രണ്ട് മണക്കൂര്‍ പരിശ്രമം; മോഹന്‍ലാലിന് സോപ്പ് കൊണ്ട് നിര്‍മ്മിച്ച ശില്പം സമ്മാനിച്ച് ശില്‍പി ബിജു സി.ജി.
Published on
മോഹന്‍ലാലിന് സോപ്പ് കൊണ്ട് നിര്‍മ്മിച്ച ശില്പം സമ്മാനിച്ച് ശില്‍പി ബിജു സി.ജി. ശില്പിയും ഫോട്ടോഗ്രാഫറുമാണ് തിരുവനന്തപുരം സ്വദേശി ബിജു സി.ജി. രണ്ടു മണിക്കൂറോളം ചെലവഴിച്ചാണ് മോഹന്‍ലാലിന്റെ മുഖം സോപ്പില്‍ ചെയ്‌തെടുത്തത്.
ഒരു സോപ്പില്‍ ഏറ്റവും നീളം കൂടിയ ചങ്ങല സൃഷ്ടിച്ച് ഇന്‍ഡ്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടിയിരുന്നു.
ലോകത്തിലെ ആദ്യത്തെ സോപ്പ് ശില്പ മ്യൂസിയം നിര്‍മ്മിക്കാനുള്ള തയ്യാറെടുപ്പിലാണ് ബിജു സി.ജി. മോഹന്‍ലാലിന്റെ ഒടിയന്‍ ശില്പം, മലക്കോട്ടെ വാലിബന്‍ ശില്പങ്ങളൊക്കെ ചെയ്ത് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു.
ഇന്ത്യയിലും വിദേശത്തുമായി ഒട്ടേറെ സോപ്പു ശില്പ പ്രദര്‍ശനങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്. ഭാര്യ സൂര്യ, മകന്‍ ദേവര്‍ഷിനുമൊപ്പം തിരുവനന്തപുരം കാര്യവട്ടം താമസം.
Continue Reading
You may also like...
Related Topics:Mohanlal