Social Media
പുതിയ വീട്ടിലേക്ക്; ചിത്രങ്ങൾ പങ്കുവെച്ച് ശ്രീജിത്ത് വിജയ്
പുതിയ വീട്ടിലേക്ക്; ചിത്രങ്ങൾ പങ്കുവെച്ച് ശ്രീജിത്ത് വിജയ്
Published on
ലിവിംഗ് ടുഗെദർ എന്ന ചിത്രത്തിലൂടെയാണ് ശ്രീജിത്ത് അഭിനയലോകത്തെത്തുന്നത്. രതിനിർവേദം എന്ന ചിത്രത്തിലൂടെ ശ്രീജിത്ത് വിജയ് ശ്രദ്ധ നേടിയത്. പിന്നീട് അവതാരകനായും നടനായും ശ്രീജിത്ത് മിനിസ്ക്രീനിലും തിളങ്ങി.
സോഷ്യൽ മീഡിയയിൽ സജീവമായ ശ്രീജിത്ത് കുടുംബത്തിനൊപ്പമുള്ള ചിത്രങ്ങളും മറ്റും പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ പുതിയ വീടിന്റെ ചിത്രങ്ങളാണ് ശ്രീജിത്ത് ഷെയർ ചെയ്‌തിരിക്കുന്നത്. ഭാര്യ അർച്ചനയെയും ചിത്രങ്ങളിൽ കാണാം. ശ്രീജിത്തിന് ആശംസകളറിയിച്ച് അനവധി പേർ കമന്റുമായി എത്തിയിട്ടുണ്ട്.
സിദ്ധാർത്ഥ് ചൗഹാന്റെ സംവിധാനത്തിൽ ഒരുങ്ങിയ അമർ കോളനിയാണ് ശ്രീജിത്ത് അവസാനമായി അഭിനയിച്ച ചിത്രം. ഐ എഫ് എഫ് കെയിൽ പ്രദർശിപ്പിച്ച ചിത്രം നിരൂപക പ്രശംസകൾ നേടി. സംഗീത് അഗർവാൾ, ഉഷ ചൗഹാൻ, നിമിഷ നായർ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Continue Reading
You may also like...
Related Topics:sreejith vijay
