Connect with us

ഞങ്ങളോട് ഭയങ്കര അറ്റാച്ച്മെന്റ് ഉള്ള ഒരു മോളുണ്ട്, അവൾ ഞങ്ങളുടെ മകൾ തന്നെയാണ്; കെ എസ് ചിത്ര

Malayalam

ഞങ്ങളോട് ഭയങ്കര അറ്റാച്ച്മെന്റ് ഉള്ള ഒരു മോളുണ്ട്, അവൾ ഞങ്ങളുടെ മകൾ തന്നെയാണ്; കെ എസ് ചിത്ര

ഞങ്ങളോട് ഭയങ്കര അറ്റാച്ച്മെന്റ് ഉള്ള ഒരു മോളുണ്ട്, അവൾ ഞങ്ങളുടെ മകൾ തന്നെയാണ്; കെ എസ് ചിത്ര

മലയാളികളുടെ പ്രിയ ഗായികയാണ് കെഎസ്. മലയാളികളുടെ സ്വന്തം ചിത്ര ചേച്ചി. തന്റെ ശബ്ദം കൊണ്ടും പെരുമാറ്റം കൊണ്ടും മലയാളി മനസിൽ ഒരിക്കലും മായാത്തൊരു ഇടം കണ്ടെത്തിയിട്ടുണ്ട് ചിത്ര. തന്റെ വ്യക്തി ജീവിതത്തിൽ കടുത്ത പ്രതിസന്ധികളിലൂടെ കടന്നു പോകേണ്ടി വന്നിട്ടുണ്ട് കെഎസ് ചിത്രയ്ക്ക്. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ വേദനയായി കെഎസ് ചിത്ര ഇപ്പോഴും കൊണ്ടുനടക്കുന്നതാണ് മകളുടെ മരണം.

ഇപ്പോഴിതാ ചിത്രയുടെ വാക്കുകളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് മകളെക്കുറിച്ച് ചോദിച്ചപ്പോൾ ആയിരുന്നു മകളെപ്പോലെ താനും ഭർത്താവും കരുതുന്ന ഒരാളെ കുറിച്ച് ചിത്ര സംസാരിക്കുന്നത്. ഞങ്ങളോട് ഭയങ്കര അറ്റാച്ച്മെന്റ് ഉള്ള ഒരു മോളുണ്ട്, അവൾ ഞങ്ങളുടെ മകൾ തന്നെയാണ്. അവൾ താമസിക്കുന്നത് യുഎസിലെ സിയാറ്റനിലാണ്.

ഗൗരിക എന്നാണ് അവളുടെ പേര് നന്ദനയുടെ ചായയൊക്കെ അവൾക്കുണ്ട്. എന്നെ കണ്ടാൽ വന്ന് ഒട്ടും. ഇളയരാജ സാറിന്റെ നിന്ന് കോരി വരണം… ഇതാണ് ഇഷ്ടമുള്ള പാട്ട്. അവളെ കാണുമ്പോൾ എനിക്ക് സങ്കടവും സന്തോഷവും ഒക്കെ വരും. പിന്നെ എന്തോ ഒരു ഫീലിംഗ് അത് എന്താണെന്ന് പറയാൻ എനിക്ക് അറിയില്ല എന്നാണ് ചിത്ര പറയുന്നത്.

വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിലാണ് 2002 ഡിസംബറൽ കെ എസ് ചിത്രയ്ക്കും ഭർത്താവ് വിജയ ശങ്കറിനും മകൾ പിറന്നത്. സത്യസായി ബാബയുടെ ഭക്ത കൂടിയാണ് ചിത്ര. ചിത്രയുടെ മകൾക്ക് നന്ദന എന്ന് പേരിട്ടത് സായിബാബയാണെന്ന് ചിത്ര മുമ്പ് പറഞ്ഞിരുന്നു. എന്നാൽ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമായിരുന്ന മകൾ 2011 ഏപ്രിൽ 14ന് ദുബായിലെ വില്ലയിൽ നീന്തൽകുളത്തിൽ വീണ് മരണപ്പെടുകയായിരുന്നു.

