Connect with us

ഒടിടിയില്‍ എത്തിയിട്ടും തിയേറ്ററില്‍ പത്താന്‍ കാണാന്‍ തിരക്ക്; പുതിയ വിവരങ്ങള്‍ പുറത്ത് വിട്ട് നിര്‍മാതാക്കള്‍

Bollywood

ഒടിടിയില്‍ എത്തിയിട്ടും തിയേറ്ററില്‍ പത്താന്‍ കാണാന്‍ തിരക്ക്; പുതിയ വിവരങ്ങള്‍ പുറത്ത് വിട്ട് നിര്‍മാതാക്കള്‍

ഒടിടിയില്‍ എത്തിയിട്ടും തിയേറ്ററില്‍ പത്താന്‍ കാണാന്‍ തിരക്ക്; പുതിയ വിവരങ്ങള്‍ പുറത്ത് വിട്ട് നിര്‍മാതാക്കള്‍

നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തിയേറ്ററിലെത്തിയ ഷാരൂഖ് ഖാന്‍ ചിത്രമായിരുന്നു പത്താന്‍. ജനുവരി 25 ന് ലോകമെമ്പാടും തിയേറ്ററുകളിലെത്തിയ ചിത്രം പല ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകളും നേടിയിരുന്നു. ഇപ്പോഴിതാ ഒടിടി റിലീസിനു ശേഷവും ചിത്രം തിയേറ്ററില്‍ കാണാന്‍ ആളുണ്ട് എന്നാണ് പുതിയ വിവരം.

തിയേറ്ററില്‍ 50 ദിവസത്തിലേറെ പിന്നിട്ടതിനു ശേഷം മാര്‍ച്ച് 22 ന് ആമസോണ്‍ െ്രെപം വീഡിയോയിലൂടെയായിരുന്നു ചിത്രത്തിന്റെ ഒടിടി റിലീസ്. നിര്‍മ്മാതാക്കള്‍ പുറത്തുവിട്ട പുതിയ ബോക്‌സ് ഓഫീസ് കണക്കുകള്‍ അനുസരിച്ച് ചിത്രം ഇന്ത്യയില്‍ നിന്ന് ഇതുവരെ നേടിയിരിക്കുന്ന ഗ്രോസ് 657.85 കോടിയാണ്.

വിദേശ മാര്‍ക്കറ്റുകളില്‍ നിന്ന് 392.55 കോടി ഗ്രോസും. എല്ലാം ചേര്‍ത്ത് ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് 1050.40 കോടിയാണ് കളക്ഷന്‍. ബോളിവുഡിന്റെ ചരിത്രത്തില്‍ ഒരു ചിത്രം നേടുന്ന ഏറ്റവും ഉയര്‍ന്ന ഗ്രോസ് ആണിത്.

അതേസമയം പഠാന്റെ കളക്ഷന്‍ 1000 കോടിയും നില്‍ക്കില്ലെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. കാരണം ചിത്രം മറ്റു ചില വിദേശ മാര്‍ക്കറ്റുകളിലേക്കും തിയറ്റര്‍ റിലീസിന് ഒരുങ്ങുകയാണെന്നാണ് വിവരം.

ചൈന, ജപ്പാന്‍, ലാറ്റിന്‍ അമേരിക്ക എന്നിവിടങ്ങളില്‍ ചിത്രം എത്തിക്കാനുള്ള ആലോചനയിലാണ് തങ്ങളെന്ന് യാഷ് രാജ് ഫിലിംസ് സിഇഒയും പഠാന്‍ സഹനിര്‍മ്മാതാവുമായ അക്ഷയ് വിധാനി അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ പഠാന്‍ നേടിയ വന്‍ വിജയത്തിന് ഒരു തുടര്‍ച്ചയാവുന്ന തരത്തില്‍ മറ്റൊരു ബോളിവുഡ് ചിത്രവും ബോക്‌സ് ഓഫീസില്‍ നേട്ടമുണ്ടാക്കിയിട്ടില്ല ഇതുവരെ.

More in Bollywood

Trending

Recent

To Top