Connect with us

63 കാരനായ നടനൊപ്പം അഭിനയിക്കാനാവില്ല; രാമരാജന്‍ ചിത്രത്തിലെ നായിക റോള്‍ വേണ്ടെന്ന് വെച്ച് മീന; പിന്നാലെ വിമര്‍ശനം

Actress

63 കാരനായ നടനൊപ്പം അഭിനയിക്കാനാവില്ല; രാമരാജന്‍ ചിത്രത്തിലെ നായിക റോള്‍ വേണ്ടെന്ന് വെച്ച് മീന; പിന്നാലെ വിമര്‍ശനം

63 കാരനായ നടനൊപ്പം അഭിനയിക്കാനാവില്ല; രാമരാജന്‍ ചിത്രത്തിലെ നായിക റോള്‍ വേണ്ടെന്ന് വെച്ച് മീന; പിന്നാലെ വിമര്‍ശനം

ബാലതാരമായി സിനിമാ ലോകത്തെത്തിയ നടിയാണ് മീന. നടന്‍ ശിവാജി ഗണേശന്‍ നായകനായ ‘നെഞ്ചകള്‍’ എന്ന ചിത്രത്തിലായിരുന്നു ആദ്യമായി വേഷമിട്ടത്. ‘നവയുഗം’ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് മീന നായികയായി അരങ്ങേറ്റം കുറിക്കുന്നത്. 1990ലായിരുന്നു അത്. അതേ വര്‍ഷം തന്നെ ‘ഏരു നാപ കത്തി’ എന്ന തമിഴ് ചിത്രത്തിലും നായികയായി തെന്നിന്ത്യന്‍ സിനിമയില്‍ തന്റെ സ്ഥാനം ഉറപ്പിച്ചു.

തമിഴ്, തെലുങ്ക്, ഹിന്ദി മലയാളം തുടങ്ങിയ ഭാഷകളില്‍ ബാലതാരമായി അഭിനയിച്ചതിന് ശേഷമാണ് താരം നായികയായി നടി അരങ്ങേറ്റം കുറിക്കുന്നത്. ശാലീന സൗന്ദര്യവും ശാന്തതയുമൊക്കെയായിരുന്നു നടി മീനയുടെ സൗന്ദര്യത്തിന്റെ പ്രത്യേകത. ഒന്നിന് പുറകെ ഒന്നായി സിനിമയില്‍ നായികയായി തന്നെ അവസരങ്ങള്‍ ലഭിച്ചതോടെ മുന്‍നിരയിലേക്കാണ് നടി വളര്‍ന്നത്.

ഇപ്പോഴിതാ സീനിയര്‍ നടന്‍ രാമരാജന്‍ പ്രധാന കഥാപാത്രമാകുന്ന ചിത്രത്തിലേക്കുള്ള നായിക റോള്‍ നടി മീന നിരസിച്ചെന്നാണ് ഇപ്പോഴത്തെ ചര്‍ച്ചാവിഷയം. രാമരാജന്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാല്‍ മീന ഈ ഓഫര്‍ നിരസിച്ചതിന് പിന്നിലെ കാരണം എന്തെന്ന് വ്യക്തമല്ല.

രാമരാജന്റെ ഏറ്റവും പുതിയ സിനിമയായ സാമനിയന്‍ എന്ന ചിത്രത്തിലേയ്ക്കാണ് മീനയെ നായികയായി ക്ഷണിച്ചത്. 12 വര്‍ഷത്തിന് ശേഷം രാമരാജന്‍ തിരിച്ചുവരവ് നടത്തുന്ന ചിത്രം കൂടിയാണിത്. എന്നാല്‍ 63 കാരനായ നടന്റെ ഒപ്പം അഭിനയിക്കാനില്ലെന്ന നിലപാടാണ് മീന സ്വീകരിച്ചത്.

ഈ റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ മീനയ്‌ക്കെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. നടന്റെ പ്രായമാണോ നടിയുടെ പ്രശ്‌നമെന്ന് ചോദിച്ച ആരാധകര്‍ നടന്‍ രജിനികാന്താണ് ഇത്തരമൊരു ഓഫര്‍ തന്നിരുന്നതെങ്കില്‍ ഇതേ തീരുമാനം തന്നയാണോ എടുക്കുക എന്നും ചോദിച്ചു. എന്നാല്‍ വിവാദങ്ങളോട് മീന ഇതുവരയെും പ്രതികരിച്ചിട്ടില്ല.

നിലവില്‍ റൗഡി ബേബി എന്ന തമിഴ് ചിത്രത്തിലാണ് മീന അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഷൈലോക്ക്, ബ്രോഡാഡി, ആനന്ദപുരം ഡയറീസ് തുടങ്ങിയ ചിത്രങ്ങളിലാണ് മീന അവസാനമായി മലയാളത്തില്‍ അഭിനയിച്ചത്.

Continue Reading
You may also like...

More in Actress

Trending

Recent

To Top