News
തിരക്കഥ പോലും ഇല്ലാതെ അടുത്ത സിനിമയ്ക്കായി വാങ്ങിയ അഡ്വാന്‍സ് 55 കോടി; ഈ തെന്നിന്ത്യന്‍ സംവിധായകനാണ് ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം
തിരക്കഥ പോലും ഇല്ലാതെ അടുത്ത സിനിമയ്ക്കായി വാങ്ങിയ അഡ്വാന്‍സ് 55 കോടി; ഈ തെന്നിന്ത്യന്‍ സംവിധായകനാണ് ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം
ഇന്ത്യന്‍ ബോക്സോഫീസില്‍ സമീപ കാലത്ത് വമ്ബന്‍ ഹിറ്റുകള്‍ നേടിയ സംവിധായകരാണ് എസ്എസ് രാജമൗലി, രോഹിത് ഷെട്ടി, പ്രാശാന്ത് നീല്‍. സിനിമയില്‍ സൂപ്പര്‍ സ്റ്റാറുകള്‍ക്ക് ലഭിക്കുന്ന താരപരിവേഷവും ഈ സംവിധായകരെ തേടി എത്താറുണ്ട്. ഇപ്പോഴിതാ ബോളിവുഡ് സിനിമാലോകം അടക്കം ചര്‍ച്ച ചെയ്യുന്ന ഒരു സംവിധായകനെ കുറിച്ചുള്ള വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗായി കൊണ്ടിരിക്കുന്നത്.
ഈ സംവിധായകന് തിരക്കഥ പോലും ഇല്ലാതെ അടുത്ത സിനിമയ്ക്കായി വാങ്ങിയ അഡ്വാന്‍സ് തുകയാണ് എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റാന്‍ കാരണമായത്. രജനീകാന്തിന്റെ ഏറ്റവും അവസാനമായി പുറത്തിറങ്ങിയ ജയിലറിന്റെ സംവിധായന് നെല്‍സണ്‍ ദിലീപ് കുമാര്‍ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി തിരക്കഥ പോലുമില്ലാതെ 55 കോടി രൂപ അഡ്വാന്‍സ് തുകയായി സ്വീകരിച്ചെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
ജയിലര്‍ ഹിറ്റായതിന് പിന്നാലെ രണ്ടാം ഭാഗം പുറത്തിറങ്ങുമെന്ന സൂചന നേരത്തെ പുറത്തുവന്നിരുന്നു. ഫിലിം ട്രേഡ് അനലിസ്റ്റായ മനോബാല വിജയബാലന്‍ ഇക്കാര്യം ട്വീറ്റ് ചെയ്തിട്ടുണ്ട്. ഇത് സത്യമാണെങ്കില്‍ ജയിലര്‍ 2 വിലൂടെ നെല്‍സണ്‍ ദിലീപ് കുമാര്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന സംവിധായകനാകുമെന്നും അദ്ദേഹം ട്വീറ്റില്‍ സൂചിപ്പിച്ചു.
നിലവില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന സംവിധായകര്‍ എസ്എസ് രാജമൗലി, രോഹിത് ഷെട്ടി എന്നിവരാണ്. അതേസമയം, നെല്‍സണ്‍ 55 കോടി രൂപ ജയിലര്‍ 2ന് അഡ്വാന്‍സ് വാങ്ങിയെന്നത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ ഒന്നും തന്നെ പുറത്തുവന്നിട്ടില്ല.
രജനീകാന്തിനെ നായകനാക്കി നെല്‍സണ്‍ സംവിധാനം ചെയ്ത ജയിലര്‍ ബോക്സോഫീസില്‍ വലിയ ഹിറ്റാണ് സമ്മാനിച്ചത്. ചിത്രം ആഗോളതലത്തില്‍ 600 കോടിയോളം കളക്ടറ്റ് ചെയ്തെന്നാണ് റിപ്പോര്‍ട്ട്. രജനീകാന്തിനൊപ്പം വിനായകന്, രമ്യ കൃഷ്ണന്, ജാക്കി ഷ്രോഫ്, ശിവ രാജ്കുമാര്, മോഹന്‍ലാല്‍, തമന്ന എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തിയിരുന്നു.
സണ്‍ പിക്ചേഴ്സാണ് ചിത്രം നിര്‍മ്മിച്ചത്. സിനിമ ഹിറ്റ് അടിച്ചതിന് പിന്നാലെ രജനീകാന്ത്, നെല്‍സണ്‍, അനിരുദ്ധ് എന്നിവര്‍ക്ക് കലാനിധി മാരന് ആഡംബര കാറുകള്‍ അടക്കം സമ്മാനിച്ചിരുന്നു.
