Social Media
നിന്റെ ചളി കൊണ്ടാണ് നിനക്ക് ലീടെ കയ്യില്‍ നിന്നും അടി കിട്ടിയത്; പേളിയുടെ ചിത്രത്തിന് ശ്രീനിഷ് നൽകിയ കമന്റ് കണ്ടോ?
നിന്റെ ചളി കൊണ്ടാണ് നിനക്ക് ലീടെ കയ്യില്‍ നിന്നും അടി കിട്ടിയത്; പേളിയുടെ ചിത്രത്തിന് ശ്രീനിഷ് നൽകിയ കമന്റ് കണ്ടോ?
പേളി മാണിയുടെ പുതിയ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി കൊണ്ടിരിക്കുന്നത്. ബ്രൂസ്‌ലിയുടെ പ്രതിമയ്ക്ക് സമീപത്ത് നിന്നു കൊണ്ട് പോസ് ചെയ്യുകയാണ് പേളി. നടി നല്‍കിയ കമന്റും അതിന് പേളിയുടെ ഭര്‍ത്താവും നടനുമായ ശ്രീനിഷ് നല്‍കിയ കമന്റുമാണ് ശ്രദ്ധ നേടുന്നത്.
”ബ്രൂസ്ലീ പേളിയെ ചവിട്ടിയപ്പോള്‍. എന്റെ വിസ്ഡം ടൂത്ത് ഇപ്പോഴും കാണുന്നില്ല” എന്നാണ് ചിത്രത്തിന് പേളി നല്‍കിയ ക്യാപ്ഷന്‍. എന്താണ് അടിയുടെ കാരണം എന്ന് ഊഹിച്ചു പറയാനും അനുയോജ്യമായ അടിക്കുറിപ്പുകള്‍ പങ്കുവയ്ക്കാനും പേളി ആരാധകരോട് ആവശ്യപ്പെടുന്നുമുണ്ട്. ”നിന്റെ ചളി കൊണ്ടാണ് നിനക്ക് ലീടെ കയ്യില്‍ നിന്നും അടി കിട്ടിയത്” എന്നാണ് ശ്രീനിഷ് ചിത്രത്തിന് കമന്റ് ചെയ്തിരിക്കുന്നത്.
ഈ കമന്റും ക്യാപ്ഷനും വൈറലാവുകയാണ്. നിരവധി ആരാധകരും പേളിയുടെ ചിത്രത്തിന് കമന്റുമായി എത്തിയിട്ടുണ്ട്. ”പേളി ബ്രൂസ്ലീയുടെ മുന്നില്‍വച്ച് തേങ്ങാക്കൊല മാങ്ങാത്തൊലി പാട്ട് പാടിക്കാണും”, ”അബദ്ധത്തില്‍ യൂട്യൂബ് നോക്കിയപ്പോ ബ്രൂസ്ലീ പണ്ടത്തെ തേങ്ങാക്കൊല മാങ്ങാത്തൊലി ആല്‍ബം കണ്ടിട്ട് ഉണ്ടാവും” എന്നാണ് ചിലരുടെ കമന്റുകള്‍.
2022ല്‍ എത്തിയ ‘വലിമൈ’ ആണ് പേളിയുടെതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം.