Malayalam Breaking News
സോനം കപൂർ വീണ്ടും തന്റെ പേര് മാറ്റി ;കാരണം ദുല്‍ഖറിനൊപ്പമുള്ള പുതിയ ചിത്രം
സോനം കപൂർ വീണ്ടും തന്റെ പേര് മാറ്റി ;കാരണം ദുല്‍ഖറിനൊപ്പമുള്ള പുതിയ ചിത്രം
സോനം കപൂർ വീണ്ടും തന്റെ പേര് മാറ്റി ;കാരണം ദുല്‍ഖറിനൊപ്പമുള്ള പുതിയ ചിത്രം
ബോളിവുഡിന്റെ പ്രിയ താരമാണ് സോനം കപൂർ. എന്ത് കാര്യത്തിലും തന്റേതായ നിലപാടുകളുള്ള വളരെ സുന്ദരിയായ സോനം കപൂർ ഏവർക്കും പ്രിയങ്കരിയായ താരമാണ്. സോനം തന്റെ പേര് പിന്നെയും മാറ്റിയിരിക്കുകയാണ്. പേര് മാറ്റല്‍ ബോളിവുഡില്‍ സ്ഥിരം കണ്ടു വരുന്ന കാഴ്ചയാണ്. വിവാഹത്തിനു ശേഷം ബോളിവുഡ് താരങ്ങള്‍ തങ്ങളുടെ പേരിനോടൊപ്പം ഭര്‍ത്താവിന്റെ പേരോ അവരുടെ കുടുംബ പേരോ ചേര്‍ക്കും. പിന്നീട് അവരുടെ സോഷ്യല്‍ മീഡിയ പേജുകളിലും ആ പേര് തന്നെയായിരിക്കും. എന്നാല്‍ ചില താരങ്ങള്‍ വിവാഹത്തിനു ശേഷവും സ്വന്തം പേരില്‍ തന്നെ അറിയപ്പെടും.
ബോളിവുഡിലെ ക്യൂട്ട് ആന്റ് ബോള്‍ഡ് താരമാണ് സോനം കപൂര്‍. താരം തന്റെ പേര് വീണ്ടും മാറ്റിയിരിക്കുകയാണ്. സോയ സിങ് സോളങ്കി എന്നാണ് പുതിയ പേര്. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് ദ സോയ കി ഫാക്ടറി. ചിത്രം ഏപ്രില്‍ 5 നാണ് തിയേറ്ററുകളില്‍ എത്തുന്നത്. അതിന്റെ ഭാഗമായിട്ടാണ് ഈ പേര് മാറ്റം. ദുല്‍ഖര്‍ സല്‍മാനാണ് ചിത്രത്തിലെ നായകന്.
ആനന്ദ് അഹൂജയുമായുള്ള വിവാഹത്തിനു ശേഷം സോനം പേരിനോടൊപ്പം അഹൂജ എന്നു കൂടി ചേര്‍ത്തിരുന്നു. ഇതിനെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വന്നു. എന്നാല്‍ പേര് മാറ്റുന്നത് ത്ന്റ ഇഷ്ടമാണെന്നും അതിനുളള സ്വാതന്ത്ര്യം തനിയ്ക്ക് ഉണ്ടെന്നും അന്ന് സോനം വിമര്‍ശകര്‍ക്ക് മറുപടി നല്‍കിയിരുന്നു.
sonam kapoor changed her name again for her new filim
