Actress
തന്റെ അപരയെ കണ്ട് ഞെട്ടി ശ്രദ്ധ കപൂര്‍
തന്റെ അപരയെ കണ്ട് ഞെട്ടി ശ്രദ്ധ കപൂര്‍
Published on
കഴിഞ്ഞ ദിവസം നടന്ന ഐപിഎല്‍ മത്സരത്തിനിടെ കാണികള്‍ക്കിടയില്‍ ശ്രദ്ധ കപൂറിന്റെ അപരയെ കണ്ട് സോഷ്യല്‍ മീഡിയ ഞെട്ടിയിരുന്നു. ഇതിന്റെ വിഡിയോയും വലിയ രീതിയില്‍ വൈറലായി. ഇപ്പോള്‍ തന്റെ അപരയെ കണ്ട് ശ്രദ്ധ തന്നെ അമ്പരന്നിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയായാണ് താരം വാര്‍ത്ത പോസ്റ്റ് ചെയ്തത്.
ഇത് ഞാന്‍ തന്നെയല്ലേ എന്ന അടിക്കുറിപ്പിലാണ് താരം വിഡിയോ പങ്കുവച്ചത്. കഴിഞ്ഞ ദിവസം മുംബൈയില്‍ വച്ച് നടന്ന മുംബൈ ഇന്ത്യന്‍സും റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു മത്സരത്തിനിടെയാണ് ശ്രദ്ധയുടെ അപരയെ കാണികള്‍ കണ്ടെത്തിയത്. ഇത് വലിയ വാര്‍ത്തയാവുകയായിരുന്നു.
രണ്‍ബീര്‍ കപൂറിന്റെ നായികയായി തൂ ജൂത്തി മേന്‍ മക്കര്‍ എന്ന ചിത്രത്തിലാണ് ശ്രദ്ധ അവസാനമായി എത്തിയത്. ഇപ്പോള്‍ സ്ത്രീ 2 എന്ന ഹൊറര്‍ കോമഡി ചിത്രമാണ് താരത്തിന്റേതായി റിലീസിന് ഒരുങ്ങുന്നത്.
Continue Reading
You may also like...
Related Topics:sradha kapoor
