Actress
ഏറ്റവും നല്ല സുഹൃത്തുക്കൾ മനുഷ്യർ മാത്രമായിരിക്കണമെന്ന് ആരാണ് പറഞ്ഞത് ?; ശ്രദ്ധ കപൂർ
ഏറ്റവും നല്ല സുഹൃത്തുക്കൾ മനുഷ്യർ മാത്രമായിരിക്കണമെന്ന് ആരാണ് പറഞ്ഞത് ?; ശ്രദ്ധ കപൂർ
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ താരമാണ് ശ്രദ്ധ കപൂർ. സോഷ്യൽ മീഡിയയിൽ നടിയുടെ വിശേഷങ്ങളെല്ലാം ത്നനെ വളരെപ്പെട്ടെന്നാണ് വൈറലാ.യി മാറുന്നത്. ഇപ്പോഴിതാ താരം പങ്കുവെച്ച ചിത്രങ്ങളാണ് വൈറലായി മാറുന്നത്. സൗഹൃദ ദിനത്തോടനുബന്ധിച്ച് ആണ് പോസ്റ്റ്.
തൻ്റെ പ്രിയപ്പെട്ട വളർത്തുനായ ഷൈലോയ്‌ക്കൊപ്പമുള്ള ക്യൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ പങ്കുവച്ചിരിക്കുന്നത്. ഷിറ്റ്‌സു ഇനത്തിൽപ്പെട്ട ഷൈലോയെ കൊഞ്ചിക്കുന്ന ചിത്രങ്ങൾ പങ്കിട്ട് താരം കുറിച്ചത് ഇങ്ങനെയാണ്;
ഏറ്റവും നല്ല സുഹൃത്തുക്കൾ മനുഷ്യർ മാത്രമായിരിക്കണമെന്ന് ആരാണ് പറഞ്ഞത് ? എന്നാണ് താരം ചോദിക്കുന്നത്. താരങ്ങളടക്കം നിരവധി പേരാണ് ശ്രദ്ധയുടെ പോസ്റ്റിന് കമന്റുമായെത്തിയിരിക്കുന്നത്.
അതേസമയം, സ്ത്രീ 2 ആണ് ശ്രദ്ധയുടേതായി റിലീസിനൊരുങ്ങുന്ന ചിത്രം. 2018 ൽ അമർ കൗശിക് സംവിധാനം ചെയ്ത് സൂപ്പർ ഹിറ്റായി മാറിയ സ്ത്രീയുടെ രണ്ടാം ഭാഗമാണ് സ്ത്രീ 2.
ഓഗസ്റ്റ് 15 ന് ചിത്രം തിയറ്ററുകളിലെത്തും. തമന്ന, രാജ്കുമാർ റാവു, വരുൺ ധവാൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഈ ചിത്രത്തിലെ കി രാത് എന്ന് തുടങ്ങുന്ന ഗാനം സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആണ്.