Sports
ഈ വിടവാങ്ങല്‍ തന്റെ ഹൃദയത്തെ ഏറെ സ്പര്‍ശിച്ചു; ഒരേസമയം താന്‍ കരയുകയും ചിരിക്കുകയും ചെയ്യുന്നു
ഈ വിടവാങ്ങല്‍ തന്റെ ഹൃദയത്തെ ഏറെ സ്പര്‍ശിച്ചു; ഒരേസമയം താന്‍ കരയുകയും ചിരിക്കുകയും ചെയ്യുന്നു
Published on
അന്താരാഷ്ട്ര കരിയറില്‍ നിന്ന് ധോണി വിരമിക്കല്‍ പ്രഖ്യാപിച്ചപ്പോള്‍ രാജ്യം അത് ഞെട്ടലോടെയാണ് കേട്ടത്. ഇതിന് പിന്നാലെ സമൂഹ മാധ്യമങ്ങളില്‍ നിരവധിപേര്‍ ആശംസകളും ഹൃദയ സ്പര്‍ശിയായ പോസ്റ്റുകളുമിട്ടോണ്ട് രംഗത്ത് വന്നിരുന്നു. അത്തരത്തില്‍ ഒരു ഹൃദയസ്പര്ശിയായ ഒരു പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. അത് മറ്റാരുടേയുമല്ല, ഇന്ത്യന്‍ നടന്‍ ആര്‍ മാധവന്റേതാണ് ആ കുറിപ്പ് .
മാധവന്റെ കുറിപ്പ് ഇങ്ങനെ :-
ധോണിയുടെ ഈ വിടവാങ്ങല്‍ തന്റെ ഹൃദയത്തെ ഏറെ സ്പര്‍ശിച്ചു. ഒരേസമയം താന്‍ കരയുകയും ചിരിക്കുകയും ചെയ്യുകയാണ്. ഈ വിടവാങ്ങല്‍ ശൈലി ഹൃദയത്തെ വല്ലാതെ തൊട്ടു എന്നും പറഞ്ഞ മാധവന്‍ ക്രിക്കറ്റ് തനിക്കിനി ഒരിക്കലും പഴയതുപോലെ ആകില്ലെന്നും വ്യക്തമാക്കി. ധോണിക്കും ധോണിയോടൊപ്പം വിരമിച്ച സുരേഷ് റെയ്നയ്ക്കും ഒപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് മാധവന്റെ കുറിപ്പ്.
Continue Reading
You may also like...
Related Topics:Madhavan
