Malayalam Breaking News
മോഹന്‍ലാലിനെ കുറിച്ചുള്ള മമ്മൂട്ടിയുടെ ആ പ്രവചനത്തെ കുറിച്ച് ശ്രീനിവാസന്
മോഹന്‍ലാലിനെ കുറിച്ചുള്ള മമ്മൂട്ടിയുടെ ആ പ്രവചനത്തെ കുറിച്ച് ശ്രീനിവാസന്
മോഹന്‍ലാലിനെ കുറിച്ചുള്ള മമ്മൂട്ടിയുടെ ആ പ്രവചനത്തെ കുറിച്ച് ശ്രീനിവാസന്
മലയാളത്തില്‍ ഏറ്റവും കൂടുകല്‍ ആരാധകരുള്ള താര രാജാക്കന്മാരാണ് മമ്മൂട്ടിയും മോഹന്‍ലാലും. ഇരുവരുടെയും ആരാധകര്‍ പരസ്പരം പോരടിയ്ക്കാറുണ്ടെങ്കിലും മമ്മൂട്ടിയും മോഹന്‍ലാലും സിനിമയ്ക്കകത്തും പുറത്തും എല്ലായ്പ്പോഴും ഉറ്റസുഹൃത്തുക്കളാണ്. എന്നാല്‍ ഇരുവരുടെയും ആരാധകര്‍ തമ്മില്‍ നിരന്തരം ഫാന്‍ ഫൈറ്റുകള്‍ നടത്താറുണ്ട്.
കഴിഞ്ഞ 30 വര്‍ഷത്തിലേറെയായി മമ്മൂട്ടിയും മോഹന്‍ലാലും മലയാള സിനിമയില്‍ നിറസാന്നിധ്യമാണ്. ഇരുവരും ഏകദേശം ഏകദേശം ഒരേസമയം സിനിമയിലെത്തിയവരാണ്. മമ്മൂട്ടി നായക വേഷങ്ങളിലൂടെയും സ്വഭാവ വേഷങ്ങളിലൂടെയും മറ്റും ശ്രദ്ധ നേടിയപ്പോള്‍ മോഹന്‍ലാല്‍ തുടക്കത്തില്‍ ശ്രദ്ധേയനാകുന്നത് വില്ലന്‍ വേഷങ്ങളിലൂടെയായിരുന്നു.
വില്ലനില്‍ നിന്നും നായകനിലേക്കുള്ള മോഹന്‍ലാലിന്റെ യാത്ര വളരെ പെട്ടെന്നായിരുന്നു. മോഹന്‍ലാലിന്റെ ഈ വളര്‍ച്ച മമ്മൂട്ടി മുന്‍കൂട്ടി പ്രവചിച്ചതായി ശ്രീനിവാസന് മുമ്പൊരിക്കല്‍ വ്യക്തമാക്കിയിരുന്നു. ചെന്നൈയില്‍ വെച്ചുള്ള ഒരു ചിത്രീകരണത്തിനിടെയാണ് മമ്മൂട്ടി മോഹന്‍ലാലിനെ കുറിച്ച് പ്രവചിച്ചതെന്നും ശ്രീനിവാസന് പറയുന്നു. ‘മോഹന്‍ലാല്‍ തീര്‍ച്ചയായും എനിക്കൊരു വെല്ലുവിളിയാകും, അവന് അതിനുള്ള കഴിവ് ഉണ്ട്’- ഇപ്രകാരമായിരുന്നു മമ്മൂട്ടി ശ്രീനിവാസനോട് പറഞ്ഞത്.
Sreenivasan about Mammootty s prediction to Mohanlal
