Connect with us

മുരളി ഗോപി പറഞ്ഞതെ കേട്ട് പൃഥ്വിരാജിന്റെ കണ്ണു തള്ളി;കുറിപ്പ് വൈറൽ!

Malayalam

മുരളി ഗോപി പറഞ്ഞതെ കേട്ട് പൃഥ്വിരാജിന്റെ കണ്ണു തള്ളി;കുറിപ്പ് വൈറൽ!

മുരളി ഗോപി പറഞ്ഞതെ കേട്ട് പൃഥ്വിരാജിന്റെ കണ്ണു തള്ളി;കുറിപ്പ് വൈറൽ!

മലയാളത്തിലെ താര രാജാക്കന്മാരിൽ ഒരാളായ മോഹൻ ലാലിനോടൊപ്പം വമ്പൻ താര നിര തന്നെ അണി നിരന്ന ചിത്രമായിരുന്നു ലൂസിഫർ. കോടികൾ തുത്തുവാരിയ ചിത്രം വീണ്ടും വാർത്തകളിൽ നിറയുകയാണ്. മോഹന്‍ലാല്‍-പൃഥ്വിരാജ് കൂട്ടുകെട്ടിൽ പിറന്ന വമ്പൻ മാസ്സ് ചിത്രമായിരുന്നു ലൂസിഫര്‍. കഴിഞ്ഞ വര്‍ഷം തരംഗമായി മാറിയ സിനിമകളിലൊന്നാണ് ഈ ചിത്രം . ലോകമെമ്പാടുമുളള തിയ്യേറ്ററുകളില്‍നിന്നും വലിയ വിജയമാണ് സിനിമ നേടിയത്. 200 കോടി ക്ലബില്‍ കടന്ന സൂപ്പര്‍ താര ചിത്രം ബോക്സോഫീസ് ഹിറ്റായും മാറിയിരുന്നു. ആരാധകർ ആവേശത്തോടെ കാത്തിരുന്ന ചിത്രമായിരുന്നു നടൻ പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭമായ ലൂസിഫർ എന്ന തകർപ്പൻ ചിത്രം.

മുരളി ഗോപി തിരക്കഥയെഴുതിയ ചിത്രം ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരായിരുന്നു നിര്‍മ്മിച്ചത്. ലൂസിഫറിന്റെ വമ്പന്‍ വിജയത്തിന് പിന്നാലെഅണിയറക്കാര്‍ രണ്ടാം ഭാഗവും പ്രഖ്യാപിച്ചിരുന്നു. ലൂസിഫര്‍ 2 എമ്പുരാന്‍ എന്ന് പേരിട്ട ചിത്രത്തിനായി വലിയ ആകാംക്ഷകളോടെയാണ് സിനിമാ പ്രേമികള്‍ കാത്തിരിക്കുന്നത്. ലൂസിഫർ ഒന്നാം ഭാഗം നൽകിയ പ്രതീക്ഷകൾ രണ്ടിലും തുടരുമോ എന്ന കാത്തിരിപ്പിലാണ് ആരാധക ലോകം.

മോഹന്‍ലാലിന്റെ ഖുറേഷി എബ്രഹാം എന്ന കഥാപാത്രത്തിന്റെ കഥ പറഞ്ഞുകൊണ്ടാകും രണ്ടാം ഭാഗം ഒരുക്കുകയെന്നും അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു. എമ്പുരാനുമായി ബന്ധപ്പെട്ട് പൃഥ്വിരാജിന്റെതായി വന്ന പുതിയ ഫേസ്ബുക്ക് പോസ്റ്റ് ആണിപ്പോൾ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത് . ബിഗ് ബഡ്ജറ്റ് ചിത്രം വൈകാതെ തന്നെ ആരംഭിക്കുമെന്ന സൂചനകള്‍ നല്‍കികൊണ്ടാണ് നടന്‍ എത്തിയിരിക്കുന്നത്.

ലൂസിഫര്‍ 2വിന് ആദ്യ ഭാഗത്തിനേക്കാള്‍ വലിയ ബഡ്ജറ്റ് ആവശ്യമാണെന്ന് പൃഥ്വിരാജ് നേരത്തെ വൃക്തമാക്കിയിരുന്നു. എല്‍ 2 വലിയ ക്യാന്‍വാസില്‍ തന്നെ അണിയിച്ചൊരുക്കാനാണ് അണിയറ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്. മോഹന്‍ലാലിനൊപ്പം പൃഥ്വിയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുമെന്നും ആരാധകർ രും പ്രതീക്ഷിക്കുന്നു. വമ്പന്‍ താരനിര തന്നെയായിരിക്കും പുതിയ ഭാഗത്തിലും അണിനിരക്കുക.

