Malayalam Breaking News
വിശാല്‍, വിക്രം പ്രഭു, വിജയ് സേതുപതി എന്നിവർക്ക് പ്രതിഫലം നല്‍കിയില്ല !! നിര്‍മ്മാണ കമ്പനിക്കെതിരെ താര സംഘടന….

നിരവധി ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയ മദ്രാസ് എന്റർപ്രൈസസ് എന്ന നിർമ്മാണ കമ്പനിക്കെതിരെ തമിഴ് സിനിമ സംഘടനയായ നടികര്‍ സംഘം രംഗത്ത്. വിജയ് സേതുപതിയും തൃഷയും മുഖ്യ കഥാപാത്രങ്ങളായി എത്തിയ 96 ആണ് മദ്രാസ് എന്റര്‍പ്രൈസസിന്റെ ഏറ്റവും പുതിയ ചിത്രം. ഈ ചിത്രത്തില്‍ അഭിനയിച്ച വിജയ് സേതുപതി മുൻപ് ഇവർ നിർമ്മിച്ച ചിത്രങ്ങളിൽ അഭിനയിച്ച വിശാല്‍, വിക്രം പ്രഭു എന്നിവര്‍ക്കടക്കം സനിമകള്‍ അഭിനയിച്ചതിന്റെ പ്രതിഫല തുക ലഭിക്കാനുണ്ടെന്നു മദ്രാസ് എന്റര്‍പ്രൈസസിനെതിരെ ഇറക്കിയ പത്രക്കുറിപ്പില്‍ നടികര്‍ സംഘം ആരോപിക്കുന്നു.
അഭിനേതാക്കളോടും നിര്‍മാതാക്കളോടും മദ്രാസ് എന്റര്‍പ്രൈസുമായി സഹകരിക്കരുതെന്നാണ് സംഘടനയുടെ നിര്‍ദ്ദേശം. അഭിനേതാക്കള്‍ക്ക് ആവര്‍ത്തിച്ച് പ്രതിഫലം നല്‍കുന്നതില്‍ വീഴ്ച്ച വരുത്തുന്നതാണ് കമ്പനിക്കെതിരെ നടപടി സ്വീകരിക്കാന്‍ കാരണമായതെന്നും പറയുന്നു. കത്തി സണ്ടെയില്‍ അഭിനയിച്ചതിന്റെ പ്രതിഫലമാണ് വിശാലിന് ലഭിക്കാത്തതെന്നും വീര ശിവജിയിലെ അഭിനയത്തുകയാണ് വിക്രം പ്രഭുവിന് നല്‍കാത്തതെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
Nadikar Sangam against producer