Connect with us

കുടുംബത്തോടെ മുംബൈയിലേയ്ക്ക് മാറിയത് സൂര്യയുടെ കുടുംബവുമായുള്ള അസ്വാരസ്യങ്ങള്‍ കാരണം?; തുറന്ന് പറഞ്ഞ് ജ്യോതിക

Actress

കുടുംബത്തോടെ മുംബൈയിലേയ്ക്ക് മാറിയത് സൂര്യയുടെ കുടുംബവുമായുള്ള അസ്വാരസ്യങ്ങള്‍ കാരണം?; തുറന്ന് പറഞ്ഞ് ജ്യോതിക

കുടുംബത്തോടെ മുംബൈയിലേയ്ക്ക് മാറിയത് സൂര്യയുടെ കുടുംബവുമായുള്ള അസ്വാരസ്യങ്ങള്‍ കാരണം?; തുറന്ന് പറഞ്ഞ് ജ്യോതിക

തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് ജ്യോതിക. സോഷ്യല്‍ മീഡിയയില്‍ നടിയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. സൂര്യയുടെ കുടുംബത്തിലുള്ള അസ്വാരസ്യങ്ങള്‍ കാരണമാണ് ജ്യോതികയും മക്കളും മുംബൈയിലേക്ക് മാറിയതെന്ന വാര്‍ത്തകള്‍ നേരത്തെ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ കുടുംബത്തോടെ മുംബൈയിലേയ്ക്ക് മാറിയതിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് നടി.

കൂട്ടുകുടുംബമായാണ് സൂര്യയും കാര്‍ത്തിയും ചെന്നൈയില്‍ കഴിഞ്ഞിരുന്നത്. കോവിഡ് കാലത്ത് അച്ഛനും അമ്മയ്ക്കും രോഗം വന്നപ്പോള്‍ പോകാന്‍ പറ്റിയില്ല, തുടര്‍ന്ന് അവര്‍ക്കൊപ്പം പോയി നില്‍ക്കണമെന്ന് തോന്നിയപ്പോള്‍ അവിടെ പോയി നില്‍ക്കുകയായിരുന്നു എന്നാണ് ജ്യോതിക പറയുന്നത്.

‘കോവിഡ് സമയത്ത് എന്റെ അച്ഛനും അമ്മയ്ക്കും രണ്ട് മൂന്ന് തവണ കോവിഡ് വന്നു. ആ സമയത്ത് എനിക്ക് പോകാന്‍ പറ്റിയില്ല, കാരണം അന്ന് വിമാനമൊക്കെ റദ്ദ് ചെയ്തിരുന്നു. വിവാഹം കഴിഞ്ഞ് ഞാന്‍ ചെന്നൈയില്‍ എത്തിയിട്ട് 25-27 വര്‍ഷമായി.’

‘അവരെ നഷ്ടപ്പെടുമോ, അവര്‍ക്കൊപ്പം ചെലവഴിക്കാന്‍ പറ്റിയ സമയം മിസ് ആവുമോ എന്നൊക്കെ പേടി തോന്നി. അവര്‍ക്കൊപ്പം നില്‍ക്കണം എന്ന് തോന്നി. അങ്ങനെ കുറച്ച് സമയത്തേക്ക് അവിടെ പോയി നില്‍ക്കാനുള്ള തീരുമാനം എടുത്തു. ഇതൊരു താത്ക്കാലിക മാറ്റം മാത്രമാണ്.’

‘കുട്ടികളുടെ സ്‌കൂള്‍ ഒക്കെ ശരിയായി വന്നു. പിന്നെ അവിടെയും ഞങ്ങള്‍ക്ക് വീടുണ്ട്. സൂര്യ വളരെ പിന്തുണ നല്‍കുന്ന ഭര്‍ത്താവാണ്. ഞാന്‍ സന്തോഷമായി ഇരിക്കണം. കുട്ടികളുടെ കാര്യങ്ങള്‍ എല്ലാം നന്നായി നടക്കണം, അങ്ങനെ ഒക്കെ വിചാരിക്കുന്ന ഒരാളാണ്.’

‘സൂര്യയുടെ അമ്മയും ഞാനും വളരെ ക്ലോസ് ആണ്. ഞങ്ങളിപ്പോള്‍ പരസ്പരം നന്നായി മിസ് ചെയ്യുന്നുണ്ട്. ദീപാവലി ഒക്കെ ഒന്നിച്ചാണ് ആഘോഷിച്ചത്. മുംബൈയില്‍ എന്റെ വീട്ടുകാര്‍ ഓരോരുത്തര്‍ക്കും അവരവരുടെ പ്ലാന്‍സ് ഉണ്ടായിരുന്നു. അപ്പോള്‍ ചെന്നൈയില്‍ വിളിച്ച് ‘അമ്മേ, ഞാന്‍ അങ്ങോട്ട് വരാം’ എന്ന് പറയുകയായിരുന്നു’ എന്നാണ് ജ്യോതിക പറയുന്നത്.

More in Actress

Trending