Connect with us

സൈജുക്കുറുപ്പ് നായകനായ ചിത്രം ആരംഭിച്ചു!

saiju kurupp

featured

സൈജുക്കുറുപ്പ് നായകനായ ചിത്രം ആരംഭിച്ചു!

സൈജുക്കുറുപ്പ് നായകനായ ചിത്രം ആരംഭിച്ചു!

സൈജുക്കുറുപ്പ് നായകനായ ചിത്രം ആരംഭിച്ചു.

ക്രൈസ്തവ സമൂഹത്തിൻ്റെ പശ്ചാത്തലത്തിലൂടെ ബന്ധങ്ങളുടേയും, ഇണക്കങ്ങളൂടെയും, പിണക്കങ്ങളിലൂടെയും ചെറിയ പകയുടേയുമൊക്കെ കഥപറയുകയാണ് നവാഗതനായ സിൻ്റോസണ്ണി തൻ്റെ കന്നി സംരംഭത്തിലൂടെ. ഇനിയും നാമകരണം ചെയ്തിട്ടില്ലാത്ത ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ജനുവരി പതിനെട്ടിന് കോതമംഗലത്തിനടുത്തുള്ള നാടുകാണി ഗ്രാമത്തിൽ ആരംഭിച്ചു.
തോമസ് തിരുവല്ലാ ഫിലിംസിൻ്റെ ബാനറിൽ തോമസ് തിരുവല്ലയാണ് ചിത്രം നിർമ്മിക്കുന്നത്.

തികച്ചും ലളിതമായ ചടങ്ങിൽ ഫാദർ പൗലോസ് കാളിയമേലിൻ്റെ പ്രാർത്ഥനയോടെയാണു തുടക്കമിട്ടത്.
കോതമംഗലം മുനിസിപ്പൽ ചെയർമാൻ കെ.കെ.ടോമി സൈജു ക്കുറുപ്പ്, നെബിൽ മാത്യു, ദർശന, വിനോദ് ഷൊർണൂർ, എന്നിവർ ഭദ്രദീപം തെളിയിച്ചു. പ്രശസ്ത സംവിധായകനായ ജിബു ജേക്കബ് സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു. കലാഭവൻ റഹ്മാൻ ഫസ്റ്റ് ക്ലാപ്പും നൽകിയതോടെ ചിത്രീകരണത്തിനു് ആരംഭമായി. സൈജു ക്കുറുപ്പാണ് ആദ്യ ഷോട്ടിൽ അഭിനയിച്ചത്. വനാർത്തിയിലെ ഒരു ഗ്രാമത്തിലാണ് കഥ നടക്കുന്നത്. മലയോര ഗ്രാമത്തിലെ സാധാരണക്കാരനായ ഒരു ലോറി ഡ്രൈവറുടെ ജീവിതത്തിലൂടെയാണ് കഥാവികസനം.

തൻ്റെ വ്യക്തി ജീവിതത്തിൽ അരങ്ങേറുന്ന സംഭവങ്ങളാണ് ഹൃദയസ്പർശിയായും ഒപ്പം ഉദ്വേഗത്തോടെയും അവതരിപ്പിക്കുന്നത്കുടിയേറ്റ മേഖലയിലെ. സാധാരണക്കാരായ മനഷ്യരുടെ ജീവിതത്തിൻ്റെ ഒരു നേർക്കാഴ്ച് യാണ് ഈ ചിത്രം. സൈജുക്കുറുപ്പ് നായകനായ ഈ ചിത്രത്തിൽ സ്രിന്ദയും ദർശനയും (സോളമൻ്റെ തേനീച്ചകൾ ഫെയിം) നായികമാരാകുന്നു. അജു വർഗീസ്, വിജയരാഘവൻ, ജഗദീഷ്,, ജോണി ആൻ്റെണി,ശിവജി ഗുരുവായൂർ, കോട്ടയം നസീർ, ജോളി ചിറയത്ത്, ശരൺ രാജ്, ഷിജു മാടക്കര (കടത്തൽ താരൻ ഫെയിം) ശരൺ രാജ്, വീണ നായർ എന്നിവരും പ്രധാന താരങ്ങളാണ്.

ബി.കെ.ഹരിനാരായണൻ, സിൻ്റോസണ്ണി എന്നിവരുടെ വരികൾക്ക് ഓസേപ്പച്ചൻ ഈണം പകർന്നിരിക്കുന്നു.
ശീജിത്ത് നായർ ഛായാഗ്രഹണവും രതിൻ രാധാകൃഷ്ണൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു.
കലാസംവിധാനം. – വിനോദ് പട്ടണക്കാടൻ. കോസ്റ്റും – ഡിസൈൻ -സുജിത് മട്ടന്നൂർ. മേക്കപ്പ് – മനോജ്& കിരൺ. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – ബോബി സത്യശീലൻ. പ്രൊഡക്ഷൻ മാനേജർ -ലി ബിൻ വർഗീസ്, പ്രൊഡക്ഷൻ എക്സിക്യട്ടീവ് – പ്രസാദ് നമ്പ്യാങ്കാവ്. പ്രൊഡക്ഷൻ കൺട്രോളർ- പ്രശാന്ത് നാരായണൻ.കുട്ടമ്പുഴ ദൂതത്താൻകെട്ട്, നേര്യമംഗലം ഭാഗങ്ങളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും. പി ആർ ഓ മഞ്ജു ഗോപിനാഥ്,വാഴൂർ ജോസ്. ഫോട്ടോ – അജീഷ് സുഗതൻ.

More in featured

Trending

Recent

To Top