Malayalam Breaking News
നടി ശ്രിന്ദ രണ്ടാമതും വിവാഹിതയായി; വരന് യുവ സംവിധായകന് !!
നടി ശ്രിന്ദ രണ്ടാമതും വിവാഹിതയായി; വരന് യുവ സംവിധായകന് !!
നടി ശ്രിന്ദ രണ്ടാമതും വിവാഹിതയായി; വരന് യുവ സംവിധായകന് !!
നടി ശ്രിന്ദ വിവാഹിതയായി. സംവിധായകന് സിജു എസ്. ബാവയാണ് വരന്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങോടെയാണ് ഇരുവരും വിവാഹിതരായത്. ഫഹദ് ഫാസില്‍, ഇഷ തല്‍വാര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ ‘നാളെ’ എന്ന ചിത്രം സംവിധാനം ചെയ്തത് സിജുവായിരുന്നു.
2010ല്‍ പുറത്തിറങ്ങിയ ഫോര്‍ ഫ്രണ്ട്സ് എന്ന ചിത്രത്തിലൂടെയാണ് ശ്രിന്ദ അഭിനയരംഗത്തേക്കെത്തുന്നത്. പിന്നീട് 22 ഫീമെയില്‍ കോട്ടയത്തില്‍ ജിന്‍സി എന്ന കഥാപാത്രം അവതരിപ്പിച്ച് ശ്രദ്ധിക്കപ്പെട്ടു. ശ്രിന്ദയുട കരിയറില്‍ വഴിത്തിരിവായത് അന്നയും റസൂലും എന്ന ചിത്രത്തിലെ കഥാപാത്രമായിരുന്നു.
സിനിമയില്‍ എത്തുന്നതിന് മുൻപ് ശ്രിന്ദ വിവാഹിതയായിരുന്നു. 19ാം വയസില്‍ പ്രണയിച്ച ആളെ തന്നെയാണ് ശ്രിന്ദ വിവാഹം ചെയ്തത്. എന്നാല്‍ നാലുവര്‍ഷത്തിനു ശേഷം ഇവര്‍ പിരിയുകയായിരുന്നു. ശ്രിന്ദയ്ക്ക് ഒരു മകനുണ്ട്. അര്ഹാന് എന്നാണ് മകന്റെ പേര്. തന്റെ പേരിനൊപ്പം ശ്രിന്ദ അര്‍ഹാന്റെ പേരും ചേര്‍ത്തിട്ടുണ്ട്.
Srinda Arhan Marriage Photos
