Connect with us

ആ രംഗങ്ങൾ ഡിലീറ്റ് ചെയ്യണം , ഇല്ലെങ്കിൽ ഇവിടെ നിന്നും ഞാൻ താഴേക്ക് ചാടും – മരണത്തെ മുഖാമുഖം കണ്ട നിമിഷത്തെ കുറിച്ച് സോണിയ

Malayalam Breaking News

ആ രംഗങ്ങൾ ഡിലീറ്റ് ചെയ്യണം , ഇല്ലെങ്കിൽ ഇവിടെ നിന്നും ഞാൻ താഴേക്ക് ചാടും – മരണത്തെ മുഖാമുഖം കണ്ട നിമിഷത്തെ കുറിച്ച് സോണിയ

ആ രംഗങ്ങൾ ഡിലീറ്റ് ചെയ്യണം , ഇല്ലെങ്കിൽ ഇവിടെ നിന്നും ഞാൻ താഴേക്ക് ചാടും – മരണത്തെ മുഖാമുഖം കണ്ട നിമിഷത്തെ കുറിച്ച് സോണിയ

മൈ ഡിയർ കുട്ടിച്ചാത്തനിലെ അഭിനയത്തിലൂടെ ദേശിയ പുരസ്‌കാരം ബാലതാരമായിരിക്കുമ്പോൾ തന്നെ സ്വന്തമാക്കിയ നടിയാണ് സോണിയ. പിന്നീട് സിനിമയിൽ സജീവമായിരുന്നുവെങ്കിലും നായികാ പ്രാധാന്യമുള്ള വേഷങ്ങൾ അധികം സോണിയക്ക് ലഭിച്ചില്ല. വിവാഹം കഴിഞ്ഞ സമയത്ത് മരണം നേർക്കുനേർ കണ്ട അനുഭവം പങ്കു വെയ്ക്കുകയാണ് സോണിയ.

നടന്‍ ബോസ് വെങ്കിട്ടനാണ് സോണിയയുടെ ഭര്‍ത്താവ്. വിവാഹം കഴിഞ്ഞ ആദ്യ നാളുകളില്‍ ബോസ് സീരിയലുകളില്‍ അഭിനയിച്ചു തുടങ്ങിയിട്ടേയുള്ളൂ. ആ സമയത്ത് തന്റെ ഭര്‍ത്താവ് എന്ന ലേബലില്‍ നിന്നും മാറി ബോസ് എന്ന താരത്തിന്റെ ഭാര്യയായി താന്‍ അറിയപ്പെടണം എന്ന ആഗ്രഹം ശക്തമായിരുന്നു. ബോസ്സിന് ആയിടയ്ക്ക് ഒരു സിനിമയില്‍ നായകന്റെ വേഷം ലഭിച്ചു.പക്ഷെ ആ വേഷം കൈവിട്ടു പോകുന്ന ഒരു അവസരം ഉണ്ടായി. ആ ഒരു ക്രിട്ടിക്കല്‍ സമയത്ത് സംവിധായകന്റെ മുന്‍പില്‍ ആത്മഹത്യാ ഭീഷണി മുഴക്കിയതിനെ കുറിച്ചു സോണിയ പങ്കുവയ്ക്കുന്നു.

‘ മുടി പറ്റെ വെട്ടിയ ലുക്ക് ആയിരുന്നു ചിത്രത്തിന് വേണ്ടിയിരുന്നത്. അത് പുറത്തു പോകരുതെന്ന് സംവിധായകനു നിര്‍ബന്ധവുമുണ്ടായിരുന്നു. പക്ഷേ , അതേ സമയം ബോസ് ഒരു സീരിയലില്‍ അഭിനയിക്കുന്നുണ്ട് അതിന്റെ ക്ലൈമാക്സ് സീന്‍ ആണ് ഷൂട്ട് ചെയ്യുന്നത്. ആ ലുക്ക് പുറത്തു പോകാനും പാടില്ല, എന്നാല്‍ സീരിയലിന്റെ അവസാന എപ്പിസോഡില്‍ അഭിനയിക്കുകയും വേണം. .

ഒടുവില്‍ തൊപ്പി വച്ച്‌ അഭിനയിക്കാമെന്ന് തീരുമാനിച്ചപ്പോള്‍ സീരിയലിന്റെ സംവിധായകന്‍ സമ്മതിച്ചില്ല. തൊപ്പിയില്ലാതെ തന്നെ അഭിനയിക്കേണ്ടി വന്നു. ആ ലുക്ക് പുറത്തായി. ഇനി തനിക്ക് ആ സിനിമയില്‍ അഭിനയിക്കാനാകില്ലെന്ന സങ്കടത്തില്‍ ആയിരുന്നു ബോസ്. എനിക്കത് സഹിക്കാനായില്ല. ഒരു നിമിഷം മരണത്തെക്കുറിച്ച്‌ ഞാനാലോചിച്ചു. മൊബൈലും എടുത്ത് ഞാന്‍ ടെറസ്സിനു മുകളില്‍ കയറി. പിന്നെ, വാട്ടര്‍ ടാങ്കിനു മേലെ കയറി. അവിടെ വച്ച്‌ ആ സംവിധായകനെ വിളിച്ചു, ‘ഷൂട്ട് ചെയ്തത് ഡിലീറ്റ് ചെയ്യണം. എന്നിട്ട് തൊപ്പി വച്ച്‌ വീണ്ടും ഷൂട്ട് ചെയ്യണം. ഇല്ലെങ്കില്‍ വാട്ടര്‍ ടാങ്കിനു മുകളില്‍ നിന്ന് ഞാന്‍ താഴേയ്ക്കു ചാടും.’

തല കറങ്ങുന്നുണ്ടായിരുന്നു. പറ്റില്ല എന്നയാള്‍‌ പറഞ്ഞാല്‍ ഉറപ്പായും താഴേയ്ക്ക് ചാടിയേനെ. അങ്ങനെയൊരു മനസ്സായിരുന്നു അപ്പോള്‍. ഒടുവില്‍ അവര്‍ സമ്മതിച്ചു. ആ ഭാഗം വീണ്ടും ഷൂട്ട് ചെയ്തു. അന്നങ്ങനെ ചെയ്തത് തെറ്റോ ശരിയോ എന്നെനിക്കറിയില്ല. ‘ താരം കൂട്ടിച്ചേര്‍ത്തു

soniya about her husband

More in Malayalam Breaking News

Trending