ലൂസിഫര്‍ 2വിന്റെ പ്രഖ്യാപനം മോഹന്‍ലാല്‍, പൃഥ്വിരാജ് , മുരളി ഗോപി, ആന്റണി പെരുമ്പാവൂര്‍ എന്നിവർ ചേര്‍ന്നായിരുന്നു നടത്തിയത്. അന്ന് രണ്ടാം ഭാഗം ഉടനുണ്ടാകില്ലെന്നും സമയമെടുക്കുമെന്നുമായിരുന്നു അണിയറക്കാര്‍ അറിയിച്ചിരുന്നത്. ലൂസിഫറിന് പിന്നാലെ വീണ്ടും അഭിനയത്തില്‍ സജീവമാവുകയായിരുന്നു പൃഥ്വി. മുരളി ഗോപിയും തന്റെ എഴുത്തിന്റെ തിരക്കുകളിലേക്കും കടന്നിരുന്നു.
ലൂസിഫര്‍ തിരക്കഥാകൃത്ത് മുരളി ഗോപിയുമായി നില്‍ക്കുന്ന ഒരു ചിത്രമായിരുന്നു പൃഥ്വിരാജ് ഫേസ്ബുക്കില്‍ അടുത്തിടെ പങ്കുവെച്ചത്. ഇതോടൊപ്പം ഒരു കുറിപ്പും നടന്‍ പങ്കുവെച്ചു. മുരളി ഗോപി തന്നോട് ഒരു കാര്യം പറഞ്ഞുവെന്നും അത് എങ്ങനെ സിനിമയാക്കുമെന്ന് ആലോചിച്ചാണ് തന്റെ കണ്ണുകള്‍ വികസിച്ചിരിക്കുന്നതെന്നുമാണ് ചിത്രത്തോടൊപ്പം പൃഥ്വി ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. കുറിപ്പിനൊപ്പം എല്‍ 2 എന്ന ഹാഷ്ടാഗും പൃഥ്വിരാജ് നല്‍കിയിരുന്നു.

ലൂസിഫർ ചിത്രം പുറത്തു വന്നതിനു പിന്നാല സമൂഹമാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ ചർച്ചയായ ഒരു വാക്കായിരുന്നു ഇലുമിനാറ്റി. ഇതിന്റെ അർഥം നേടി പ്രേക്ഷകർ ഒരുപാട് തലപുകച്ചിരുന്നു. ഏറ്റവും രഹസ്യാത്മക സ്വഭാവമുള്ള സംഘടനയായ ‘ഇലുമിനാറ്റി’യാണ് ലോക ശക്തികളെ നിയന്ത്രിക്കുന്നതെന്നാണ് ഇതുമായി ബന്ധപ്പെട്ട് കേൾക്കുന്നത്.കഴിഞ്ഞ ദിവസങ്ങളിൽ ഇലുമിനാറ്റി വീണ്ടും സോഷ്യമീഡിയയിൽ ചർച്ച വിഷയമായിരുന്നു . നടൻ പൃഥ്വിരാജ് തന്നെയാണ് വീണ്ടും ചർച്ചയ്ക്ക് തുടക്കമിട്ടത്.
ഇലുമിനാറ്റി വളരെ കാലങ്ങള്‍ക്കു മുന്‍പേ ഇല്ലാതായിട്ടുണ്ടായിരിക്കാം എന്നു പറഞ്ഞുകൊണ്ടാണ് ട്വീറ്റ് ആരംഭിച്ചിരിക്കുന്നത്. കൂടാതെ ചില ചോദ്യങ്ങളും താരം ട്വിറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ‘ഇലുമിനാറ്റി എന്ന രഹസ്യ സംഘം വളരെ നാളുകള്‍ക്കു മുമ്പേ മരിച്ചിരിക്കാം. പക്ഷേ ആ സംസ്കാരം വിവിധ ഭാഗങ്ങളിൽ വീണ്ടും പ്രത്യക്ഷപ്പെടുകയാണ്. മോഹൻലാൽ അഭിനയിച്ച ലൂസിഫറാണ് അതിലൊന്ന്. എന്നായിരുന്നു പൃഥ്വിയുടെ ട്വീറ്റ്.

about prithviraj tweet

More in Malayalam

Trending

Recent

To Top