Malayalam
ബിഗ്ബോസ് ഈ സീസണില്‍ എന്താണ് സംഭവിക്കുന്നത?എന്താണ് ഇങ്ങനെ?പ്രതികരണവുമായി ശ്രീലക്ഷ്മി!
ബിഗ്ബോസ് ഈ സീസണില്‍ എന്താണ് സംഭവിക്കുന്നത?എന്താണ് ഇങ്ങനെ?പ്രതികരണവുമായി ശ്രീലക്ഷ്മി!
ബിഗ്ബോസ്സ് സീസൺ 2 ന്റെ ചർച്ചകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.കഴിഞ്ഞ ദിവസം ബിഗ്ബോസ്സിനെ കുറിച്ചുള്ള അഭിപ്രായങ്ങൾ പങ്കുവെച്ച് ആദ്യ സീസൺ മത്സരാർത്ഥി ദിയ സന രംഗത്തെത്തിയിരുന്നു. ഇപ്പോളിതാ ഭിപ്രായം പങ്കുവെച്ച് എത്തിയിരിക്കുകയാണ് ശ്രീലക്ഷ്മി . സോഷ്യല്‍ മീഡിയയില്‍ സജീവമായ ശ്രീലകഷ്മി ഇന്‍സ്റ്റഗ്രാമിലൂടെയാണ് തന്റെ അഭിപ്രായം പങ്കുവെച്ചത്.
ശ്രീലക്ഷ്മിയുടെ പോസ്റ്റുകള്‍ ഇതിനകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. ഇത്തവണത്തെ കാര്യങ്ങളെക്കുറിച്ചും സംഭവിവാകസങ്ങളെക്കുറിച്ചുമൊക്കെയാണ് താരം തുറന്നുപറഞ്ഞത്.
ബിഗ് ബോസ് ആദ്യ സീസണില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ ഒരുപാട് സന്തോഷമുണ്ടെന്ന് താരം പറയുന്നു. 16 പേര്‍ക്കും ഒത്തിരി നല്ല അനുഭവങ്ങളാണ് ബിഗ് ബോസ് സമ്മാനിച്ചത്.
കളിയും ചിരിയും കുറച്ച് സങ്കടങ്ങളുമൊക്കെയായി അതൊരു വ്യത്യസ്തമായ അനുഭവമായിരുന്നു. ഗെയിമിനിടയിലെ ഫൈറ്റുകളൊന്നും ആരും വ്യക്തിപരമായി എടുത്തിരുന്നില്ല. ആരേയും ഉപദ്രവിക്കാനോ വേദനിപ്പിക്കാനോ പോവാറുമുണ്ടായിരുന്നില്ലെന്നും ശ്രീലക്ഷ്മി കുറിച്ചിട്ടുണ്ട്.
ഈ സീസണില്‍ എന്താണ് പറ്റിയത്, എന്താണ് ഇങ്ങനെയെന്നും ശ്രീലക്ഷ്മി ചോദിക്കുന്നുണ്ട്. രജിത് കുമാറും ഫുക്രവും തമ്മിലുള്ള ഫൈറ്റിനെക്കുറിച്ചും ശ്രീലക്ഷ്മി കുറിച്ചിട്ടുണ്ട്. രജിത്തിന്റെ കോളറില്‍ പിടിച്ച് നില്ക്കുന്ന ഫുക്രു, ആ സീന്‍ കണ്ടപ്പോള്‍ നല്ല വിഷമം തോന്നി. അദ്ദേഹത്തിന്റെ പ്രായത്തെയെങ്കിലും മാനിക്കാമായിരുന്നു. അതേക്കുറിച്ചെങ്കിലും ചിന്തിക്കാമായിരുന്നു. ഈ സംഭവത്തെ വിമര്‍ശിച്ച് നിരവധി പേരായിരുന്നു എത്തിയത്. മോഹന്‍ലാലും ഇവരോട് ഇതേക്കുറിച്ച് ചോദിച്ചിരുന്നു.
എല്ലാവരും ചേര്‍ന്ന് പവനേയും രജിത്തിനേയും ഒറ്റപ്പെടുത്തി ഒരുപാട് വേദനിപ്പിക്കുന്നതായും തോന്നിയെന്നും ശ്രീലക്ഷ്മി കുറിച്ചിട്ടുണ്ട്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ ബിഗ് ബോസിലേക്ക് എത്തിയ പവന് രണ്ടാഴ്ച പിന്നിടുന്നതിനിടയില്‍ പരിപാടിയില്‍ നിന്നും പുറത്തേക്ക് പോയിരുന്നു. സ്വന്തം ഇഷ്ടപ്രകാരമായാണ് താരം പരിപാടിയില്‍ നിന്നും ഇറങ്ങിയത്. നട്ടെല്ലിന് പരിക്ക് പറ്റിയെന്നും വിദഗദ്ധ ചികിത്സയും വിശ്രമവും വേണ്ടതിനാല്‍ താന്‍ ഇറങ്ങുകയായിരുന്നുവെന്നായിരുന്നു പവന് പറഞ്ഞത്.
പ്രേക്ഷകയെന്ന നിലയിലുള്ള തന്റെ അഭിപ്രായമാണ് താന്‍ പങ്കുവെച്ചത്. ചിലര്‍ക്ക് ഇത് തെറ്റായി തോന്നാം, ഞാന്‍ പറഞ്ഞത് തെറ്റാണെങ്കില്‍ സോറിയെന്നും ശ്രീലക്ഷ്മി കുറിച്ചിട്ടുണ്ട്. ബിഗ് ബോസ് ആദ്യ സീസണിലെ മത്സരാര്‍ത്ഥികളില്‍ പലരും ഇത്തവണത്തെ പരിപാടിയെക്കുറിച്ചുള്ള അഭിപ്രായം പറഞ്ഞ് എത്തിയിരുന്നു. അവരവര്‍ക്ക് പ്രിയപ്പെട്ട മത്സരാര്‍ത്ഥികളെക്കുറിച്ചും പൊതുവെ പരിപാടിയെക്കുറിച്ചുമുള്ള അഭിപ്രായങ്ങളാണ് പലരും തുറന്നുപറഞ്ഞത്.
sreelekshmi about bigboss season 2
