Malayalam
ചിത്രയെ എന്തിനാണ് എല്ലാവരും ചീത്ത വിളിക്കുന്നത്, ബിജെപിയുടോയൊ ആര്‍എസ്എസിന്റെയോ വകയായി ശ്രീരാമനെ കാണുന്നതുകൊണ്ടണ് ഈ കുഴപ്പം; ശ്രീകുമാരന്‍ തമ്പി
ചിത്രയെ എന്തിനാണ് എല്ലാവരും ചീത്ത വിളിക്കുന്നത്, ബിജെപിയുടോയൊ ആര്‍എസ്എസിന്റെയോ വകയായി ശ്രീരാമനെ കാണുന്നതുകൊണ്ടണ് ഈ കുഴപ്പം; ശ്രീകുമാരന്‍ തമ്പി
അയോദ്ധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തില്‍ എല്ലാവരും വീട്ടുകളില്‍ വിളക്ക് തെളിയിക്കണമെന്നും, രാമ മന്ത്രം ജപിക്കണമെന്നുമുള്ള കെ. എസ് ചിത്രയുടെ പ്രതികരണത്തിന് ശേഷം നിരവധി ആളുകളാണ് ചിത്രക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയത്. കെ. എസ് ചിത്രയെ പോലുള്ള കപട മുഖങ്ങള്‍ ഇനിയും അഴിഞ്ഞുവീഴാനുണ്ട് എന്നാണ് ഗായകന് സൂരജ് സന്തോഷ് പറഞ്ഞത്.
എന്നാല്‍ ഇപ്പോഴിതാ ചിത്രയെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്പി. ചിത്രയെ എന്തിനാണ് എല്ലാവരും ചീത്ത വിളിക്കുന്നത് എന്നാണ് ശ്രീകുമാരന്‍ തമ്പി ചോദിക്കുന്നത്. കൂടാതെ ശ്രീരാമനെ ആര്.എസ്.എസിന്റെ വകയായി കാണേണ്ടതില്ലെന്നും ശ്രീകുമാരന്‍ തമ്പി പറയുന്നു.
‘എംടി വാസുദേവന്‍ നായര്‍ മലയാളത്തിന്റെ തലമുതിര്‍ന്ന എഴുത്തുക്കാരനാണ്. അദ്ദേഹം അദ്ദേഹത്തിന്റെ അഭിപ്രായം പറഞ്ഞു. പലരും അഭിപ്രായത്തെ എതിര്‍ത്തും അനുകൂലിച്ചും പറഞ്ഞു.എന്നാല്‍, ആരും എം.ടിയെ ചീത്ത പറഞ്ഞില്ല. എന്നാല്‍, ചിത്ര അഭിപ്രായം പറയുന്നതിന് ചീത്ത വിളിക്കുന്നത് എന്തിനെന്ന് മനസിലാകുന്നില്ല.
ആര്‍ക്കും സ്വന്തം അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യമുണ്ട്. ഞാന്‍ വിശ്വസിക്കുന്ന പ്രസ്ഥാനത്തിനെതിരായി സംസാരിക്കുന്നവരെയെല്ലാം ചീത്ത വിളിക്കണമെന്ന് പറയുന്നതില്‍ എന്ത് അര്‍ത്ഥമാണുള്ളത്. സ്വന്തം അഭിപ്രായം പറയാനുള്ള മൗലിക അവകാശം ഓരോ പൗരനും ഉണ്ട്. ശ്രീരാമനെ ആരാധിക്കുന്നയാളാണ് ചിത്ര.
ഞാന്‍ എന്റെ കുട്ടിക്കാലത്ത് സന്ധ്യക്ക് രാമ രാമ പാഹിമാം, രാമപാദം ചേരണേ മുകുന്ദ രാമ പാഹിമാം എന്ന് പാടിയിട്ടുണ്ട്. അത് സംസ്കാരത്തില്‍ ഉള്‍പ്പെട്ടകാര്യമാണ്. അതുകൊണ്ട് രാമനാമം ജപിക്കണമെന്നും വിളക്ക് കൊളുത്തണമെന്നും പറഞ്ഞതിന് അതില്‍ ഇത്ര എതിര്‍പ്പ് പ്രകടിപ്പിക്കേണ്ട കാര്യം എന്താണ്?. ബിജെപിയുടോയൊ ആര്‍എസ്എസിന്റെയോ വകയായി ശ്രീരാമനെ കാണുന്നതുകൊണ്ടാണി കുഴപ്പം.’ എന്നാണ് ശ്രീകുമാരന്‍ തമ്പി പ്രതികരിച്ചത്.
