പ്രിയപ്പെട്ട സുജിനയ്ക്കും സിദ്ധുവിനും വിവാഹ മംഗളാശംസകൾ ; ആശംസ നേർന്ന് നടി
നടി കെപിഎസി ലളിതയുടെയും സംവിധായകന് ഭരതന്റേയും മകനും, നടനും സംവിധായകനുമായ സിദ്ധാര്‍ത്ഥ് ഭരതന് കഴിഞ്ഞ ദിവസമാണ് വീണ്ടും വിവാഹിതനായത്. ഇന്‍സ്റ്റഗ്രാമിലൂടെ മഞ്ജു പിള്ള പങ്കുവെച്ച ഫോട്ടോയിലൂടെയാണ് ഈ വിശേഷത്തെക്കുറിച്ച് ആരാധകർ അറിഞ്ഞത്. അടുത്ത സുഹൃത്തായ സുജിന ശ്രീധരനെയാണ് താരപുത്രന് ജീവിതസഖിയാക്കിയത്. ഉത്രാളിക്കാവില്‍ വെച്ചായിരുന്നു വിവാഹം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമായിരുന്നു ചടങ്ങില്‍ പങ്കെടുക്കാനെത്തിയത്.
എന്നാൽ ഇപ്പോൾ , പ്രിയപ്പെട്ട സുജിനയ്ക്കും സിദ്ധുവിനും ആശംസ അറിയിച്ച് നടി ശ്രിന്ദ രംഗത്തെത്തിയിരിക്കുകയാണ്. തുടർന്ന് ശ്രിന്ദയുടെ ആശംസയ്ക്ക് നന്ദി അറിയിച്ച് സിദ്ധാര്‍ത്ഥ് ഭരതനും എത്തി. സോഷ്യല്‍ മീഡിയയിലൂടെ ചിത്രങ്ങളെല്ലാംശ്രിന്ദ പങ്കുവെച്ചു . ഉത്രാളിക്കാവിലെ ചടങ്ങിലും പിന്നീട് നടന്ന സല്‍ക്കാരത്തിലുമെല്ലാം ശ്രിന്ദ പങ്കെടുത്തിരുന്നു. സിദ്ധാര്‍ത്ഥിന്റെ അമ്മയും അഭിനേത്രിയുമായ കെപിഎസി ലളിതയ്ക്കൊപ്പമുള്ള ചിത്രവും ശ്രിന്ദ പങ്കുവെച്ചിരുന്നു.
2009 ലായിരുന്നു താരപുത്രന്റെ ആദ്യ വിവാഹം. തിരുവനന്തപുരം പട്ടം സ്വദേശിയും ജഗതി ശ്രീകുമാറിന്റെ അനന്തരവളുമായ അഞ്ജു എം.ദാസിനേയാണ് സിദ്ധാർഥ് വിവാഹം ചെയ്തത്. അഭിപ്രായ ഭിന്നതകളെത്തുടര്‍ന്നായിരുന്നു ആദ്യവിവാഹമോചനം. അഞ്ജു എം ദാസുമായുള്ള വിവാഹബന്ധം തിരുവനന്തപുരം കുടുംബകോടതി മുഖേനയാണ് വേര്‍പെടുത്തിയത്. അഞ്ച് വര്‍ഷത്തെ പ്രണയത്തിന് ശേഷം 2008 ഡിസംബറിലാണ് ഇവര്‍ വിവാഹിതരായത്. 2012 ഏപ്രില്‍ മുതല്‍ ഇവര്‍ വേര്‍പിരിഞ്ഞു ജീവിക്കുകയായിരുന്നു. ഒരുമിച്ച് മുന്നോട്ടു പോകാന്‍ കഴിയാത്ത തരത്തിലുള്ള പ്രശ്നങ്ങള്‍ തങ്ങളുടെ ഇടയില്‍ ഉണ്ടെന്ന് കാണിച്ച് ഇവര്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ജീവനാംശം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ക്കൊന്നും അവകാശമുന്നയിക്കുന്നില്ലെന്നും ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ടായിരുന്നു
2002ല്‍ കമല്‍ സംവിധാനം ചെയ്ത നമ്മള് എന്ന ചിത്രത്തിലൂടെയാണ് സിദ്ധാര്‍ത്ഥ് ഭരതന് സിനിമയിലേക്കെത്തിയത്. നടനായാണ് തുടക്കം കുറിച്ചതെങ്കിലും അച്ഛനെപ്പോലെ സംവിധായകനാവുകയെന്ന മോഹവും താരപുത്രനുണ്ടായിരുന്നു. അച്ഛന്റെ സിനിമയായ നിദ്രയുടെ റീമേക്കിലൂടെയായിരുന്നു അദ്ദേഹം ആ ആഗ്രഹം സഫലീകരിച്ചത്. റിമ കല്ലിങ്കലായിരുന്നു നായികയായി എത്തിയത്. പ്രധാന കഥാപാത്രമായ രാജുവിനെ അവതരിപ്പിച്ചത് സിദ്ധാര്‍ത്ഥായിരുന്നു. ദിലീപിനെ നായകനാക്കിയൊരുക്കിയ ചന്ദ്രേട്ടന് എവിടെയാ എന്ന സിനിമയുമായാണ് പിന്നീട് അദ്ദേഹം എത്തിയത്. അനുശ്രീയും നമിത പ്രമോദും നായികമാരായി എത്തിയ സിനിമയ്ക്ക് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. പിന്നീട് 2015ൽ കാറപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന സിദ്ധാര്‍ത്ഥ് ഭരതന് ജീവിതത്തിലേയ്ക്ക് തിരികെവരുകയായിരുന്നു. ചന്ദ്രേട്ടന് എവിടെയാ കഴിഞ്ഞതിന് 2 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വര്‍ണ്യത്തില്‍ ആശങ്കയുമായും സിദ്ധാര്‍ത്ഥ് എത്തിയിരുന്നു. അഭിനയത്തേക്കാള്‍ കൂടുതല്‍ സംവിധാനത്തോടാണ് താല്പര്യമെന്ന് നേരത്തെ താരപുത്രന് വ്യക്തമാക്കിയിരുന്നു
srinda wishes siddharth
