Connect with us

പുഷ്പ 2; അല്ലു അർജുനൊപ്പം ചുവട് വെയ്ക്കാനെത്തുന്നത് ശ്രദ്ധ കപൂർ; ഒരു ​ഗാനത്തിന് മാത്രം നടി വാങ്ങിയ പ്രതിഫലം എത്രയെന്നോ!

Social Media

പുഷ്പ 2; അല്ലു അർജുനൊപ്പം ചുവട് വെയ്ക്കാനെത്തുന്നത് ശ്രദ്ധ കപൂർ; ഒരു ​ഗാനത്തിന് മാത്രം നടി വാങ്ങിയ പ്രതിഫലം എത്രയെന്നോ!

പുഷ്പ 2; അല്ലു അർജുനൊപ്പം ചുവട് വെയ്ക്കാനെത്തുന്നത് ശ്രദ്ധ കപൂർ; ഒരു ​ഗാനത്തിന് മാത്രം നടി വാങ്ങിയ പ്രതിഫലം എത്രയെന്നോ!

അല്ലു അർജുന്റേതായി പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രമാണ് പുഷ്പ 2. ഡിസംബർ ആറിന് ആണ് ചിത്രം തിയേറ്ററുകളിലെത്തുക. ഇതിനോടകം തന്നെ ചിത്രത്തിന്റേതായ പുറത്തെത്തിയിട്ടുള്ള എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്. കഴിഞ്ഞ ദിവസവും അണിയറപ്രവർത്തകർ ചിത്രത്തിന്റെ പുതിയ പോസ്റ്റർ പങ്കുവച്ചിരുന്നു.

പുഷ്പയുടെ ആദ്യ ഭാ​ഗത്തിൽ സാമന്തയുടെ ഐറ്റം ഡാൻസ് ഏറെ ശ്രദ്ധ നേടിയിരുന്നു. രണ്ടാ ഭാ​ഗത്തിലും സാമന്ത ഉണ്ടാകുമോ എന്നാണ് ആരാധകർ ചോദിച്ചിരുന്നത്. എന്നാൽ ഇപ്പോഴിതാ പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രകാരം രണ്ടാം ഭാ​ഗത്തിലും ഐറ്റം ഡാൻസ് ഉണ്ടാകും. എന്നാൽ അതിൽ സാമന്തയ്ക്ക് പകരം ഒരു ബോളിവുഡ് താരമാണ് എത്തുക.

ഇത്തവണ ബോളിവുഡ് നടി ശ്രദ്ധ കപൂർ ആണ് എത്തുന്നത്. ഇതിനായി 5 കോടി രൂപയാണ് ശ്രദ്ധ വാങ്ങിയതെന്നുമാണ് വിവരം. എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോ​ഗിക സ്ഥിരീകരണമൊന്നും വന്നിട്ടില്ല. ബോളിവുഡിൽ ഈ വർഷം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയത് ശ്രദ്ധയുടെ സ്ത്രീ 2ആയിരുന്നു.

ഈ ചിത്രത്തിലേത് ഉൾപ്പെടെയുള്ള ശ്രദ്ധയുടെ ഡാൻസ് വൈറലായി മാറിയിരുന്നു. അതേസമയം, നേരത്തെ നടി തൃപ്തി ദിമ്രിയുൾപ്പെടെ നിരവധി പേരെ നൃത്ത രം​ഗത്തിനായി നിർമ്മാതാക്കൾ ആലോചിച്ചിരുന്നുവെന്നും വിവരമുണ്ട്. എന്നാൽ ഒടുക്കം ശ്രദ്ധയിലേയ്ക്ക് തന്നെ എത്തുകയായിരുന്നുവെന്നാണ് പ്രചരിക്കുന്നത്.

മൂന്നു വർഷത്തോളം ഇടവേളയ്ക്കു ശേഷം പുറത്തിറങ്ങുന്ന അല്ലു അർജുന്റെ ചിത്രം എന്ന നിലയിലും, ഇന്ത്യയൊട്ടുക്ക് തരംഗം സൃഷ്‌ടിച്ച പുഷ്പ: ദ് റൂൾ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം എന്ന നിലയിലും പ്രേക്ഷകർക്ക് പുഷ്പ 2-വിലുള്ള പ്രതീക്ഷ വാനോളമാണ്.

മൈത്രി മൂവി മേക്കേഴ്‌സിൻറെ ബാനറിൽ സുകുമാർ സംവിധാനം ചെയ്യുന്ന പുഷ്പയുടെ രണ്ടാം ഭാഗത്തിൽ അല്ലുവിന്റെയും ഫഹദിന്റെയും പ്രകടനത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ.

രശ്മിക മന്ദാന നായികയാവുന്ന ചിത്രം മൈത്രി മൂവി മേക്കേഴ്‌സിൻറെ ബാനറിൽ നവീൻ യേർനേനിയും വൈ. രവിശങ്കറും ചേർന്നാണ് നിർമിക്കുന്നത്. അല്ലുവിനെയും രശ്മികയെയും ഫഹദിനെയും കൂടാതെ ധനുഞ്ജയ്, റാവു രമേഷ്, സുനിൽ, അനസൂയ ഭരദ്വാജ്, അജയ് ഘോഷ് തുടങ്ങിയവരും അണിനിരക്കുന്ന ചിത്രത്തിൻറെ സംഗീതം ദേവി ശ്രീ പ്രസാദ് ആണ്.

More in Social Media

Trending