Actress
താന്‍ മ ദ്യത്തിന് അടിമ, സിഗരറ്റ് വലി ഏറ്റവും മോശം; വെളിപ്പെടുത്തലുമായി ശ്രുതി ഹാസന്
താന്‍ മ ദ്യത്തിന് അടിമ, സിഗരറ്റ് വലി ഏറ്റവും മോശം; വെളിപ്പെടുത്തലുമായി ശ്രുതി ഹാസന്
ഉലകനായകന് കമല്‍ ഹസന്റെ മകള്‍ എന്ന നിലയിലും നടിയെന്ന നിലയിലും നിരവധി ആരാധകരുള്ള താരമാണ് ശ്രുതി ഹാസന്. മ്യൂസിക് കംപോസര്‍ ഗായിക എന്നി നിലകളിലും ശ്രുതി തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ഡിസംബര്‍ 22ന് റിലീസാകുന്ന സലാര്‍ ആണ് ശ്രുതി പ്രതീക്ഷ വയ്ക്കുന്ന വലിയൊരു ചിത്രം. കെജിഎഫിന് ശേഷം പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രഭാസ്, പൃഥ്വിരാജ് എന്നിവര്‍ക്കൊപ്പമാണ് ശ്രുതി എത്തുന്നത്.
വലിയൊരു ബ്രേക്ക് കരിയറില്‍ ഉണ്ടാക്കുമെന്ന് ശ്രുതി കരുതുന്ന സലാറിന്റെ സമയത്ത് തന്നെയാണ് തന്റെ ചില ജീവിത അവസ്ഥകള്‍ ശ്രുതി ഒരു അഭിമുഖത്തില്‍ വിവരിച്ചത്. കുറേക്കാലം മ ദ്യത്തിന് താന്‍ അടിമയായിരുന്നുവെന്നും ഇപ്പോള്‍ മ ദ്യം പൂര്‍ണ്ണമായി വിട്ടുവെന്നുമാണ് ശ്രുതി ഹാസന് പറയുന്നത്. അതിന്റെ കാരണവും നടി വ്യക്തമാക്കുന്നുണ്ട്.
പാര്‍ട്ടികള്‍ ഇഷ്ടപ്പെടുന്നയാളാണോ എന്ന ചോദ്യത്തിന് മറുപടിയായാണ് ശ്രുതി എട്ടുവര്‍ഷമായി മ ദ്യത്തെ ജീവിതത്തില്‍ നിന്നും ഒഴിവാക്കിയിരിക്കുകയാണ്. പാര്‍ട്ടികളോട് എതിര്‍പ്പില്ല. എന്നാല്‍ മ ദ്യപിക്കാത്ത ഒരാളെ പാര്‍ട്ടികളില്‍ സഹിക്കാന്‍ ബുദ്ധിമുട്ടായിരിക്കും. മ ദ്യം ഒഴിവാക്കിയതോടെ പശ്ചാത്താപമോ ഹാങ് ഓവറോ ഇല്ലെന്ന് ശ്രുതി പറയുന്നു.
അതേസമയം ദ്യപിക്കുന്നവരെ അതിന്റെ പേരില്‍ താന്‍ ജഡ്ജ് ചെയ്യില്ലെന്നും ശ്രുതി പറയുന്നു. മ ദ്യം ജീവിതത്തിലെ വലിയൊരു ഘടകമായിരുന്നു. ഒരു ഘട്ടത്തിന് ശേഷം മ ദ്യപാനം തനിക്ക് നല്ലതൊന്നും ചെയ്യുന്നില്ലെന്ന് സ്വയം മനസിലാക്കി. ആ സമയത്ത് ഞാന്‍ എപ്പോഴും മദ്യത്തിന്റെ ഹാങ് ഓവറിലായിരുന്നു.
എപ്പോഴും സുഹൃത്തുക്കള്‍ക്കൊപ്പം മ ദ്യപിക്കാന്‍ ആഗ്രഹിച്ചു. താന്‍ സിഗിരറ്റ് വ ലിക്കാറില്ല സിഗരറ്റ് വലി ഏറ്റവും മോശമാണെന്നും നടി ചൂണ്ടിക്കാട്ടി. മയക്കുമരുന്ന് ഇതുവര ഉപയോഗിച്ചിട്ടില്ല ശ്രുതി പറയുന്നു. തുടരെ തുടരെയുള്ള പാര്‍ട്ടികളാണ് മ ദ്യപാന ശീലം വഷളാക്കിയത്. എന്നാല്‍ പിന്നീട് ഇത്തരം പാര്‍ട്ടികളില്‍ നിന്നും അകലം പാലിച്ചതോടെ മ ദ്യപാന ശീലം കുറഞ്ഞു വന്നു.