സ്‌പെഷ്യൽ ചൈൽഡ് ആയ നന്ദന മരണപ്പെട്ടത് വലിയ വേദനയാണ് ചിത്രയ്ക്കും കുടുംബത്തിനും നൽകിയത്. എ ആർ റഹ്മാന്റെ സംഗീത നിശയിൽ പങ്കെടുക്കാൻ മകളോടൊപ്പം എത്തിയതായിരുന്നു ചിത്ര. സംഗീത നിശയുടെ റിഹേഴ്‌സലിന് പോകാനൊരുങ്ങുന്നതിനിടെയാണ് അപ്രതീക്ഷിതമായി ദുരന്തമുണ്ടായത്. കുട്ടിയെ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും നന്ദനയുടെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. നീന്തൽകുളത്തിൽ വീണ് മരിക്കുമ്പോൾ നന്ദനയ്ക്ക് ഒൻപത് വയസുമാത്രമായിരുന്നു പ്രായം.

കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു നന്ദനയുടെ പിറന്നാൾ ദിനം. മകളുടെ പിറന്നാൾ ദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പും ചിത്ര പങ്കുവെച്ചിരുന്നു. ഓരോ ജന്മത്തിനും ഓരോ ലക്ഷ്യമുണ്ടെന്നും അത് പൂർത്തിയാക്കി കഴിയുമ്പോൾ അവർ അനന്തമായ ലോകത്തേക്ക് പോകുമെന്നും ആളുകൾ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്.

കൂടാതെ കാലം എല്ലാവിധ മുറിവുകളെയും ഉണക്കി രോഗശാന്തി നൽകുമെന്നും കേട്ടിട്ടുണ്ട്. എന്നാൽ അത്തരം മുറിവുകളിലൂടെ കടന്നുപോയ ആളുകൾക്ക് അത് സത്യമല്ലെന്നത് ബോധ്യമുള്ള ഒന്നാണ്. മുറിവ് ഇപ്പോഴും പച്ചയായും വേദനാജനകവുമാണ്. മിസ് യു നന്ദന എന്നാണ് കെഎസ് ചിത്ര കുറിച്ചത്.

നന്ദനയുടെ വേർപാടിനുശേഷം ഒരു തരത്തിലുള്ള ആ​ഘോഷങ്ങളും ചിത്ര വീട്ടിൽ നടത്തുകയോ ആഘോഷിക്കുകയോ ചെയ്യാറില്ല. മകളുടെ ജനനം ഭഗവാന്റെ അനുഗ്രഹമാണെന്ന് പലപ്പോഴും ചിത്ര പറഞ്ഞിട്ടുള്ളത്. കൃഷ്ണ ഭക്ത കൂടിയാണ് ചിത്ര. ഒരു വിഷു ദിനത്തിലാണ് മകളെ ചിത്രയ്ക്ക് നഷ്ടപ്പെട്ടത്.

എന്റെ മകൾ വളരെ അഡ്ജസ്റ്റബിളായിരുന്നു. അതുകൊണ്ട് തന്നെ മകൾ ജനിച്ചശേഷവും എനിക്ക് പാട്ട് പാടാൻ സാധിച്ചു. ഒരമ്മയെന്ന നിലയിൽ എന്റെ മകൾക്ക് എല്ലാം മനസിലാകണം എന്ന രീതിയിലാണ് ഞാൻ കാര്യങ്ങൾ ഒരുക്കിയത്. അവളുണ്ടായിരുന്ന സമയത്ത് എല്ലാ ആഘോഷങ്ങളും അവൾക്ക് തിരിച്ചറിയാൻ വേണ്ടി ഞങ്ങൾ സജ്ജീകരിച്ചു. ഈശ്വരനല്ലേ എല്ലാം തീരുമാനിക്കുന്നത്. എന്റെ കാര്യത്തിൽ ഈശ്വരൻ ഇങ്ങനെയായിരിക്കും നിശ്ചയിച്ചിട്ടുണ്ടാവുക എന്നാണ് മുമ്പൊരിക്കൽ ചിത്ര പറഞ്ഞത്.

മായാത്ത ചിരിയുമായി വേദിയിൽ വിസ്മയം തീർക്കുന്ന ചിത്രയക്ക് മലയാളികളുടെ മനസിൽ എന്നും ഒരു സ്ഥാനമുണ്ട്. ചിത്രയുടെ പാട്ടിനോളം തന്നെ ലാളിത്യം നിറഞ്ഞ ആ പെരുമാറ്റത്തെയും പുഞ്ചിരിയേയും മലയാളികൾ സ്നേഹിക്കുന്നുണ്ട്. 6 തവണ മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശിയ പുരസ്കാരം സ്വന്തമാക്കിയ ദക്ഷിണേന്ത്യയുടെ സ്വന്തം ‘വാനമ്പാടി,’ 16 തവണ കേരള സംസ്ഥാന പുരസ്കാരം നേടിയിട്ടുണ്ട്.

More in Malayalam

Trending