general
രാം ചരണിന്റെ പേരില്‍ നടു റോഡില്‍ കിടന്ന് തമ്മില്‍ തല്ലി വിദ്യാര്‍ത്ഥിനികള്‍; വൈറലായി വീഡിയോ
രാം ചരണിന്റെ പേരില്‍ നടു റോഡില്‍ കിടന്ന് തമ്മില്‍ തല്ലി വിദ്യാര്‍ത്ഥിനികള്‍; വൈറലായി വീഡിയോ
സിനിമാ താരങ്ങളുടെ പേരില്‍ ആരാധകര്‍ തമ്മിലുണ്ടാകുന്ന തമ്മില്‍ത്തല്ല് പതിവാണ്. ഇടയ്ക്കിടെ ഇത്തരത്തിലുള്ള വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുമുണ്ട്. ഇപ്പോഴിതാ അത്തരത്തിലൊരു വീഡിയോ വൈറലായികൊണ്ടിരിക്കുകയാണ്.
ഒഡീഷയിലെ കോളേജ് വിദ്യാര്‍ത്ഥിനികള്‍ തമ്മിലാണ് ഇത്തരത്തിലൊരു പ്രശ്‌നമുണ്ടായത്. തെന്നിന്ത്യന്‍ സൂപ്പര്‍ താരങ്ങളാണ് അല്ലു അര്‍ജ്ജുന്റെയും രാം ചരണിന്റെയും പേരിലാണ് ഇവര്‍ തമ്മില്‍ത്തല്ലിയതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
അടിയുണ്ടായത് രാംചരണിന്റെ പേരിലാണെങ്കിലും എന്തായിരുന്നു യഥാര്‍ത്ഥ കാരണമെന്ന് വ്യക്തമല്ല. ചുറ്റിനും ധാരാളം പേര്‍ കൂടി നിന്നെങ്കിലും ഒരാള്‍ പോലും ആദ്യം ഈ പെണ്‍കുട്ടികളെ പിടിച്ചു മാറ്റാന്‍ തയ്യാറായില്ല.
Ram charan lady fans fan war pic.twitter.com/Gqc4rZhOjE
— KingJdeep (@KingJdeep) March 27, 2023
മുടിയില്‍ വലിച്ചിഴച്ചും കുത്തിപ്പിടിച്ചും ഇരുവരും തമ്മില്‍ തല്ല് തുടര്‍ന്നു. ഒടുവില്‍ സംഗതി അപകടകരമാകുമെന്ന് മനസിലായ ചില സഹപാഠികള്‍ ഇരുവരെയും പിടിച്ച് മാറ്റുകയായിരുന്നു.
ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. ആരാധന നല്ലതാണെന്നും എന്നാല്‍ ഇത്തരത്തിലുള്ള ആരാധന അപകടമാണെന്നും പലരും ചൂണ്ടിക്കാട്ടുന്നു.
