Malayalam Breaking News
വിവാഹ വാര്‍ത്തയെപ്പറ്റി പ്രതികരിച്ച് ശ്രുതി ഹാസന്; പരിഹാസം നിറഞ്ഞ ട്വീറ്റ് വൈറലാകുന്നു
വിവാഹ വാര്‍ത്തയെപ്പറ്റി പ്രതികരിച്ച് ശ്രുതി ഹാസന്; പരിഹാസം നിറഞ്ഞ ട്വീറ്റ് വൈറലാകുന്നു
വിവാഹ വാര്‍ത്തയെപ്പറ്റി പ്രതികരിച്ച് ശ്രുതി ഹാസന്; പരിഹാസം നിറഞ്ഞ ട്വീറ്റ് വൈറലാകുന്നു
ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞു നില്ക്കുന്ന താരമാണ് തെന്നിന്ത്യന്‍ നടി ശ്രുതിഹാസന്. ഗായികയായി സിനിമ ഇന്‍ഡസ്ട്രിയില്‍ തുടക്കം കുറിച്ച ഈ നടി പിന്നീട് അച്ഛന്റെ പാരമ്പര്യം നിലനിര്‍ത്തുന്നതിനായി അഭിനയരംഗത്തെത്തി ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയ നടിയാണ്. ഉലകനായകന് കമലഹാസന്റെ മകളായതു കൊണ്ടു തന്നെ താരത്തെ ചുറ്റിപ്പറ്റി വിവാദങ്ങള്‍ക്ക് യാതൊരു കുറവുമില്ല.
ഈ വര്‍ഷം ശ്രുതി വിവാഹിതയാവുമെന്ന് ഒരു തെലുങ്ക് ഓണ്‍ലൈന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ വാര്‍ത്ത സിനിമാ ലോകത്ത് ചര്‍ച്ചയായതോടെ പ്രതികരണവുമായി രംഗത്തു വന്നിരിക്കുകയാണ് താരം. പരിഹാസത്തോടെയുള്ള ട്വീറ്റിലാണ് താരം തന്റെ പ്രതിഷേധം അറിയിച്ചത്.
‘ഇത് എനിക്കൊരു പുതിയ വാര്‍ത്തയാണല്ലോ’എന്നു കളിയാക്കിയാണ് ശ്രുതി വാര്‍ത്തയ്ക്ക് മറുപടി ട്വീറ്റ് നല്‍കിയത്. വിവാഹ വാര്‍ത്തയും പങ്കുവെച്ചു കൊണ്ടായിരുന്നു താരത്തിന്റെ ട്വീറ്റ്. ബ്രിട്ടീഷ് നടനായ മിഖായേല്‍ കോര്‍സലുമായി ശ്രുതി പ്രണയത്തിലാണെന്ന തരത്തിലുള്ള നിരവധി വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു.
sruthi hasan’s tweet about marriage gossips
