പരസ്പര സമ്മതത്തോടെയുള്ള ബന്ധം ലൈംഗികാതിക്രമമാകുന്നതെങ്ങനെ ?! രണ്ടു പെണ്‍കുട്ടികളുമായുള്ള പ്രണയത്തെക്കുറിച്ചു വിശാല്‍….
സിനിമാ മേഖലയില്‍ മീ ടു ക്യാമ്പയിൻ ശക്തമാകുകയാണ്. സിനിമാ മേഖലയിലെ ലൈംഗിക ചൂഷണങ്ങളെക്കുറിച്ച് തുറന്നു പറച്ചിലുകള്‍ ശക്തമാകുമ്പോൾ സിനിമയില്‍ സ്ത്രീകളുടെ സംരക്ഷണം ഉറപ്പുവരുത്താന്‍ ഒരു പ്രത്യേക കമ്മിറ്റി രൂപീകരിക്കുമെന്ന് തമിഴ് നടികര്‍ സംഘം പ്രസിഡന്റ് വിശാല്‍ അഭിപ്രായപ്പെട്ടിരുന്നു.
ജോലി ചെയ്യാനുള്ള സ്വാതന്ത്ര്യം എല്ലാവര്ക്കും ഒരേ പോലെയാണ്. അവസരം ലഭിക്കുന്നതിന് ശാരീരികമായും മാനസികമായും വഴങ്ങി കൊടുക്കാന്‍ പെണ്‍കുട്ടികള്‍ നിര്‍ബന്ധിതരാകുകയാണെന്നും ഇത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്നും വിശാല്‍ പറയുന്നു.
എന്നാല്‍ പരസ്പര സമ്മതത്തോടു കൂടി രണ്ട് വ്യക്തികള്‍ തമ്മിലുണ്ടാകുന്ന ബന്ധം ലൈംഗികാതിക്രമമായി കണക്കാക്കാനാവില്ലെന്നും താരം അഭിപ്രായപ്പെട്ടു. സിനിമയില്‍ ഇതുവരെ രണ്ട് പെണ്‍കുട്ടികളുമായി ഞാന്‍ പ്രണയത്തിലായിട്ടുണ്ട്. അതിനര്‍ഥം ഞാന്‍ അവരെ ലൈംഗികമായി ചൂഷണം ചെയ്തുവെന്നും ഉപദ്രവിച്ചു എന്നുമല്ല – വിശാല്‍ പറഞ്ഞു.
മലയാള സിനിമയിലൂടെ പൊട്ടിച്ചിരിപ്പിച്ച കലാകാരൻ കോട്ടയം പ്രദീപിന്റെയും, മായയുടെയും മകൾ വൃന്ദ വിവാഹിതയായി. ത്രിശുർ ഇരവ് സഹദേവന്റെയും വിനയയുടെയും മകൻ ആഷിക്കാണ്...
ഒരിക്കലും മറക്കാനാകാത്ത ഒട്ടനവധി കഥാപാത്രങ്ങളെ അതിമനോഹരമായി വെള്ളിത്തിരയിലെത്തിച്ച അസാമാന്യ പ്രതിഭയാണ് കെ.പി.എ.സി ലളിത. നാടക വേദിയിൽ നിന്ന് തുടങ്ങിയ കെ.പി.എ.സി ലളിത...