Bollywood
വിവാദങ്ങൾക്ക് ബൈ ബൈ, ‘പഠാനി’ലെ രണ്ടാമത്തെ ഗാനം പുറത്ത്
വിവാദങ്ങൾക്ക് ബൈ ബൈ, ‘പഠാനി’ലെ രണ്ടാമത്തെ ഗാനം പുറത്ത്
നാല് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഷാരൂഖ് ഖാന് ചിത്രം ‘പഠാൻ എത്തുന്നത്. ചിത്രത്തിലെ ആദ്യ ഗാനം വിവാദത്തിൽ ഇടം പിടിച്ചിരുന്നു. വീഡിയോ സോംഗില്‍ നായിക ദീപിക പദുകോണ്‍ ധരിച്ച ബിക്കിനിയുടെ നിറം ചൂണ്ടിക്കാട്ടിയാണ് സംഘപരിവാര്‍ അനുകൂല പ്രൊഫൈലുകളില്‍ നിന്ന് ബഹിഷ്കരണാഹ്വാനം ഉണ്ടായിരുന്നു.
ആദ്യ ഗാനം വിവാദമാകുകയും വൻ ഹിറ്റാകുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ‘പഠാനി’ലെ രണ്ടാമത്തെ ഗാനവും പുറത്തുവിട്ടിരിക്കുകയാണ്. ‘കുമ്മേസേ’ എന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. ഗാനം പുറത്തിറക്കി മിനിട്ടുകള്‍ കഴിയുമ്പോള്‍ തന്നെ ലക്ഷക്കണക്കിന് കാഴ്ചക്കാരെയാണ് ലഭിച്ചിരിക്കുന്നത്.
ചൈതന്യ പ്രസാദിന്റെ വരികള്‍ ഹരിചരണ്‍ ശേഷാദ്രിയും സുനിത സാരഥിയും ചേര്‍ന്നാണ് പാടിയിരിക്കുന്നത്.
സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പഠാൻ’. ഷാരൂഖ് ഖാനും ദീപിക പദുക്കോണിനും പുറമേ ജോണ്‍ എബ്രഹാമും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തിലുണ്ട്. സത്ചിത് പൗലൗസാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. 2023 ജനുവരി 25നാണ് തിയറ്റര്‍ റിലീസ് പ്രഖ്യാപിച്ചിരിക്കുന്ന ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റ്സ് ആമസോണ്‍ പ്രൈം വീഡിയോയാണ് സ്വന്തമാക്കിയിരിക്കുന്നത്.
