Malayalam Breaking News
“എന്റെ പ്രായം കേട്ടതും മമ്മൂക്ക സംവിധായകനോട് ചോദിച്ചു , ഈ കഥാപാത്രം ചെയ്യാൻ ഈ പ്രായം ഓവറല്ലേ? ആ നിമിഷം ഞാൻ തകർന്നു പോയി” – റോഷൻ മാത്യു
“എന്റെ പ്രായം കേട്ടതും മമ്മൂക്ക സംവിധായകനോട് ചോദിച്ചു , ഈ കഥാപാത്രം ചെയ്യാൻ ഈ പ്രായം ഓവറല്ലേ? ആ നിമിഷം ഞാൻ തകർന്നു പോയി” – റോഷൻ മാത്യു
By
“എന്റെ പ്രായം കേട്ടതും മമ്മൂക്ക സംവിധായകനോട് ചോദിച്ചു , ഈ കഥാപാത്രം ചെയ്യാൻ ഈ പ്രായം ഓവറല്ലേ? ആ നിമിഷം ഞാൻ തകർന്നു പോയി” – റോഷൻ മാത്യു
ആനന്ദം സിനിമയിലെ സൂചിമോനെ ആരും മറക്കാനിടയില്ല. റോക്ക് ബാൻഡും കറുത്ത ടി ഷർട്ടുമിട്ട , തനതുസംഗീതത്തെ ആരുമറിയാതെ സ്നേഹിക്കുന്ന ഫ്രീക്കൻ പയ്യനായി റോഷൻ എത്തിയപ്പോൾ നിറഞ്ഞ കയ്യടി ആയിരുന്നു. എന്നാൽ റോഷന്റെ ആദ്യത്തേതും വളരെ ശ്രദ്ധേയവുമായ കഥാപാത്രവുമാണ് പുതിയ നിയമത്തിലേത്.
ആദ്യ ചിത്രത്തിൽ വില്ലൻ വേഷം ചെയ്ത റോഷൻ മമ്മൂട്ടിയുടെ റാഗിങ്ങിനെ പറ്റി പറയുകയാണ്. തനിക്ക് ഷൂട്ടിംഗില്ലാത്ത ഒരു ദിവസം സെറ്റിൽ ചെന്നപ്പോൾ മമ്മൂട്ടി മൊബൈലിൽ നോക്കി ഇരിക്കുകയാണ്. സംവിധായകൻ എ കെ സാജന്റെ അനുവാദത്തോടെ റോഷൻ മമ്മൂട്ടിക്കരികിലേക്ക് പരിചയപ്പെടാൻ ചെന്നു .
ആര്യൻ എന്ന കഥാപാത്രം ചെയ്യാനായി എത്തിയതാണെന്നും പറഞ്ഞു പരിചയപെട്ടു. അപ്പോൾ എന്ത് ചെയ്യുന്നവെന്നും എത്ര വയസ് ഉണ്ടെന്നും ചോദിച്ചു. റോഷൻ പ്രായം പറഞ്ഞപ്പോൾ മമ്മൂട്ടി സാജനോട് ചോദിച്ചു ,ഈ പ്രായം നമ്മുടെ കഥാപാത്രത്തിന് അല്പം ഓവറല്ലേ.. ? ഞെട്ടിയത് റോഷൻ ആണ്.
ഡ്രാമ സ്കൂളിലോക്കെ പഠിച്ച് വന്നിട്ട് ഇങ്ങനെ ആഗ്രഹിച്ച് കിട്ടിയ വേഷം നഷ്ടമാകുമോ എന്ന് പേടിച്ചു . പക്ഷെ പുതുമുഖങ്ങളെ എന്നും പ്രോൽസാഹിപ്പിക്കാറുള്ള മമ്മൂട്ടിയുടെ ഒരു റാഗിങ് ആയിരുന്നു അത്. പിന്നീട് അങ്ങൊട് വലിയ കാര്യമായിരുന്നു എന്ന് റോഷൻ പറയുന്നു.
roshan mathew about mammootty