News
‘ഇന്ന് നല്ലൊരു രാഷ്ട്രീയക്കാരനെ ചൂണ്ടിക്കാണിക്കാന്‍ കഴിയുമോ’, ഇനി സന്ദേശം പോലെ ഒരു ആക്ഷേപഹാസ്യത്തിന് പോലും രാഷ്ട്രീയക്കാരെ നേരെയാക്കാന്‍ കഴിയില്ല; ശ്രീനിവാസന്‍
‘ഇന്ന് നല്ലൊരു രാഷ്ട്രീയക്കാരനെ ചൂണ്ടിക്കാണിക്കാന്‍ കഴിയുമോ’, ഇനി സന്ദേശം പോലെ ഒരു ആക്ഷേപഹാസ്യത്തിന് പോലും രാഷ്ട്രീയക്കാരെ നേരെയാക്കാന്‍ കഴിയില്ല; ശ്രീനിവാസന്‍
നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്കേറെ സുപരിചിതനായ താരമാണ് ശ്രീനിവാസന്‍. തന്റെ അഭിപ്രായങ്ങള്‍ തുറന്ന് പറയാറുള്ള താരത്തിന്റെ വാക്കുകള്‍ വാര്‍ത്തകളില്‍ ഇടം പിടിക്കാറുമുണ്ട്. എന്നാല്‍ ഇപ്പോഴിതാ അധികാരം രാഷ്ട്രീയക്കാരെ അഴിമതിക്കാരാക്കുന്നുവെന്ന് പറയുകയാണ് നടന്‍.
‘ഇന്ന് നല്ലൊരു രാഷ്ട്രീയക്കാരനെ ചൂണ്ടിക്കാണിക്കാന്‍ കഴിയുമോ’ ഭരണം കയ്യില്‍ കിട്ടുന്നത് വരെ രാഷ്ട്രീയക്കാര്‍ എല്ലാവര്‍ക്കും ഒരു ഭാഷയാണ്, ‘പാവങ്ങളുടെ ഉന്നമനം’. ഭരണത്തില്‍ വന്നു കഴിഞ്ഞാല്‍ അവരുടെ തനിനിറം കാണാം.
‘എന്റെ കുടുംബത്തുള്ള എല്ലാവരും വലിയ കമ്മ്യൂണിസ്റ്റുകാരായത് കൊണ്ട് മാത്രമാണ് ഞാന്‍ കമ്മ്യൂണിസ്റ്റായത്. അമ്മയുടെ വീട്ടുകാര്‍ കോണ്‍ഗ്രസ് അനുഭാവികളായിരുന്നു.
അവരുടെ സ്വാധീനത്തില്‍ കോളജ് പഠനകാലത്ത് ഞാന്‍ ഒരു കെഎസ്‌യു പ്രവര്‍ത്തകനായിരുന്നു. പിന്നീട് എബിവിപി പ്രവര്‍ത്തകനായി. അന്ന് രാഷ്ട്രീയ ബോധം ഉണ്ടായിരുന്നില്ല. എന്താകാനും തയ്യാറായിരുന്നു.
എന്റെ പ്രദേശത്ത് ആദ്യമായി കയ്യില്‍ രാഖി കെട്ടിക്കൊണ്ട് പോയ വ്യക്തി ഞാന്‍ ആണ്. സുഹൃത്തുക്കള്‍ അത് മുറിച്ച് മാറ്റാന്‍ ഒരുപാട് ശ്രമിച്ചു. ഒടുവില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് പിന്തിരിപ്പിച്ചത്’ എന്നും ശ്രീനിവാസന്‍ പറഞ്ഞു.
‘സന്ദേശം സിനിമയില്‍ കാണിച്ചിരിക്കുന്നത് എന്റെ ജീവിതത്തില്‍ നിന്നും പകര്‍ത്തിയതാണ്. സഹോദരന്‍ കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകനായിരുന്നു. അക്കാലത്ത് ഞാന്‍ എബിവിപി പ്രവര്‍ത്തകനും. ആ സിനിമയില്‍ കാണിക്കുന്നതെല്ലാം എന്റെ വീട്ടില്‍ അരങ്ങേറിയതാണ്.
ഇനി സന്ദേശം പോലെ ഒരു ആക്ഷേപഹാസ്യത്തിന് പോലും രാഷ്ട്രീയക്കാരെ നേരെയാക്കാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നില്ലെന്നും ശ്രീനിവാസന്‍ പറഞ്ഞു. ഒരു മാധ്യമത്തോട് സംസാരിക്കവെയാണ് അദ്ദേഹം ഇതേ കുറിച്ച് പറഞ്ഞത്.
