Connect with us

ന്യൂയോര്‍ക്ക് ഫിലം ക്രിട്ടിക്‌സ് സര്‍ക്കിളിന്റെ രണ്ട് പുരസ്‌കാരങ്ങള്‍ സ്വന്തമാക്കി രാജമൗലിയുടെ ആര്‍ആര്‍ആര്‍

News

ന്യൂയോര്‍ക്ക് ഫിലം ക്രിട്ടിക്‌സ് സര്‍ക്കിളിന്റെ രണ്ട് പുരസ്‌കാരങ്ങള്‍ സ്വന്തമാക്കി രാജമൗലിയുടെ ആര്‍ആര്‍ആര്‍

ന്യൂയോര്‍ക്ക് ഫിലം ക്രിട്ടിക്‌സ് സര്‍ക്കിളിന്റെ രണ്ട് പുരസ്‌കാരങ്ങള്‍ സ്വന്തമാക്കി രാജമൗലിയുടെ ആര്‍ആര്‍ആര്‍

ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംവിധായകനാണ് എസ്എസ് രാജമൗലി. ഇപ്പോഴിതാ ന്യൂയോര്‍ക്ക് ഫിലം ക്രിട്ടിക്‌സ് സര്‍ക്കിള്‍ പുരസ്‌കാര തിളക്കവുമായി എത്തിയിരിക്കുകയാണ് രാജമൗലി ചിത്രമായ ആര്‍ആര്‍ആര്‍. ഈ ചിത്രത്തിലൂടെ മികച്ച സംവിധായകനുള്ള പുരസ്‌കാരം എസ്.എസ്. രാജമൗലി നേടി.

ന്യൂയോര്‍ക്ക് ഫിലം ക്രിട്ടിക്‌സിന്റെ 2022ലെ മികച്ച 22 സിനിമകളുടെ പട്ടികയിലും ആര്‍ആര്‍ആര്‍ ഇടം പിടിച്ചിട്ടുണ്ട്. 12ാം സ്ഥാനമാണ് രാജമൗലി ചിത്രത്തിന് ലഭിച്ചത്. ഓസ്‌കര്‍ അവാര്‍ഡിനായി മത്സരിക്കാന്‍ ആര്‍ആര്‍ആറിന് പ്രമോഷനുകള്‍ പുരോഗമിക്കുന്നതിനിടെയാണ് ന്യൂയോര്‍ക്ക് ഫിലം ക്രിട്ടിക്‌സ് സര്‍ക്കിള്‍ പുരസ്‌കാരം ചിത്രത്തെ തേടിയെത്തിയിരിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.

മികച്ച സിനിമ, സംവിധായകന്‍ തുടങ്ങി ഓസ്‌കറിന്റെ 14 വിഭാഗങ്ങളില്‍ ആര്‍ആര്‍ആര്‍ മത്സരിക്കുമെന്നാണ് വിവരം. ജൂനിയര്‍ എന്‍ടിആറും രാം ചരണ്‍ തേജയും പ്രധാന വേഷങ്ങളിലെത്തിയ ആര്‍ആര്‍ആര്‍ 2022 തുടക്കത്തിലാണ് തിയേറ്ററുകളിലെത്തിയത്. ബോക്‌സ് ഓഫീസില്‍ 1150 കോടി രൂപ ചിത്രം സ്വന്തമാക്കിയിരുന്നു.

എക്കാലത്തെയും ബ്ലോക്ക്ബസ്റ്റര്‍ സിനിമയായ ബാഹുബലിയ്ക്ക് ശേഷം എസ്എസ് രാജമൗലി ഒരുക്കിയ ചിത്രമായിരുന്നു ആര്‍ആര്‍ആര്‍. ഇന്ത്യയില്‍ മൂന്ന് സിനിമകളാണ് ഇതുവരെ ബോക്‌സ് ഓഫീസില്‍ 1000 കോടി രൂപ കളക്ഷന്‍ നേടിയത്. ഹിന്ദി ചിത്രം ദംഗലിന് ശേഷം ബാഹുബലി 2 ഉം ആര്‍ആര്‍ആറും 1000 കോടി ക്ലബ്ബില്‍ ഇടം പിടിച്ചു.

More in News

Trending

Recent

To Top