Connect with us

‘ദയവ് ചെയ്ത് എന്നെ ലേഡി സൂപ്പര്‍ സ്റ്റാറെന്ന് വിളിക്കരുത്; നയന്‍താര

Actress

‘ദയവ് ചെയ്ത് എന്നെ ലേഡി സൂപ്പര്‍ സ്റ്റാറെന്ന് വിളിക്കരുത്; നയന്‍താര

‘ദയവ് ചെയ്ത് എന്നെ ലേഡി സൂപ്പര്‍ സ്റ്റാറെന്ന് വിളിക്കരുത്; നയന്‍താര

തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് നയന്‍താര. സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ സജീവമാണ് താരം. ഇപ്പോഴിതാ തന്റെ പുതിയ ചിത്രമായ അന്നപൂരണിയുടെ പ്രമോഷന്റെ ഭാഗമായി പങ്കെടുത്ത അഭിമുഖത്തില്‍ സംസാരിക്കവെ താരം പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

ലേഡി സൂപ്പര്‍ സ്റ്റാറെന്ന് തന്നെ ആരും അഭിസംബോധന ചെയ്യരുതെന്നാണ് നയന്‍താര പറയുന്നത്. ആ ഒരു ടാഗ് ലൈനോടുകൂടി വിളിക്കുമ്പോള്‍ ശകാരിക്കുന്നത് പോലെയാണ് തോന്നുന്നതെന്നും നയന്‍താര പറഞ്ഞു.

ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന ടാഗ് ലൈനില്‍ അല്ല താന്‍ സിനിമ ചെയ്യുന്നതെന്നും താരം തുറന്നു പറഞ്ഞു. ‘ദയവ് ചെയ്ത് എന്നെ അങ്ങനെയൊന്നും വിളിക്കരുത്. ആരെങ്കിലും എന്നെക്കുറിച്ച് ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന് പറയുമ്പോല്‍ പലപ്പോഴും ശകാരിക്കുന്നത് പോലെയാണ് തോന്നുന്നത്.

ഞാന്‍ ഒരു ലേഡി സൂപ്പര്‍സ്റ്റാര്‍ പദവിയിലേക്ക് വന്നിട്ടുണ്ടോയെന്ന് എനിക്കറിയില്ല. എനിക്ക് അങ്ങനെയൊരു ടാഗ് ഉണ്ടാകരുതെന്ന് ഞാന്‍ ചിന്തിക്കുന്നത് കൊണ്ടാകാം. ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന ടാഗില്‍ എന്നെ പത്ത് പേര്‍ വിളിക്കുകയാണെങ്കില്‍ ഒരു അമ്പത് പേര്‍ ശകാരിക്കുന്നതുപോലെയാണ് എനിക്ക് തോന്നുന്നത്.

എന്റെ സിനിമയിലെ യാത്രയും എന്റെ വിഷയങ്ങളും ഞാന്‍ എങ്ങനെയുള്ള സിനിമ ചെയ്യണമെന്നും എങ്ങനെയുള്ള സ്‌ക്രിപ്റ്റ് ഞാന്‍ തിരഞ്ഞെടുക്കണമെന്നും ഒക്കെയുള്ള കാര്യങ്ങള്‍ ആ ടാഗിനെ ബേസ് ചെയ്തല്ല. ആ ടാഗ് എനിക്ക് എല്ലാവരും തന്ന സ്‌നേഹമാണ്’ എന്നും നയന്‍ താര പറഞ്ഞു.

Continue Reading
You may also like...

More in Actress

Trending