്യല്‍ മീഡിയയില്‍ ഇതുമായി ബന്ധപ്പെട്ട വീഡിയോയും അദ്ദേഹം പങ്ക് വച്ചു.
പശ്ചാത്തലത്തില്‍ ബാഹുബലി എന്ന പേര് മുഴങ്ങി കേള്‍ക്കുന്നതാണ് വീഡിയോ. ‘മഹിഷ്മതിയിലെ ആളുകള്‍ അവന്റെ നാമം ഉച്ഛരിമ്പോള്‍, പ്രപഞ്ചത്തിലെ ഒരു ശക്തിക്കും അവന് തിരിച്ചുവരുന്നത് തടയാന്‍ കഴിയില്ല. ബാഹുബലിയുടെ ‘ ട്രെയിലര്‍: ക്രൗണ്‍ ഓഫ് ബ്ലഡ്, ആനിമേറ്റഡ് പരമ്പര ഉടന്‍ വരുന്നു! ‘ എന്നാണ് രാജമൗലിയുടെ കുറിപ്പ്.
മലയാളികൾക്കേറൈ പ്രിയപ്പെട്ട താരമാണ് ഉണ്ണിമുകുന്ദൻ. നിരവധി ആരാധകരാണ് താരത്തിനുള്ളത്. മമ്മൂട്ടി ചിത്രം ബോംബൈ മാർച്ച് 12ലൂടെ മോളിവുഡിലെത്തിയ താരം തുടർന്നും നിരവധി...
അല്ലു അർജുൻ നായകനായെത്തി വളരെ വലിയ ഹിറ്റായി മാറിയ ചിത്രമാണ് പുഷ്പ. ചിത്രത്തിൽ ഏറെ ശ്രദ്ധ നേടിയതായിരുന്നു നടി സാമന്തയുടെ ഐറ്റം...
ഒരു തികഞ്ഞ പൊലീസ് കഥയുടെ ചലച്ചിതാവിഷ്ക്കാരണമായ പോലീസ് ഡേ എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നു. ഈ ചിത്രം ജൂൺ ആറിന്...
ഉണ്ണി മുകുന്ദന്റേതായി പുറത്തെത്തി റെക്കോർഡ് കളക്ഷൻ നേടിയ ചിത്രമായിരുന്നു മാർക്കോ. ഉണ്ണി മുകുന്ദന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയ ചിത്രവും...
ഉലകനായകൻ കമൽ ഹാസന്റെ തഗ്ഗ് ലൈഫ് എന്ന ചിത്രം സുപ്രീം കോടതി ഉത്തരവ്. നടൻ നടത്തിയ വിവാദ പരാമർശങ്ങളുടെ പേരിൽ ചിത്രത്തിന്റെ...